ആഘോഷത്തിമിർപ്പിൽ കിയ; അടിച്ചുതകർത്ത് ഒക്ടോബറിലെ വിൽപ്പന, വിറ്റത് 29,556 കാറുകൾ
ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്നു വരുന്ന വൻകിട വാഹന നിർമാതാക്കളിൽ ഒന്നാണ് കിയ. 1944 ൽ ദക്ഷിണ കൊറിയയിൽ സ്ഥാപിതമായ ബ്രാൻഡ് ഇന്ന് 90 ലധികം രാജ്യങ്ങളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുക്കഴിഞ്ഞിരിക്കുന്നു. കോംപാക്‌ട് ഹാച്ച്ബാക്കുകളും സെഡാനുകളും മുതൽ എസ്‌യുവികളും EV6, EV9 പോലുള്ള കട്ടിംഗ്-എഡ്ജ് ഇലക്ട്രിക് വാഹനങ്ങളും വരെ നിരത്തിലിറക്കുന്നതിൽ കേമൻമ്മാരാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള ബ്രാൻഡ്. കിയ ഇന്ത്യ രാജ്യത്ത് അരങ്ങേറ്റം കുറിച്ചതിനുശേഷം ഇതുവരെയുള്ള മാസത്തെ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയിരിക്കുകയാണിപ്പോൾ.
ഈ വാർത്തയുടെ കൂടുതൽ വിവരങ്ങളറിയാൽ തുടർന്ന് വായിച്ചോളൂ. 2025 ഒക്ടോബറിൽ കിയ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. 29,556 യൂണിറ്റുകൾ വിതരണം ചെയ്തു കൊണ്ടാണ് കമ്പനിയിപ്പോൾ തിളങ്ങിനിൽക്കുന്നത്. ഇത് 2024 ഒക്ടോബറിൽ വിറ്റ 22,735 യൂണിറ്റുകളേക്കാൾ 30 ശതമാനം വാർഷിക വളർച്ചയെയാണ് പ്രതിനിധീകരിക്കുന്നത്. കമ്പനിയുടെ ഇതുവരെയുള്ള ഇന്ത്യൻ യാത്രയിലെ ഏറ്റവും മികച്ച പ്രതിമാസ ഫലമാണിത്.

വളർന്നു വരുന്ന മത്സരാധിഷ്ഠിത വിപണിയിലെ കിയയുടെ ഈ നേട്ടം ഇന്ത്യൻ വാഹന വിപണിയിൽ ഒരു പ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്. നിരവധി ഘടകങ്ങൾ ഈ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. നവരാത്രി-ദീപാവലി സീസണിലെ ഉത്സവകാല ഡിമാൻഡിൻ്റെ കുതിച്ചുചാട്ടവും, സമീപകാല ജിഎസ്ടി പരിഷ്കരണവും എല്ലാം നിരവധി ഉപഭോക്താക്കൾക്ക് വാഹനങ്ങൾ താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാനുള്ള വഴിയൊരുക്കി.
മോഡൽ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ കോംപാക്റ്റ് എസ്‌യുവിയായ കിയ സോനെറ്റ് ഒക്ടോബറിൽ 12,745 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആധുനിക സവിശേഷതകൾ, പുതുക്കിയ സ്റ്റൈലിംഗ്, വിലനിർണ്ണയം എന്നിവയിലൂടെ സോനെറ്റ് വിപണി ആകർഷണവും ശ്രദ്ധേയമായ വിൽപ്പനക്കും മുന്നിൽ നിന്നു. ഇത് ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ ഉയർന്ന മത്സരക്ഷമതക്ക് കാരണമായി.
അടുത്തിടെ പുറത്തിറക്കിയ കുടുംബ സൗഹൃദ 7 സീറ്റർ ക്രോസ്ഓവർ ഇവിയായ കിയ കാരെൻസ് ക്ലാവിസ് മൊത്തം 8,779 യൂണിറ്റുകൾ വിറ്റഴിച്ചു. ഇത് ക്ലാവിസ് ശ്രേണിയുടെ വിലനിർണ്ണയം, വിശാലമായ ക്യാബിൻ, നൂതന സുരക്ഷാ സാങ്കേതികവിദ്യ, എന്നിവയാൽ പ്രീമിയം എംപിവി മേഖലയിൽ ശക്തമായ ഒരു മത്സരാർത്ഥിയെന്ന സ്ഥാനം ശക്തിപ്പെടുത്തി. അതേസമയം മുൻനിര കിയ സെൽറ്റോസ് 7,130 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ശക്തമായ ഡിമാൻഡ് നിലനിർത്തി.
മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ശക്തമായ മത്സരം ഉണ്ടായിരുന്നിട്ടും പ്രീമിയം ഫീച്ചറുകൾ, മികച്ച ഡിസൈൻ, വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകൾ എന്നിവയിലൂടെ സെൽറ്റോസിന് മികവ് പുലർത്താനാവുന്നുണ്ട്. ഇതിലൂടെ കിയയുടെ 30 ശതമാനം വാർഷിക വളർച്ചയിൽ സെൽറ്റോസ് ഒരു പ്രധാന പങ്ക് വഹിച്ചു. മികച്ചു നിൽക്കുന്ന ഫീച്ചേഴ്സും സുരക്ഷസംവിധാനങ്ങളുമാണ് കിയ വാഹനങ്ങൾ ഉപഭോക്താക്കളുടെ ഏറ്റവും മികച്ച തിരെഞ്ഞെടുപ്പാക്കി മാറ്റുന്നത്.
സോനെറ്റ്, സെൽറ്റോസ് എന്നിവയുൾപ്പെടെ നിരവധി മോഡലുകളിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM), ഹിൽ-അസിസ്റ്റ് കൺട്രോൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. ടോപ്പ് എൻഡ് വേരിയന്റുകളിൽ സുരക്ഷ ഇരട്ടിയാക്കുവാനായി ADAS എന്നറിയപ്പെടുന്ന അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








