1.30 കോടിയുടെ 7 സീറ്റർ കഴിഞ്ഞ മാസം വിറ്റത് 1 യൂണിറ്റ്; ബ്രാൻഡിന് തന്നെ നാണക്കേടാകുമോ ഈ ഇലക്ട്രിക് ഭീമൻ

എല്ലാ ബ്രാൻഡുകളും ഒക്ടോബർ മാസത്തിൽ വമ്പൻ കച്ചവടം പിടിച്ചപ്പോഴും പല ബ്രാൻഡുകളുടേയും ചില മോഡലുകൾക്ക് കഷ്ടക്കാലം തന്നെയായിരുന്നു. അതിൽ മുന്നിൽ നിൽക്കുന്നത് കിയയുടെ ആഡംബര ഇവിയായ EV9 ആണ്. ഒക്ടോബർ മാസത്തിൽ 7 സീറ്റർ ഭീമനെ വാങ്ങിയത് ഒരാളാണ്. സെപ്റ്റംബർ മാസം ഒരു യൂണിറ്റ് പോലും വിൽക്കാൻ സാധിച്ചിരുന്നില്ല. രസകരമെന്ന് പറയട്ടെ കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ ഒറ്റ യൂണിറ്റ് പോലും വിറ്റു പോയിരുന്നില്ല. കിയയുടെ മറ്റ് മോഡലുകളെ സംബന്ധിച്ച് വലിയ വിൽപ്പന ഇടിവാണ് കിയ EV9 നേരിട്ടിരുന്നത്. പ്രധാനമായും അമിത വില തന്നെയാണ് വില്ലനായി നിൽക്കുന്നത്.

ഇന്ത്യയിൽ GT ലൈന്‍ എന്ന ഒറ്റ ഫുള്ളി ലോഡഡ് വേരിയന്റിലാണ് ഇവി ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുക. സ്നോ വൈറ്റ് പേള്‍, ഓഷ്യന്‍ ബ്ലൂ, പാന്തേര മെറ്റല്‍, പെബിള്‍ ഗ്രേ, അറോറ ബ്ലാക്ക് പേള്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (ഇ-ജിഎംപി) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ EV9 നിര്‍മിച്ചിരിക്കുന്നത്.

Kia Sold Only 1 Unit Of Ev9 In October

കിടിലൻ റോഡ് പ്രസൻസ് ഉറപ്പാക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവിക്ക് 5,010 mm നീളവും 1,980 mm വീതിയും 1,755 mm ഉയരവും 3,100 mm നീളമുള്ള വീല്‍ബേസും ലഭിക്കുന്നു. വിശാലമായ ഇന്റീരിയര്‍ കൂടാതെ വിശാലമായ ബൂട്ട് സ്‌പെയ്‌സും ഇത് അനുവദിക്കുന്നു. 198 mm ആണ് ഇവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. കിയയുടെ ഡിജിറ്റല്‍ ടൈഗര്‍ ഫേസ് എന്ന പുതിയ ഡിസൈന്‍ ഭാഷയാണ് EV9 ഉപയോഗിക്കുന്നത്.

ഓള്‍-ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലെന്നപോലെ ഇതിന് ക്ലോസ്ഡ് ഗ്രില്ലാണ് ൽകിയിരിക്കുന്നത്. നീളമേറിയ ബോണറ്റ്, ക്യൂബ്ഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, Z- ആകൃതിയിലുള്ള ഡിആര്‍എല്ലുകള്‍, വെര്‍ട്ടിക്കല്‍ സ്ലേറ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. കൂടാതെ ഇവിക്ക് ഡോര്‍ മൗണ്ടഡ് ഒആര്‍വിഎമ്മുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, റിയര്‍ വൈപ്പര്‍, സ്പോയിലര്‍, കൂറ്റന്‍ വീല്‍ ആര്‍ച്ചുകള്‍ എന്നിവയും ലഭിക്കുന്നു. കട്ടിയുള്ള ബോഡി ക്ലാഡിംഗും ഫങ്ഷണല്‍ റൂഫ് റെയിലുകളും റോഡ് പ്രസന്‍സ് ഉയര്‍ത്തുന്നു.

Kia Sold Only 1 Unit Of Ev9 In October

ഇൻ്റീരിയറിലേക്ക് കയറിയാൽ 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ മാത്രമായി ലഭ്യമാകുന്ന 3 വരി ഇലക്ട്രിക് എസ്‌യുവി വിവിധ സീറ്റിംഗ് ഓപ്ഷനുകളിലാണ് വരുന്നത്. 60:40 സ്പ്ലിറ്റുള്ള മധ്യനിരയില്‍ ഹെഡ്റെസ്റ്റുകളുള്ള ക്യാപ്റ്റന്‍ സീറ്റുകള്‍ ഉള്‍പ്പെടുന്നു. മൂന്നാം നിര സീറ്റുകള്‍ക്ക് അധിക ലഗേജ് സ്‌പെയ്‌സ് സൃഷ്ടിക്കുന്നതിന് റിമോട്ട് ഫോള്‍ഡിംഗ് സഹിതം 50:50 സ്പ്ലിറ്റ് ലഭിക്കും.വിശാലമായ ക്യാബിനില്‍ നിരവധി പ്രീമിയം ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ ഡാഷ്ബോര്‍ഡ് നല്ല വൃത്തിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

4 സ്പോക്ക് സ്റ്റിയറിംഗ് വീലും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്ന വൈഡ് സ്‌ക്രീനും അകത്തെ പ്രധാന ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി 12.3 ഇഞ്ച് ഡ്യുവല്‍ പാനല്‍ സ്‌ക്രീനുകള്‍, 14 സ്പീക്കര്‍ മെറിഡിയന്‍ മ്യൂസിക് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, കണ്‍ട്രോള്‍ സ്വിച്ചുകള്‍, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍ എന്നിവയും ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

Kia Sold Only 1 Unit Of Ev9 In October

കിയ EV9 GT-ലൈന്‍ ലോംഗ്-റേഞ്ച് വേരിയന്റ് ഒറ്റ ചാര്‍ജില്‍ 561 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 99.8kWh ബാറ്ററി പായ്ക്കില്‍ നിന്ന് ഇത് പവര്‍ എടുക്കുന്നു. 379 bhp പവറും 700 Nm ടോര്‍ക്കും നല്‍കുന്ന ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണത്തോടെയാണ് ഈ മോഡല്‍ വരുന്നത്. 350kWh ഡിസി ചാര്‍ജര്‍ വഴി വെറും 24 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 16, 2025, 15:50 [IST]
English summary
Kia sold only 1 unit of ev9 in october details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X