ടാറ്റയെ വെല്ലുവിളിച്ച് കുറഞ്ഞ വിലയുള്ള ഇവിയുമായി കിയ! ചാര്‍ജിംഗ് സ്‌റ്റേഷനിലെ ചിത്രങ്ങള്‍ വൈറല്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയും അതുപോലെ തന്നെ മത്സരവും നടക്കുന്ന ഒരു സെഗ്‌മെന്റ് ആണ് സബ് 4 മീറ്റര്‍ എസ്‌യുവികളുടേത്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO എന്നീ വമ്പന്‍മാര്‍ മാറ്റുരയ്ക്കുന്ന സെഗ്‌മെന്റിലെ ഏറ്റവും പുതിയ എന്‍ട്രികളില്‍ ഒന്നായിരുന്നു കിയ സിറോസ്. ഈ വിഭാഗത്തിലെ ഏറ്റവും ഫീച്ചവും പായ്ക്ക്ഡ് ആയ മോഡലുകളില്‍ ഒന്നായിരുന്നിട്ടും കൊറിയക്കാര്‍ പ്രതീക്ഷിച്ച വില്‍പ്പന കൊണ്ടുവരാന്‍ സിറോസിന് സാധിച്ചിട്ടില്ല. ആകര്‍ഷകമായ രൂപകല്‍പ്പനയും മികച്ച ഫീച്ചറുകളും പ്രീമിയം ഇന്റീരിയറും ഉണ്ടായിരുന്നിട്ടും 2025 സെപ്റ്റംബറില്‍ സിറോസിന്റെ വില്‍പ്പന 500 യൂണിറ്റില്‍ താഴെയായിരുന്നു.
ഉത്സവ സീസണിലാണ് ഇത് എന്ന് ഓര്‍ക്കം. ഇപ്പോള്‍, ഈ വാഹനത്തിന്റെ ജാതകം മാറ്റിയെഴുതാന്‍ കിയ അതിന്റെ ഇലക്ട്രിക് പതിപ്പ് ഒരുക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, കിയയുടെ മാതൃരാജ്യമായ ദക്ഷിണ കൊറിയയിലും കിയ സിറോസ് ഇവി നിലവില്‍ തീവ്രമായ പരീക്ഷണത്തിലാണ്. അടുത്തിടെ ദക്ഷിണ കൊറിയയിലെ ഒരു ചാര്‍ജിംഗ് സ്റ്റേഷനില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ കിയ സിറോസ് ഇവി ക്യാമറയില്‍ പതിഞ്ഞു. വരാന്‍ പോകുന്ന കോംപാക്ട് ഇവിയുടെ ചിത്രങ്ങള്‍ ഓട്ടോസ്‌പൈ എന്ന സൈറ്റിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

പുത്തന്‍ സ്‌പൈ ചിത്രത്തില്‍ നിന്ന് സിറോസ് ഇവിയുടെ ചാര്‍ജിംഗ് പോര്‍ട്ട് എവിടെയാണ് സ്ഥാപിക്കുന്നത് എന്നതിനെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചു. കിയ സിറോസ് ഇവിയുടെ ചാര്‍ജിംഗ് പോര്‍ട്ട് ഫ്രണ്ട് ഫെന്‍ഡറിന്റെ ഇടതുവശത്താണ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഇടതുവശത്ത് മുന്‍ഭാഗത്തെ ടയറിന് അല്‍പ്പം മുകളിലായാണ് ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ചാര്‍ജിംഗ് എളുപ്പമാക്കുന്നതിനായി ചില കാര്‍ കമ്പനികള്‍ ഇപ്പോള്‍ ഫെന്‍ഡറിന്റെ ഇരുവശങ്ങളിലും ചാര്‍ജിംഗ് പോര്‍ട്ടുകള്‍ നല്‍കി വരുന്നുണ്ട്.
എന്നാല്‍ കിയ സിറോസ് ഇവിയുടെ വലതുവശത്ത് ചാര്‍ജിംഗ് പോര്‍ട്ട് ഉണ്ടാകുമോ എന്ന് കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുറഞ്ഞ വിലയുള്ള കാര്‍ ആയതിനാല്‍ സിറോസ് ഇവിയുടെ വലതുവശത്ത് ചാര്‍ജിംഗ് പോര്‍ട്ട് ഉണ്ടാകാന്‍ സാധ്യതയില്ല. ഇരുവശത്തും ചാര്‍ജിംഗ് പോര്‍ട്ടുകള്‍ നല്‍കുന്നത് വില കൂടാന്‍ കാരണമാകും. പുതിയ സ്‌പൈ ചിത്രങ്ങള്‍ സിറോസ് ഇവി പരീക്ഷണത്തിന്റെ അഡ്വാന്‍സ്ഡ് ഘട്ടത്തിലാണെന്ന് സൂചിപ്പിക്കുന്നു.
ചാര്‍ജിംഗ് സ്‌റ്റേഷനില്‍ വെച്ച് ക്യാമറക്കണ്ണില്‍ പതിഞ്ഞപ്പോള്‍ പുതിയ സിറോസ് ഇവിയുടെ ഡിസൈന്‍ മറയ്ക്കാനായി പൂര്‍ണമായും കാമോഫ്‌ലാഷ് ചെയ്തിരുന്നു. എങ്കിലും ഇതിന്റെ അലോയ് വീല്‍ ഡിസൈന്‍, ബി, സി-പില്ലറുകളുടെ സ്‌റ്റൈല്‍, കോംപാക്റ്റ് പ്രൊഫൈല്‍ എന്നിവ കാരണം ഈ വാഹനത്തെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. ടെസ്റ്റ് മ്യൂളില്‍ പെട്രോള്‍ പതിപ്പില്‍ ഉപയോഗിക്കുന്ന അതേ വീലുകളാണ് നല്‍കിയിരിക്കുന്നത്. എങ്കിലും പ്രൊഡക്ഷന്‍ സ്‌പെക്കില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ഫീച്ചറുകളുടെ കാര്യത്തില്‍ സിറോസ് ഇവിയില്‍ മികച്ച അപ്‌ഗ്രേഡുകള്‍ പ്രതീക്ഷിക്കാം. ഫോഗ് ലാംപുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, റിയര്‍ വെന്റിലേറ്റഡ് സീറ്റുകള്‍, 30 ഇഞ്ച് ട്രിനിറ്റി ഡിസ്‌പ്ലേ (രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകളും 5 ഇഞ്ച് കണ്‍ട്രോള്‍ പാനലും) തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), 360 ഡിഗ്രി ക്യാമറ, ഡാഷ്‌ക്യാം, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കാം.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ കിയ സിറോസ് ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. 42 kWh, 49 kWh ബാറ്ററി ഓപ്ഷനുകളായിരിക്കാം ഇതിന് ലഭിക്കുക. ഇതില്‍ ചെറിയ ബാറ്ററി ഫുള്‍ ചാര്‍ജില്‍ 300-350 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് നല്‍കാന്‍ സാധ്യതയുണ്ട്. അതേസമയം വലിയ ബാറ്ററി ഓപ്ഷന് 370 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ആണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ കൊറിയന്‍ കമ്പനി മൂന്ന് ഇലക്ട്രിക് കാറുകളാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. ഇതില്‍ കിയ EV6, EV9 എന്നിവ പ്രീമിയം മോഡലുകളാണ്. കിയ EV6, EV9 എന്ന മോഡലുകളുടെ വില യഥാക്രമം 65.97 ലക്ഷം രൂപയും 1.30 കോടി രൂപയുമാണ്. 18 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാകുന്ന കാരെന്‍സ് ക്ലാവിസ് ഇവിയാണ് ഏക മാസ് മാര്‍ക്കറ്റ് ഓഫറിംഗ്.

ബ്രാന്‍ഡിന്റെ ഇവി നിരയിലെ എന്‍ട്രി ലെവല്‍ മോഡല്‍ ആകാന്‍ സാധ്യതയുള്ള സിറോസ് ഇവിക്ക് 13 മുതല്‍ 14 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. ഈ വിലയ്ക്ക് പുറത്തിറക്കിയാല്‍ സിറോസ് ഇവി ടാറ്റ പഞ്ച് ഇവി, ടാറ്റ നെക്സോണ്‍ ഇവി, എംജി വിന്‍ഡ്സര്‍ ഇവി എന്നിവയ്ക്ക് കനത്ത വെല്ലുവിളിയാകും. 2026-ന്റെ മധ്യത്തില്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.


Click it and Unblock the Notifications








