അഡ്വഞ്ചർ കിറ്റുമായി കിയയുടെ 'ബേബി' ഡിഫൻഡർ; ലുക്കിന് വേണ്ടി മുടക്കേണ്ടത് ഇത്രമാത്രം

ഈ വർഷം ഫെബ്രുവരി മാസത്തിലാണ് കൊറിയൻ ബ്രാൻഡായ കിയ തങ്ങളുടെ ലൈനപ്പിലേക്ക് ഒരു എസ്‌യുവിയെ അവതരിപ്പിച്ചത്. ലുക്കിലാണെങ്കിലും ഫീച്ചറുകളിലും പെർഫോമൻസിലും എതിരാളികളെ കടത്തിവെട്ടുന്ന ഒരു ബ്രഹ്മാസ്ത്രം തന്നെയാണ് ബ്രാൻഡ് ഇന്ത്യൻ വിപണിക്ക് വേണ്ടി സമ്മാനിച്ചത്. സിറോസ് എന്ന് പേരിട്ട് ഇന്ത്യൻ വിപണിയിലേക്ക് ഇറക്കി വിട്ട മോഡൽ വളരെ പെട്ടെന്ന് തന്നെ ജനങ്ങൾ ഏറ്റെടുത്തു. വിപണിയിലെത്തി ആറ് മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും കിയ ഷോറൂമുകളിൽ തിരക്ക് കുറഞ്ഞിട്ടില്ല. ടെസ്റ്റ് ഡ്രൈവ് ചെയ്താൽ പിന്നെ ആരും പിന്നെ വേണ്ട എന്ന് പറയില്ല, അതാണ് സാക്ഷാൽ സിറോസ്. എല്ലാ മോഡലുകൾക്കുമൊപ്പം തന്നെ അഡ്വഞ്ചർ കിറ്റ് നൽകുന്നുണ്ട്.

കിടിലൻ ആക്സസറികളാണ് അഡ്വഞ്ചർ കിറ്റിനൊപ്പംകിയ നിങ്ങൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. വാഹനത്തിൻ്റെ ലുക്ക് മാത്രമല്ല കംഫർട്ട് വർധിപ്പിക്കുന്ന പല ആക്സസറികളും അഡ്വഞ്ചർ കിറ്റിനൊപ്പം ലഭ്യമാണ്. അതിൽ പ്രധാനപ്പെട്ടതാണ് മൂന്ന് നിറത്തിലുളള മികച്ച സീറ്റ് കവറുകൾ. കേവലം ലുക്കിന് വേണ്ടി മാത്രമല്ല സുഖകരമായ കുഷ്യനിങ്ങും നിങ്ങൾക്ക് ഇതിനൊപ്പം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. 8,499 രൂപ മുതൽ 8,999 രൂപ വരെയാണ് ഇതിനായി മുടക്കേണ്ട വില.

kia syros adventure kit explained

ലിസ്റ്റിൽ അടുത്തത് ദൂരയാത്രകളിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് കഴുത്തിന് വേദന. എന്നാൽ അഡ്വഞ്ചർ കിറ്റിൽ നിങ്ങൾ എത്ര ദുരയാത്ര നടത്തിയാലും ക്ഷീണം അറിയുക പോലുമില്ല എന്നതാണ് ഗുണം. വളരെ മികച്ച സസ്പെൻഷനും അനായാസമായി വഴങ്ങുന്ന സ്റ്റീയറിങ്ങ് വീലിനൊപ്പം തന്നെ നിങ്ങൾക്ക് ഒരു നെക്ക് കുഷ്യൻ കൂടിയുണ്ടേൽ സംഗതി കളറാണ്.സിറോസ് എന്ന് സ്റ്റിച്ച് ചെയ്തിരിക്കുന്ന കുഷ്യൻ്റെ വില 1549 രൂപയാണ്.

ഇനി വണ്ടിയുടെ ലുക്ക് വർധിപ്പിക്കാനുളള കിടിലൻ ഐറ്റംസിനെ പരിചയപ്പെട്ടാലോ. മുന്നിലെ ഫെൻഡറിലും ഡോറുകളിലുമായി അഡ്വഞ്ചർ സ്റ്റിക്കറുകളാണ് കമ്പനി നൽകുന്നത്. 1099 രൂപ മുതൽ 1,999 രൂപ വരെയാണ് അഡ്വഞ്ചർ കിറ്റിനൊപ്പം ലഭിക്കുന്ന സ്റ്റിക്കറുകളുടെ വില. പലരും ചെയ്യുന്ന കാര്യമാണ് ഡോർതുറന്ന് പുറത്തിറങ്ങാൻ നേരം ഡോർ തുറന്ന് വിട്ട് ഭിത്തിയിലോ മറ്റ് വാഹനങ്ങളിലോ തട്ടുന്നത്. അത്തരത്തിൽ തട്ടിയാലും ഡോറിൽ പോറൽ വീഴാതിരിക്കാൻ ഡോർ എഡ്ജ് ഗാർഡ് 500 രൂപയ്ക്ക് സ്വന്തമാക്കാം.

kia syros adventure kit explained

ചെറിയ കാര്യമെന്ന് പറഞ്ഞ് ഒഴിവാക്കുന്ന പല കാര്യങ്ങളിലും കിയ തങ്ങളുടെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഡോർ സിൽ ഗാർഡ് ഉപയോഗിച്ചാൽ കാറിലേക്ക് കയറുമ്പോൾ ചെരുപ്പ് ഉരഞ്ഞ് ഉണ്ടാകുന്ന പോറലുകൾ ഒഴിവാക്കാൻ സാധിക്കും. 3D ക്യാബിൻ മാറ്റ് വഴി നിങ്ങളുടെ വാഹനത്തിൻ്റെ അകത്തളം വളരെ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും.ഇതിനായി 3200 രൂപ മാത്രം മുടക്കിയാൽ മതി.അൽപ്പം കൂടി ഉയർന്ന സുരക്ഷയാണ് നിങ്ങൾ ഫ്ലോറിന് നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ 8500 രൂപയ്ക്ക് ഡ്യുവൽ ലെയർ മാറ്റ് ലഭിക്കും.

ഡിഫൻഡറിലേത് പോലെയുളള ബാഡ്ജിങ്ങ് കണ്ട് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലേ, നിങ്ങളുടെ മനസ് കിയ കാണുന്നുണ്ട് കേട്ടോ.നിങ്ങളുടെ സിറോസിൽ 1300 രൂപ മുടക്കിയാൽ കിടിലൻ ബ്രാൻഡിങ്ങ് ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ 600 രൂപയ്ക്ക് വാഹനത്തിൻ്റെ സി പില്ലറിൽ അഡ്വഞ്ചർ ബാഡ്ജിങ്ങും ലഭിക്കും. ലിസ്റ്റിൽ പിന്നിലെ സ്കിഡ് പ്ലേറ്റ്,ഡാർക്ക് ക്രോം ഫിനിഷിൽ തീർത്തിരിക്കുന്ന സ്കിഡ് ഇൻസേർട്ട് എന്നിവയും ആക്സസറികളിലുണ്ട്.899 രൂപ മുതൽ 1699 രൂപ വരെയാണ് ഇതിൻ്റെ വില.

kia syros adventure kit explained

പിന്നിലേക്ക് വന്നാൽ റിയർ സ്പോയിലറും അഡ്വഞ്ചർ കിറ്റിനൊപ്പം ലഭിക്കുന്നുണ്ട്. 6500 രൂപയാണ് സ്പോയിലറിൻ്റെ വില. 1000 രൂപയ്ക്ക് നിങ്ങളുടെ സ്റ്റീയറിങ്ങ് വീൽ വളരെ മനോഹരമാക്കാൻ സാധിക്കും. എന്തിനധികം പറയുന്നു നിങ്ങളുടെ കാറിൻ്റെ കീ കവറിൽ പോലു കിയ ശ്രദ്ധിക്കുന്നുണ്ട്.600 രൂപയ്ക്ക് രണ്ട് നിറങ്ങളിൽ കവർ ലഭിക്കുന്നുണ്ട്. കൂടുതലായി നിങ്ങൾ എന്താണ് അറിയേണ്ടതെന്ന് കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ. അതോടൊപ്പം തന്നെ അടുത്തുളള ഇഞ്ചിയോൺ കിയ ഷോറൂമിൽ പോയി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യണേ.

kia syros adventure kit explained

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 1, 2025, 19:56 [IST]
English summary
Kia syros adventure kit price and images all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X