മഹീന്ദ്ര വേണോ അതോ കിയയോ,പുതുവർഷത്തിൽ സ്വന്തമാക്കാൻ രണ്ട് കിടിലൻ മോഡലുകൾ
പുതിയ വർഷത്തെ സ്വീകരിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേയുളളു. 2026-ൽ സ്റ്റൈലിഷും ഫീച്ചറുകളാൽ സമ്പന്നവും വിശ്വസനീയവുമായ ഒരു കോംപാക്റ്റ് എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കിയ സോനെറ്റും മഹീന്ദ്ര XUV 3XO-യും പരിഗണിക്കാവുന്ന മികച്ച മോഡലുകളാണ്. കരുത്തുറ്റ എഞ്ചിനുകൾ, മികച്ച മൈലേജ്, കിടിലൻ ഫീച്ചറുകൾ എന്നിവയുമായി വരുന്ന ഇവയിൽ ഏറ്റവും കൂടുതൽ കൊടുത്ത കാശിന് മുതലായിരിക്കുമെന്നത് ഏതാണ് എന്ന് വിശദമായി തന്നെ നോക്കിയാലോ. വില, മൈലേജ്, എന്നിവയെല്ലാം അറിയാൻ വളരെ ആഗ്രഹം കാണുമല്ലോ. കിയ സോനെറ്റും മഹീന്ദ്രയുടെ മികച്ച വിൽപ്പനയുളള മോഡലായ xuv 3xo-യുടേയും വിശദാംശങ്ങൾ അറിയാൻ വായിക്കുക.
കിയ സോനെറ്റും മഹീന്ദ്ര XUV 3XO-യും മത്സരാധിഷ്ഠിതമായ വിലയിൽ ലഭ്യമാണ് എന്ന് തന്നെ പറയേണ്ടി വരും. പുതുവർഷത്തോടനുബന്ധിച്ച് ഡീലർഷിപ്പുകൾ ആകർഷകമായ ഓഫറുകളും നൽകുന്നുണ്ട്. സോനെറ്റിൻ്റെ എക്സ്-ഷോറൂം വില 7.30 ലക്ഷം മുതൽ 15.75 ലക്ഷം വരെയാണ്. അതേസമയം, XUV 3XO-യുടെ ബേസ് MX1 പെട്രോൾ വേരിയന്റ് 7.28 ലക്ഷത്തിനും, ടോപ്പ് AX7 L ടർബോ ഡീസൽ AMT വേരിയന്റ് 15.49 ലക്ഷത്തിനും ലഭിക്കും.

വിലയുടെ കാര്യത്തിൽ XUV 3XO-യുടെ അടിസ്ഥാന മോഡലിന് സോനെറ്റിനേക്കാൾ 2,000 കുറവുണ്ട് എന്നതാണ് പ്രത്യേകത. എന്നാൽ കൂടുതൽ ഫീച്ചറുകളുള്ള ഉയർന്ന വേരിയന്റുകളിൽ കിയ സോനെറ്റാണ് മികച്ച മൂല്യം നൽകുന്നതെന്നാണ് വിലയിരുത്താൻ സാധിക്കുന്നത്. വേരിയൻ്റ് തിരിച്ചുളള രണ്ട് മോഡലുകളുടേയും വില കൂടി പരിശോധിക്കുകയാണ്.
കിയ സോനെറ്റ് HTE (ബേസ്) 7,30,138 ലക്ഷം, മഹീന്ദ്ര XUV 3XO MX1 (ബേസ്) 7,28,300-ന് ലഭിക്കുന്നു. മിഡ് റേഞ്ചിൽ, സോനെറ്റ് HTK പ്ലസ് 9,10,125-നും XUV 3XO MX3 പ്രോ 9,10,600-നും ലഭ്യമാണ്. ഉയർന്ന മിഡ് വേരിയന്റുകളിലേക്ക് നോക്കിയാൽ , സോനെറ്റ് HTX ടർബോ DCT-ക്ക് 11,59,000 രൂപയും, XUV 3XO AX5-ന് 10,69,000 രൂപയും ആണ് വില നിശ്ചയിച്ചിട്ടുള്ളത്.

ടോപ്പ് വേരിയന്റുകളായ സോനെറ്റ് GTX പ്ലസ് 14,09,000-നും, XUV 3XO AX7 L 13,43,000-നും സ്വന്തമാക്കാം. ഓട്ടോമാറ്റിക് ടോപ്പ് മോഡലുകളിൽ കിയ സോനെറ്റ് X-ലൈൻ DCT-ക്ക് 15,75,000 രൂപയും, മഹീന്ദ്ര XUV 3XO AX7 L AT-ക്ക് 14,40,000 രൂപയുമാണ് എക്സ്-ഷോറൂം വില.
1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയാണ് കിയ സോനെറ്റിന് തുടിപ്പേകാൻ എത്തുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഐഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളും കോംപാക്‌ട് എസ്‌യുവിയുടെ പ്രധാന ശക്തിയാണ്.

ഡാഷ്ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ, ഇൻ-കാർ കണക്റ്റീവ് ടെക് എന്നിവയെല്ലാം സ്റ്റാൻഡേർഡായി ലഭിക്കും.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍,1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമായിട്ടാണ് മഹീന്ദ്ര എത്തുന്നത്. 110 bhp-ക്കും 129 bhp-ക്കും ഇടയിലാണ് പവര്‍ ഔട്ട്പുട്ട് വരുന്നത്. ടോര്‍ക്ക് ഔട്ട്പുട്ട് 200 NM മുതല്‍ 230 Nm വരെയാണ്. 15 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് AMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഓപ്ഷനുകളാണ് ഓപ്ഷനിലുള്ളത്.
പ്രീമിയം ലുക്ക്, ഡീസൽ എഞ്ചിൻ ഓപ്ഷൻ, സുഗമമായ ഡ്രൈവ് എന്നിവയാണ് നിങ്ങൾക്കാവശ്യമെങ്കിൽ കിയ സോനെറ്റ് മികച്ച ഓപ്ഷൻ തന്നെയായിരിക്കും. എന്നാൽ കൂടുതൽ കരുത്ത്, സേഫ്റ്റി ഫീച്ചറുകൾ, മികച്ച വാല്യു എന്നിവയ്ക്കാണ് നിങ്ങൾ പ്രാധാന്യം നൽകുന്നതെങ്കിൽ മഹീന്ദ്ര XUV 3XO ഈ പുതുവർഷത്തിൽ കൂടുതൽ പ്രയോജനകരമായ ഒന്നായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.


Click it and Unblock the Notifications








