18% അല്ല 1 രൂപ പോലും നികുതിയില്ലാതെ കിയ കാറുകള്‍ വാങ്ങാം! എല്ലാര്‍ക്കും കിട്ടൂല കേട്ടോ...

ഇന്ത്യയിലെ ടോപ് 5 കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് കിയ മോട്ടോര്‍സ്. മാസ് മാര്‍ക്കറ്റ് പ്രീമിയം എസ്‌യുവി കളും എംപിവികളും വില്‍പ്പനക്കെത്തിച്ചാണ് കൊറിയന്‍ കമ്പനി ഇന്ത്യക്കാര്‍ക്കിടയില്‍ മേല്‍വിലാസമുണ്ടാക്കിയത്. കുറഞ്ഞ വിലയില്‍ നിരവധി പ്രീമിയം സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കുന്നതിനാല്‍ തന്നെ സഹോദര ബ്രാന്‍ഡ് ആയ ഹ്യുണ്ടായിയെ പോലെ തന്നെ കിയയും കുറഞ്ഞ കാലം കൊണ്ട് ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയാമായി. ഇപ്പോള്‍ കിയ തങ്ങളുടെ രണ്ട് പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ പൊലീസിലും അര്‍ധസൈനിക വിഭാഗങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കായി ക്യാന്റീനിലൂടെ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആ കാറുകള്‍ ഏതാണെന്നതടക്കമുള്ള വിശദമായ വിവരങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

കേന്ദ്ര സര്‍ക്കാര്‍ പൊലീസ്, അര്‍ധസൈനിക വിഭാഗം, സിആര്‍പിഎഫ് തുടങ്ങിയ സേനകളിലെ അംഗങ്ങള്‍ക്കായി കേന്ദ്രീയ പൊലീസ് കല്ല്യാണ്‍ ഭണ്ഡര്‍ (കെപികെബി) ക്യാന്റീനുകള്‍ നടത്തുന്നു. ഇവിടെ, കേന്ദ്ര പൊലീസ് സേനാംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നു. ജിഎസ്ടി ഇല്ലാതെ സൈനിക ക്യാന്റീനില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നത് പോലെ കെപികെബിയില്‍ നിന്നും ഇതേ സൗകര്യം ലഭ്യമാണ്.

kia syros

കെപികെബി വഴി വിവിധ കാര്‍ ബ്രാന്‍ഡുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വിലക്കുന്നുണ്ട്. കിയ ഇതിനകം സോനെറ്റ്, സെല്‍റ്റോസ്, കാരന്‍സ് എന്നീ കാര്‍ മോഡലുകള്‍ കെപികെബി ക്യാന്റീന്‍ വഴി കുറഞ്ഞ വിലയ്ക്ക് സേനാംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നു. കമ്പനി ഇപ്പോള്‍ തങ്ങളുടെ മുഴുവന്‍ ഐസിഇ ലൈനപ്പും കെപികെബി ക്യാന്റീനില്‍ ലഭ്യമാക്കി. പുതിയ കാറുകളായ സിറോസ് കോംപാക്ട് എസ്‌യുവിയും കാരെന്‍സ് ക്ലാവിസ് എംപിവിയുമാണ് ക്യാന്റീനിലൂടെ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

കിയ ഈ കാറുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 119 മാസ്റ്റര്‍ കാന്റീനുകളിലൂടെയും 1871 അനുബന്ധ കാന്റീനുകളിലൂടെയും നേരിട്ട് വില്‍ക്കും. ഈ സംരംഭത്തിന് കീഴില്‍ 362 കിയ ഡീലര്‍ഷിപ്പുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്പനി ആകെ 92 വ്യത്യസ്ത വേരിയന്റുകളിലാണ് കാറുകള്‍ വില്‍ക്കുന്നത്. 35 ലക്ഷം ജീവനക്കാര്‍ക്ക് ഈ ക്യാന്റീനുകളില്‍ നിന്ന് പ്രയോജനം ലഭിക്കുന്നു.

kia carens clavis

ഈ സാഹചര്യത്തില്‍ നിലവില്‍ സോനമനുഷ്ഠിക്കുന്നതും വിരമിച്ചതുമായ കേന്ദ്ര പൊലീസ്, പാരാ മിലിട്ടറി സേനാംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഈ ക്യാന്റീനുകള്‍ വഴി കാറുകള്‍ വാങ്ങാന്‍ കഴിയും. കാന്റീനുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഈ കാര്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ കഴിയില്ല. ഒരു നിശ്ചിത കാലയളവിനുശേഷം മാത്രമേ കാര്‍ വില്‍ക്കാന്‍ സാധിക്കൂ. ഇതിനായി ആര്‍ടിഒ നടപടിക്രമങ്ങള്‍ക്കൊപ്പം കെപികെബി സ്‌പെസിഫിക്കായ എന്‍ഒസി ഹാജരാക്കേണ്ടതായി വരും.

സാധാരണയായി നാലോ അഞ്ചോ വര്‍ഷം കഴിയാതെ ക്യാന്റീന്‍ വഴി വാങ്ങിയ കാറുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ സാധിക്കില്ല. ഒരാള്‍ക്ക് ഒരു നിശ്ചിത തുകയ്ക്ക് മാത്രമേ ക്യാന്റീനില്‍ നിന്ന് കാര്‍ വാങ്ങാന്‍ കഴിയൂ. ഒരാള്‍ ഒരു കാര്‍ വാങ്ങിക്കഴിഞ്ഞാല്‍, ഒരു നിശ്ചിത കാലയളവിലേക്ക് വേറെ കാര്‍ വാങ്ങാന്‍ കഴിയില്ല. ഇത്തരത്തില്‍ ഇത്തരം ക്യാന്റീനുകള്‍ വഴി കാര്‍ വാങ്ങുന്നതിന് നിരവധി നിയമചട്ടങ്ങള്‍ പാലിക്കേണ്ടതായുണ്ട്.

പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയില്‍ ഒരു കാറിന്റെ നികുതി 18 ശതമാനം മുതല്‍ 40 ശതമാനം വരെയാണ്. എന്നാല്‍ ആര്‍മി കാന്റീനിലൂടെ ഒരു കാര്‍ വാങ്ങുകയാണെങ്കില്‍ അതിന് ജിഎസ്ടി നികുതിയില്ല. പുതിയ രണ്ട് കാറുകള്‍ കൂടി കെപികെബി ക്യാന്റീനിലൂടെ വില്‍ക്കാന്‍ തീരുമാനിച്ചത് വഴി വില്‍പ്പന ഉയര്‍ത്താന്‍ മാത്രമാണ് കിയ ലക്ഷ്യമിടുന്നത്.

kia cars

ജിഎസ്ടി സ്ലാബുകള്‍ മാറ്റിയെങ്കിലും ഇപ്പോഴും ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവര്‍ വലിയൊരു തുക നികുതിയായി കൊടുക്കേണ്ടി വരുന്നു. ഇത്തരം ക്യാന്റീനുകള്‍ വഴി കാര്‍ വാങ്ങുന്ന സേനാംഗങ്ങള്‍ക്ക് നികുതി ഇനത്തില്‍ വലിയ തുക ലാഭിക്കാം. രാജ്യത്തെ സേവിക്കുന്നവര്‍ക്ക് ഇതുപോലുള്ള നികുതിയില്ലാതെ വാഹനങ്ങള്‍ വില്‍ക്കുന്നത് സ്വാഗതാര്‍ഹമാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ഷേമ സംരംഭമായി 2006-ലാണ് കെപികെബി സ്ഥാപിതമായത്. ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിള്‍സ് എന്നിവയുള്‍പ്പെടെയുള്ള കേന്ദ്ര സായുധ പൊലീസ് സേനകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഐബി, ബിപിആര്‍ഡി, എന്‍സിആര്‍ബി തുടങ്ങിയ വിവിധ കേന്ദ്ര പൊലീസ് ഓര്‍ഗനൈസേഷനുകള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ബാധകമാണ്.

More from DriveSpark

Article Published On: Saturday, September 20, 2025, 17:31 [IST]
English summary
Kia syros carens clavis now available in kpkb subsidiary canteens at special prices
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X