കാല് കൊടുത്താൽ സെൽറ്റോസ് GT ലൈൻ വേറെ ലെവൽ; റോഡിനെ റേസിങ്ങ് ട്രാക്കായി മാറ്റുന്ന ഒടിവിദ്യ

സ്പീഡിൽ പോകാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല, എന്നാൽ നമ്മുടെ റോഡുകളിൽ വ്യക്തമായ വേഗപരിധികളുണ്ട്. അത് കൊണ്ട് തന്നെ പലപ്പോഴും ആക്സിലറേറ്ററിൽ കാൽ അമർത്തണമെന്ന് വിചാരിച്ചാലും പറ്റിയെന്ന് വരില്ല.എന്നാൽ പല ബ്രാൻഡുകളും തങ്ങളുടെ മോഡലുകളിൽ സ്പോർട് മോഡുകൾ നൽകുന്നുണ്ട്, പ്രത്യേകിച്ച് ടർബോ പെട്രോൾ മോഡലുകളിൽ. അത്തരത്തിലൊരു വണ്ടിയാണ് കുറച്ച് ദിവസം കൈയിൽ കിട്ടിയത്. മറ്റാരുമല്ല കിയ സെൽറ്റോസ് GT ലൈൻ. ഇഞ്ചിയോൺ കിയ ഷോറൂമിൽ നിന്ന് വണ്ടിയെടുത്തപ്പോൾ തന്നെ ആദ്യം പരീക്ഷിച്ചത് സ്പോർട് മോഡാണ് കേട്ടോ. ദോഷം പറയരുതല്ലോ, അടിമുടി ഒരു മാറ്റമാണ് അനുഭവപ്പെടുന്നത്. ക്ലസ്റ്റർ മുതൽ എക്സ്ഹോസ്റ്റ് നോട്ട് വരെ മാറി വണ്ടിയുടെ മുരൾച്ച നിങ്ങൾക്ക് കേൾക്കാം.

എക്സ്റ്റീരിയറിനെ കുറിച്ച് പറയുകയാണെങ്കിൽ റെഡ് ആക്സന്റുകളോട് കൂടിയ ടൈഗർ നോസ് ഗ്രിൽ, ക്രിസ്റ്റൽ‑കട്ട് അലോയ് വീൽസ്, സ്പോർട്ടി ബമ്പർ ഡിസൈൻ എന്നിവയെല്ലാം തന്നെ സെൽറ്റോസിനെ കൂടുതൽ അഴകാക്കുന്നുണ്ട്. ഇന്റീരിയറിൽ, സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ, 10.25‑ഇഞ്ച് ടച്ച് സ്‌ക്രീൻ, ഡിജിറ്റൽ ക്ലസ്റ്റർ, പനോരമിക് സൺറൂഫ് എന്നിവയെല്ലാം തന്നെ പ്രീമിയം ഫീൽ നൽകുന്നുണ്ട്. മുന്നിൽ രണ്ട് സീറ്റുകളും വെൻ്റിലേറ്റഡാണ്.

kia seltos gt line user review

സെൽറ്റോസിൻ്റെ പവർട്രെയിനിനെ കുറിച്ച് പറയാനാണ് വെമ്പൽ കൂടുതൽ. GT‑Line വേരിയന്റിൽ ലഭിക്കുന്നത് 1.5‑ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ്. 160PS പരമാവധി പവറും, 253Nm പീക്ക് ടോർക്കുംപുറപ്പെടുവിക്കാൻ പ്രാപ്തമാണ്. DCT (ഡ്യൂയൽ‑ക്ലച്ച്) ഗിയർബോക്സ് ട്രാൻസ്മിഷൻ കൂടിയായപ്പോൾ കോളം തികഞ്ഞു എന്ന് തന്നെ പറയാം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 8 സെക്കൻഡ് ധാരാളമാണ്. നോർമൽ,ഇക്കോ,സ്പോർട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് ലഭിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ കിയ ഒരിക്കലും പിശുക്ക് കാണിച്ചിട്ടില്ല. ജിടി ലൈനിൽ ലഭിക്കുന്ന ലെവൽ 2 അഡാസ് ഫീച്ചറാണ് എടുത്തു പറയേണ്ടത്. ലെയിൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകൾ വാഹനമോടിക്കുന്നവരെ മാത്രമല്ല ഒപ്പം യാത്ര ചെയ്യുന്നവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

kia seltos gt line user review

കൂടാതെ, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്‑സെൻസറുകൾ, സ്മാർട്ട് ക്രൂയിസ് കൺട്രോൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സൈഡ്‑കേർട്ടൻ എയർബാഗുകൾ ഉൾപ്പെടെ ആകെ ആറു എയർബാഗുകൾ സെൽറ്റോസിൻ്റെ സുരക്ഷയുടെ ഭാഗമാണ്. ഇനി മൈലേജിലേക്ക് വന്നാൽ GT‑Line‑ന്റെ ഇന്ധനക്ഷമത സാധാരണ പെട്രോൾ വേരിയന്റുകളുമായി തട്ടിച്ച് നോക്കുമ്പോൾ അൽപ്പം കുറവാണ്. സിറ്റി റൈഡിൽ ഞങ്ങൾക്ക് 10 കിലോമീറ്ററാണ് ലഭിച്ചതെങ്കിൽ ഹൈവേയിൽ ലിറ്ററിന് 15 കിലോമീറ്റർ ലഭിച്ചു.

തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ സ്പോർട് മോഡിൽ ഇട്ടാൽ നിങ്ങളൊരു റേസിങ്ങ് കാറിൽ ഇരിക്കുന്ന അതേ അനുഭവം ലഭിക്കും. മൈലേജിന് പകരം നിങ്ങൾക്ക് പവറും പെർഫോമൻസും കിടിലൻ ഫീച്ചറുകളും നിറച്ച ഒരു കാറാണ് വേണ്ടതെങ്കിൽ സെൽറ്റോസിൻ്റെ GT ലൈൻ ഒരു അടിപൊളി ഓപ്ഷനായിരിക്കും. പെർഫോമൻസിന് പ്രാധാന്യം കൊടുക്കുമ്പോൾ മൈലേജ് കൂടി വേണമെന്ന് വാശി പിടിക്കരുത്.

kia seltos gt line user review

4,365 മില്ലിമീറ്റർ നീളവും 1,800 മില്ലിമീറ്റർ വീതിയും 1,645 മില്ലിമീറ്റർ ഉയരവും 2,610 മില്ലിമീറ്റർ നീളമുള്ള വീൽബേസുമാണ് വാഹനത്തിനുളളത്. സെൽറ്റോസിന് 190 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 433 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നുണ്ട്. സെൽറ്റോസ് വാങ്ങാൻ ഇപ്പോഴും വൈകിയിട്ടില്ല കേട്ടോ. നിങ്ങളുടെ അടുത്തുള്ള ഇഞ്ചിയോൺ കിയ ഷോറൂമിൽ പോയി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ.

kia seltos gt line user review

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, October 21, 2025, 6:00 [IST]
English summary
Kia seltos gt line driving impression performance detailed user review
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X