ഒംനിയില്ലാത്ത വിഷമം മാറ്റാന്‍ പുത്തന്‍ അവതാരം പിറവിയെടുക്കുന്നു! അവതരിപ്പിക്കുന്നത് പക്ഷേ മാരുതിയല്ല

ഇന്ത്യക്കാര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത ഒരു വാഹനമാണ് മാരുതി സുസുക്കി ഒംനി. സിനിമകളില്‍ വില്ലന്‍മാരുടെ സ്വന്തം വാഹനമായിരുന്നെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ പാസഞ്ചര്‍ വാഹനം എന്നതിലുപരി ആംബുലന്‍സ്, സ്‌കൂള്‍ വാന്‍, കാര്‍ഗോ വാന്‍ എന്നീ നിലകളിലും ഒംനി സേവനമുനഷ്ടിച്ചു. ഒംനിയുടെ പകരക്കാരായി പല വാഹനങ്ങളും വന്നുപോയെങ്കിലും അതേ ഒരു ഓളം തീര്‍ക്കാന്‍ മറ്റൊരു മോഡലിനും സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒംനി ഒഴിച്ചിട്ട് പോയ സിംഹാസനം കൈയ്യടക്കാനായി ഒരു പുത്തന്‍ വാന്‍ വരാന്‍ പോകുകയാണ്. എന്നാല്‍ ഈ മോഡല്‍ പുറത്തിറക്കുന്ന കമ്പനി മാരുതി സുസുക്കിയല്ലെന്ന് മാത്രം. അത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയാണ്.

PV5 എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ വാന്‍ 'ഇലക്ട്രിക് വെഹിക്കിള്‍ ഡേ' പരിപാടിക്ക് മുന്നോടിയായി കിയ അവതരിപ്പിച്ചിരിക്കുകയാണ്. സ്‌പെയിനിലെ ടാരഗോണയില്‍ വെച്ചാണ് ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് ഇവി ഡേ സംഘടിപ്പിക്കുന്നത്. CES 2024-ല്‍ പ്രദര്‍ശിപ്പിച്ച PV5 കണ്‍സെപ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയാണ് കിയ ഈ വാഹനം തയാറാക്കിയിരിക്കുന്നത്. ഈ ആഗോള പ്ലാറ്റ്ഫോം ഉപയോഗിച്ച് നിരവധി വാഹനങ്ങള്‍ നിര്‍മ്മാതാവ് കൊണ്ടുവരാന്‍ പദ്ധതിയിടുന്നു.

kia pv5 passenger

കിയയുടെ പ്ലാറ്റ്‌ഫോം ബിയോണ്ട് വെഹിക്കിള്‍ (പിബിവി) സ്ട്രാറ്റജിക്ക് കീഴിലെ ആദ്യത്തെ മോഡലാകും PV5. കാഴ്ചയില്‍ ഒംനിയോട് സാമ്യതകള്‍ ഉണ്ടങ്കിലും മാരുതി സുസുക്കി മോഡലിനേക്കാള്‍ അല്‍പ്പം കൂടി വലിയ ബോഡിയാണ് ഇതിനുള്ളത്. ഇത് ഉടന്‍ തന്നെ ആഗോള വിപണിയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഈ വാഹനം കിയ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.

ഇത് ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ മാരുതി സുസുക്കി ഒംനിയുണ്ടാക്കിയ വിടവ് നികത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. പാസഞ്ചര്‍ വാഹനം എന്നതിലുപരി ഒരു കാര്‍ഗോ വാഹനമായും കൂടിയാണ് കിയ PV5 രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ഇപ്പോള്‍ ലോജിസ്റ്റിക്‌സ് രംഗത്ത് കൂടുതലായും ഇലക്ട്രിക് വാഹനങ്ങളാണ് ഉപയോഗിച്ച് വരുന്നത്. ഈ കാര്യങ്ങള്‍ എല്ലാം പരിഗണിച്ച് കമ്പനി ഒരുപക്ഷേ ഈ മോഡല്‍ ഇന്ത്യന്‍ തീരത്ത് എത്തിച്ച് കൂടെന്നില്ല.

kia pv5 passenger side

ഈ വാഹനത്തെക്കുറിച്ചുള്ള മറ്റ് പ്രധാന വിവരങ്ങളൊന്നും കിയ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വരാനിരിക്കുന്ന കിയ ഇലക്ട്രിക് വാഹന ദിനത്തില്‍ പുത്തന്‍ വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതൊരു ഇലക്ട്രിക് വാഹനമായതിനാലാണ് കമ്പനി ഇതിനായി ഇവി ഡേ തെരഞ്ഞെടുക്കാന്‍ കാരണം. സാധാരണയായി പാസഞ്ചര്‍ വാനുകള്‍ക്ക് നല്ല സീറ്റിംഗ് കപാസിറ്റിയുണ്ടാകാറുണ്ട്.

ഈ വാഹനത്തില്‍ ഒരേ സമയം പത്ത് പേര്‍ക്ക് ഇരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സീറ്റിംഗ് ശേഷിയെക്കുറിച്ചുള്ള വിവരങ്ങളും കമ്പനി ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ കിയ PV5 മോഡലിന്റെ അകക്കാഴ്ച നല്‍കിയിട്ടില്ല. എങ്കിലും മറ്റ് കിയ മോഡലുകള്‍ പോലെ തന്നെ സവിശേഷതകളുടെ കാര്യത്തില്‍ ഈ ഇവിയും സമ്പന്നമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ ഇവി ആയതിനാല്‍ തന്നെ ഇതിന്റെ പവര്‍ട്രെയിന്‍ വശങ്ങളും റേഞ്ചും അറിയാന്‍ ഏവര്‍ക്കും ആകാംക്ഷയുണ്ടാകും.

kia pv5 cargo

ഇതും നിലവില്‍ അജ്ഞാതമാണ്. ഇവി ഡേയില്‍ റേഞ്ച് അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ അറിയാന്‍ പറ്റിയേക്കും. ഈ വാഹനം ഇതിനകം തന്നെ നിരവധി ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. പാസഞ്ചര്‍ അല്ലെങ്കില്‍ കാര്‍ഗോ വാഹനമായി വരുന്ന മോഡലിന് സ്ലൈഡിംഗ് ഡോറുകളും പിന്നില്‍ ഒരു ഡോറും ഉള്‍പ്പെടെ ഒന്നിലധികം ഡോറകേള്‍ നല്‍കിയിട്ടുണ്ട്. വരാന്‍ പോകുന്ന മോഡലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 20, 2025, 19:23 [IST]
English summary
Kia pv5 electric van official images out ahead of kia ev day 2025 debut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X