കിയ കാറുടമകൾക്ക് വീണ്ടും ഒരു സന്തോഷവാർത്ത; പുത്തൻ ഫീച്ചറുമായി ജനപ്രിയ ബ്രാൻഡ്

ഫീച്ചറുകളുടെ കാര്യത്തിൽ സമ്പന്നരാണ് കൊറിയൻ ബ്രാൻഡായ കിയ മോട്ടോർസ്. സേഫ്റ്റി,കംഫർട്ട്, പെർഫോമൻസ് എന്നിങ്ങനെ എല്ലാ തലങ്ങളിലും ഫീച്ചറുകൾ കൊണ്ട് കുത്തിനിറച്ചിരിക്കുകയാണ് കിയ തങ്ങളുടെ കാറുകൾ. എന്നാൽ ഒരു ചെറിയ ഫീച്ചറിൻ്റെ പോരായ്മ എല്ലാ ഉപഭോക്താക്കളും എടുത്ത് പറഞ്ഞപ്പോൾ അപ്പോൾ തന്നെ കസ്റ്റമേഴ്സിന് വേണ്ടി പുതിയ അപ്ഡേഷൻ എത്തിച്ചിരിക്കുകയാണ് ജനപ്രിയ ബ്രാൻഡ്. ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർപ്ലേയ്ക്കുമായി ഒരു പുതിയ വയർ-ടു-വയർലെസ് അഡാപ്റ്റർ അവതരിപ്പിച്ചിരിക്കുകയാണ്. ടോപ്പ് എൻഡ് മോഡലുകളിൽ പോലും വയർലെസ് സംവിധാനം നൽകാൻ കമ്പനിക്ക് സാധിച്ചിരുന്നില്ല, അത് എന്തായാലും നികത്തിയിട്ടുണ്ട്.

ഇതിൻ്റെ പ്രവർത്തനം എങ്ങനെയെന്ന് വിശദീകരിക്കാം. യുഎസ്ബി സ്ലോട്ടിലേക്ക് പ്ലഗ് ചെയ്യുന്ന ഒരു ആക്സസറിയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. അതിലൂടെ വയർലെസ് ആപ്പിൾ കാർപ്ലേയുടെയും ആൻഡ്രോയിഡ് ഓട്ടോ ലഭിക്കുകയും ചെയ്യും, അത് കൊണ്ട് ഇനി ഉപഭോക്താക്കൾക്ക് കേബിൾ അധികമായി വാങ്ങേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാൻ സാധിക്കുന്നു. കിയ 4,344 രൂപയ്ക്കാണ് അഡാപ്റ്റർ വിൽക്കുന്നത്.

kia launched adapter for android and apple carplay

പുതിയതായി വിൽക്കുന്ന വാഹനങ്ങളിൽ വയർലെസ് കാർപ്ലേ സംവിധാനം നൽകിയാൽ പഴയ ഉപഭോക്താക്കളോട് ചെയ്യുന്ന തെറ്റാണെന്ന് തോന്നിയത് കൊണ്ടാവാം അഡാപ്റ്റർ രൂപത്തിൽ വയർലെസ് ആൻഡ്രോയിഡ്, കാർപ്ലേ സംവിധാനം കമ്പനി ഒരുക്കിയിരിക്കുന്നത്. ടെക്നോളജിയുടേയും ഫീച്ചറുകളുടെ കൊമ്പൻമാരായ കിയ പോലെയൊരു ബ്രാൻഡ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഏത് തരത്തിലും വിട്ടുവീഴ്ച്ച ചെയ്യാനും, തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാൻ എപ്പോഴും സന്നദ്ധരാണ് എന്നതാണ്.

കഴിഞ്ഞയാഴ്ച്ച കാറുകളുടെ ജിഎസ്ടി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന് കിയ തങ്ങളുടെ മോഡലുകളിൽ 4.50 ലക്ഷം രൂപ വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ നികുതി പരിഷ്ക്കാരത്തിന്റെ മുഴുവൻ ആനുകൂല്യവും കമ്പനി ഉപഭോക്താക്കൾക്ക് കൈമാറും. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഇന്ത്യൻ നിരയിലെ എൻട്രി ലെവൽ മോഡലായ സോനെറ്റിന് കുറയാൻ പോവുന്നത് 1,64,471 രൂപയാണ്.

kia launched adapter for android and apple carplay

കിയ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാരെൻസിന് 48,513 രൂപ വരെ വില കുറയും. എംപിവിയുടെ പെട്രോൾ മോഡലുകൾക്ക് 11,40,900 രൂപ മുതലും ഡീസലിന് 13,25,900 രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. ഈ എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പതിപ്പായ കാരെൻസ് ക്ലാവിസിന് 11,49,900 മുതൽ 21,49,900 രൂപ വരെയാണ് നിലവിലെ വില. പുതിയ ജിഎസ്ടി പ്രകാരം മോഡലിന്റെ വില 78,674 രൂപ വരെ കുറയുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് കൊളീഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സജ്ജീകരണവും കിയ കാരെൻസ് ക്ലാവിസിന് ലഭിക്കുന്നുണ്ട്. കൂടാതെ ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ്, സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും കാരൻസ് ക്ലാവിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ ജിഎസ്ടി 5 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ കാരെൻസ് ഇവിയുടെ വിലയിൽ മാറ്റമൊന്നും ഉണ്ടാകില്ല. ഇലക്ട്രിക് എംപിവിക്ക് 17.99 ലക്ഷം മുതൽ 24.49 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതുപോലെ പുതിയ EV6 ഇവിയുടെ വില 65,96,638 രൂപയായി തുടരും. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന കാർണിവലിനാണ് ഏറ്റവും വലിയ വിലക്കുറവ് ലഭിക്കുക. നിലവിൽ 63,91,000 രൂപ വിലയുള്ള ആഡംബര എംപിവിക്ക് 4,48,542 രൂപയാണ് കുറയാൻ പോവുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, September 12, 2025, 20:42 [IST]
English summary
Kia launched wireless adapter for android auto and apple carplay details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X