പണ്ട് ഇവിയെന്നാൽ പുച്ഛം; ഇന്ന് കിയയുടെ ഇവിക്ക് വേണ്ടി നീണ്ട ക്യൂ, എല്ലാവർക്കും ഇവനെ മതിയെന്നേ

ഇലക്ട്രിക് വാഹനങ്ങളാണല്ലോ ഇപ്പോൾ വിപണി കൈയ്യടക്കിയിരിക്കുന്നത്. ഏതൊക്കെ എതിരാളികൾ വന്നാലും ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്ര പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിൻ്റെ ഭാഗമായി ഒക്ടോബർ മാസം ബ്രാൻഡ് ഇവി വിൽപ്പനയിൽ ഗംഭീര നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കാരൻസ് ക്ലാവിസ് ഇവിയുടെ വരവോടെ ബ്രാൻഡിന്റെ പോർട്ട്ഫോളിയേയും വിൽപ്പന എണ്ണത്തെയും വലിയ തോതിൽ ഉയർത്താൻ സാധിച്ചിട്ടുണ്ട്. ടാക്സി ഫ്ലീറ്റും അത് പോലെ തന്നെ ഒരു ഫാമിലി കാറെന്ന ലേബലിലേക്ക് എത്താൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ഒരു മാസം തികച്ച് 50 യൂണിറ്റ് പോലും വിൽക്കാതിരുന്ന കാലത്ത് നിന്ന് ഒക്ടോബർ മാസം ഇവി വിറ്റത് 650 യൂണിറ്റുകൾക്ക് മുകളിലാണ്.

2025-ലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് കിയ ഒക്ടോബർ മാസത്തിൽ രേഖപ്പെടുത്തിയത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാർച്ച് മാസത്തിൽ വെറും 25 യൂണിറ്റുകളായിരുന്നു വിറ്റിരുന്നത്. നാലോളം വേരിയന്റുകളിൽ എത്തുന്ന ഇലക്ട്രിക് 7-സീറ്ററിന് 17.99 ലക്ഷം മുതൽ 24.49 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് റേഞ്ച്, എക്സ്റ്റെൻഡ് റേഞ്ച് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് എംപിവിയെ തരംതിരിച്ചിരിക്കുന്നത്.

Kia India Highest Ev Sales Carens Clavis Ev October

കാരൻസ് ക്ലാവിസിൻ്റെ ഡിസൈൻ എല്ലാം തന്നെ കടമെടുത്തിട്ടുണ്ടെങ്കിലും പ്രധാന മാറ്റം മുൻവശത്തെ ചാർജിംഗ് പോയിൻ്റ് തന്നെയാണ്. ഒപ്പം മുൻവശത്തെ എൽഇഡി ഡിആർഎല്ലുകളും ഇലക്ട്രിക് എംപിവിയുടെ അഴക് വർധിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ രൂപം സമ്മാനിക്കാനായി പുതിയ 17 ഇഞ്ച് എയ്‌റോ അലോയ് വീലുകളും ഇലക്ട്രിക് എംപിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടിതട്ടാതിരിക്കാൻ ഗ്രൗണ്ട് ക്ലിയറൻസ് 5 മില്ലീമീറ്ററോളം വർധിപ്പിച്ചിട്ടുണ്ടെന്നത് മറ്റ് ഇവികളിൽ നിന്ന് ക്ലാവിസ് ഇവിയെ വേറിട്ട് നിർത്തുന്നവയാണ്. അങ്ങനെ ഇവി മോഡലിന് മൊത്തത്തിൽ 200 mm ഗ്രൗണ്ട് ക്ലിയറൻസാണ് ലഭിക്കുന്നുളളത് കൊണ്ട് തന്നെ ധൈര്യമായി എവിടെ വേണമെങ്കിലും കയറി പോകാൻ സാധിക്കും. അധിക സുരക്ഷക്കായി അണ്ടർബോഡി കവറും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയെല്ലാം ICE എഞ്ചിൻ കാരെൻസ് ക്ലാവിസിന് സമാനമാണ്.

Kia India Highest Ev Sales Carens Clavis Ev October

പരമ്പരാഗത ഷിഫ്റ്ററിന് പകരം ഗിയർ ഷിഫ്റ്റർ സ്റ്റിയറിംഗ് കോളത്തിലേക്ക് നീക്കി കിയ കൂടുതൽ സ്ഥലം സ്വതന്ത്രമാക്കിയത് ഞെട്ടിക്കുന്ന സംഗതിയാണ്. ഡിജിറ്റൽ കൺസോളിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന 26.6 ഇഞ്ച് പനോരമിക് ഡിസ്‌പ്ലേയാണ് ഇലക്ട്രിക് എംപിവിയിൽ ഒരുക്കിയിരിക്കുന്നത്. പിന്നെ ഒരുലോഡ് ഫീച്ചറുകളും വണ്ടിയിലുണ്ട്.

കിയ കാരൻസ് ക്ലാവിസ് ഇവിയിലെ ഫീച്ചറുകളിലേക്ക് നോക്കിയാൽ ലെവൽ 2 ADAS, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വൺ-ടച്ച് ടംബിൾ-ഡൗൺ രണ്ടാം നിര സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ തുടങ്ങിയവയാണ് ഇതിൽ പ്രധാനമായും എടുത്ത് പറയേണ്ടത്. 169 bhp പവറിൽ പരമാവധി 255 Nm ടോർക്ക് വികസിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് കാരൻസ് ക്ലാവിസ് ഇവിയുടെ ഹൃദയം.

Kia India Highest Ev Sales Carens Clavis Ev October

42 kWh, 51.4 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ എംപിവി തെരഞ്ഞെടുക്കാനാവും. ചെറിയ ബാറ്ററിയുമായി വരുന്ന 7-സീറ്റർ പൂർണ ചാർജിൽ 404 കിലോമീറ്റർ (ARAI) റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. മറുവശത്ത് വലിയ ബാറ്ററി ഉപയോഗിക്കുന്ന ഇവിക്ക് സിംഗിൾ ചാർജിൽ 490 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാനാവുമെന്നാണ് കിയ പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 11, 2025, 14:20 [IST]
English summary
Kia india highest ev sales carens clavis ev october details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X