വണ്ടി തിളങ്ങാൻ ഇനി കിയ നിങ്ങളെ സഹായിക്കും; ഡീറ്റെയിലിങ്ങ് സ്റ്റുഡിയോയുമായി ജനപ്രിയ ബ്രാൻഡ്
പുതിയതാണെങ്കിലും പഴയതാണെങ്കിലും നിങ്ങളുടെ വാഹനങ്ങൾ എപ്പോഴും തിളങ്ങിനിൽക്കുന്നത് കാണാൻ പ്രത്യേക അഴകാണല്ലോ. അതിന് വേണ്ടി നിങ്ങൾ പോളിഷിങ്ങും, ഗ്രാഫൈൻ കോട്ടിങ്ങും ഒക്കെ നടത്തിയേക്കാം. എന്നാൽ ഇനി അതിന് വേണ്ടി പുറത്ത് വണ്ടി കൊടുത്ത് കാത്തിരിക്കേണ്ട ആവശ്യമില്ല എന്നാണ് കിയ പറയുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഡീലർഷിപ്പിൽ തന്നെ ഡീറ്റെയിലിങ്ങ് സ്റ്റുഡിയോ ആരംഭിച്ചിരിക്കുകയാണ് കിയ. ആദ്യം ജയ്പൂരാണ് കിയ ഷൈൻ സോൺ കാർ ഡീറ്റെയിലിംഗ് സ്റ്റുഡിയോ തുറന്നിരിക്കുന്നത്.
സെറാമിക് കോട്ടിംഗ്, എക്സ്റ്റീരിയർ, ഇന്റീരിയർ ക്ലീനിങ്ങ്, എസി ക്ലീനിങ്ങ്, അത് പോലെ തന്നെ ഏസിയിൽ കീടാണുക്കളെ വൃത്തിയാക്കുക, അണ്ടർബോഡി പ്രൊട്ടക്ഷൻ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ തിലൂടെ ലഭ്യമാകും. ഡീലർഷിപ്പിൻ്റെ മേൽനോട്ടത്തിൽ തന്നെ പ്രൊഫഷണൽ-ഗ്രേഡ് കാർ പരിചരണം വാഗ്ദാനം ചെയ്യുന്നതിനാണ് സ്റ്റുഡിയോ ഡിസൈൻ ചെയ്തിരിക്കുന്നത്.

രാജ്യത്തെ 370 നഗരങ്ങളിലായി കിയ ഇന്ത്യ നിലവിൽ 819 ടച്ച്‌പോയിന്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 2019 ഓഗസ്റ്റിൽ ഉത്പാദനം ആരംഭിച്ചതിനുശേഷം, അനന്തപൂർ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം വാഹനങ്ങൾ വാഹന നിർമ്മാതാക്കൾ അയച്ചിട്ടുളളതിൽ, ഇതിൽ 1.2 ദശലക്ഷത്തിലധികം ആഭ്യന്തര വിൽപ്പനയും 367,000 ത്തിലധികം കയറ്റുമതിയും ഉൾപ്പെടുന്നുണ്ട്.
പെയിൻ്റ് പ്രൊട്ടക്ഷൻ ഫിലിം അല്ലെങ്കിൽ PPF എന്നത് കാറിൻ്റെ ബോഡി വർക്കിൽ പ്രയോഗിക്കുന്ന വ്യക്തവും കട്ടിയുള്ളതും ഈടുനിൽക്കുന്നതുമായ ഒരു ഫിലിമാണ്. ചെറിയ പോറലുകൾ ഉണ്ടാകാതിരിക്കാൻ കാറിന്റെ ബോഡിയിൽ മുഴുവനായി ഇത് പതിക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത്. സുതാര്യമായ ഒരു ഫിലിം ഒട്ടിച്ചുകൊണ്ട് വാഹനത്തിന്റെ പെയിന്റിന് സംരക്ഷണം നല്‍കുന്ന ഈ സംഗതിക്ക് ഇപ്പോൾ വലിയ ഡിമാന്റാണുള്ളതും.
സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന മങ്ങലിൽ നിന്ന് കാറിൻ്റെ പെയിൻ്റിനെ സംരക്ഷിക്കുന്നതിന് പുറമെ റോഡിലെ പൊടിയും ചെറിയ കല്ലുകളും തട്ടിയുള്ള അപകടങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച വഴിയാണ് പെയിനറ് പ്രൊട്ടക്ഷൻ ഫിലിമുകൾ എന്നുവേണം പറയാൻ. പ്രത്യേകിച്ചും ഫ്രണ്ട് എൻഡ് അല്ലെങ്കിൽ വീൽ ആർച്ചുകൾ പോലുള്ള കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾക്ക് ഇത് ഉപയോഗപ്രദമാണ്.
പിപിഎഫ് ഉപയോഗിച്ചിടത്ത് എന്തെങ്കിലും പോറൽ പറ്റിയാൽ സെൽഫ്-ഹീലിംഗ് സംവിധാനമുള്ള ഫിലിമുകൾ വരെ ഇപ്പോൾ ലഭ്യമാണ്. എന്നിരുന്നാലും ഈ രീതിക്ക് ചില പോരായ്മകളും ഉണ്ട്. ഉദാഹരണത്തിന് പിപിഎഫ് പൊതുവെ സെറാമിക് കോട്ടിംഗിനെക്കാൾ ചെലവേറിയതാണ്. അത് കൃത്യമായി ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ ഫിലിമിൻ്റെ അരികുകൾ മുഴച്ചുനിൽക്കാൻ സാധ്യതയുണ്ട്.
സെറാമിക് കോട്ടിംഗ് കാറിൻ്റെ ഉപരിതലത്തിൽ പ്രയോഗിക്കുന്ന ഒരുതരം ലിക്വിഡ് പോളിമറാണ്. പെയിൻ്റിൻ്റെ വ്യക്തമായ കോട്ടിന് മുകളിൽ ഒരു കെമിക്കൽ ബോണ്ട് ഉണ്ടാക്കുന്നതാണ് സംഭവം. കാറിന് മികച്ച തിളക്കം നല്‍കാന്‍ സെറാമിക്കിന് സാധിക്കുമെന്നതിലുപരി അസിഡിക്കായ ജലം, പക്ഷി കാഷ്ഠം മുതലായവയിൽ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്നും ഈ കോട്ടിംഗിന് സാധിക്കും.
പിപിഎഫിനേക്കാൾ 5 മടങ്ങ് വിലകുറഞ്ഞതാണെങ്കിലും ഉയർന്ന ഗ്രേഡ് പ്രൊഫഷണൽ സെറാമിക് കോട്ടിംഗ് ഇപ്പോഴും ചെലവേറിയതാണ്. ശ്രദ്ധയോടെയും കുറഞ്ഞ ഓഫ്-റോഡ് പരിതസ്ഥിതിയിലും ഓടിക്കുന്ന ഉടമൾക്ക് ഇത് മികച്ച ഓപ്ഷനാണ്. ഇനി ഇതിൽ ഏതാണ് നിങ്ങൾക്ക് അനുയോജ്യമെന്ന് ചോദിച്ചാൽ സംരക്ഷണമാണ് നിങ്ങളുടെ പ്രധാന മുൻഗണനയെങ്കിൽ പ്രത്യേകിച്ച് റോഡിലെ പൊടിയും ചെറിയ കല്ലുകളും തട്ടിയുള്ള അപകടങ്ങളെ തടുക്കുന്നതിന് പിപിഎഫ് ആയിരിക്കും മികച്ചത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








