നെക്സോൺ ഇവി ഇനി കട്ടപ്പുറത്താകുമോ; കിയ സിറോസ് ഇവി പരീക്ഷണയോട്ടത്തിൻ്റെ തിരക്കിൽ

ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയെ തകർക്കുക എന്നതാണ് എതിരാളികളുടെ ഉദ്ദേശം എങ്കിലും പലപ്പോഴും സാധിക്കുന്നില്ല, എന്നാൽ ടാറ്റയ്ക്ക് ഇപ്പോൾ ഭയം തോന്നി തുടങ്ങുന്ന ബ്രാൻഡായി കിയ മാറിയിട്ടുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. എതിരാളികളെ കൂടുതൽ ഭയത്തിലാഴ്ത്തുന്നതിലേക്ക് കിയ തങ്ങളുടെ സിറോസ് ഇവിയുടെ പരീക്ഷണയോട്ടം രാജ്യത്ത് തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു ചാർജിങ്ങ് സ്റ്റേഷനിൽ വാഹനം ചാർജ് ചെയ്യുന്ന ചിത്രങ്ങളാണ് റഷ്‌ലെയിൻ പുറത്ത് വിട്ടിരിക്കുന്നത്. വാഹനത്തിൻ്റെ എക്സ്റ്റീരിയർ വളരെ നന്നായി കാണാൻ സാധിക്കുന്നുണ്ട്. വാഹനത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

വാഹനത്തിൻ്റെ ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ ICE എഞ്ചിൻ മോഡലിൻ്റെ അതേ രൂപം തന്നെയാണ് ഇവിയും പിന്തുടരുന്നതെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇവി ആയത് കൊണ്ട് തന്നെ മറച്ച ഓഫ് ഗ്രിൽ ആണ് ലഭിക്കുന്നത്. വീൽ ആർച്ചുകൾ, ചെറിയ ഓവർഹാംഗുകൾ, ഉയരമുള്ള ഒരു ഗ്ലാസ്ഹൗസ് എന്നിവയെല്ലാം തന്നെ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ ഉറപ്പാണ്. ചാർജിങ്ങ് പോർട്ട് ക്ലാവിസ് ഇവിയുടേത് പോലെ മുന്നിൽ നൽകുന്നതിന് പകരം വശത്തുളള ഫെൻഡറിലാണ് നൽകിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

kia syros ev spotted in charging station

കിയയുടെ ലൈനപ്പിൽ ക്ലാവിസ് ഇവിക്ക് താഴെയായിരിക്കും സിറോസ് ഇവി എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി റേഞ്ചിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഇതു വരെ ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഒരു ചാർജിൽ 300-400 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ടോപ്പ്-സ്പെക്ക് സിറോസ് ഇവി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ സിറോസ് ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ ഇതിനോടകം തന്നെ മികച്ച ഡിാൻ്റ് ലഭിക്കുന്നുണ്ട്. ഇവിയുടെ വരവോടെ കിയ വിപണിയിൽ കൂടുതൽ ശക്തരാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

പ്രധാന എതിരാളി ടാറ്റ നെക്സോൺ തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. വിലയുടെ കാര്യത്തിൽ കിയ ബുദ്ധിപരമായി നീങ്ങിയാൽ ഉറപ്പായും ബ്രാൻഡിനെ മുട്ടുകുത്തിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.ടാറ്റയുടെ നെക്സോൺ ഇവിയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ എതിരാളികളുമായി മത്സരിച്ച് വിപണിയിൽ മുന്നിൽ തന്നെയാണ് നിൽക്കുന്നത്. എന്നാൽ കിയ സിറോസ് ഇവി വരുന്നതോടെ വിപണിയിൽ നെക്സോൺ ഇവിയുടെ പ്രാധാന്യം കുറയുമോ എന്ന് കണ്ടറിയണം.

kia syros ev spotted in charging station

എതിരാളികളെ അപേക്ഷിച്ച് കൂടുതൽ സ്പേസ് വാഗ്ദാനം ചെയ്യുന്ന ഒരു ബോക്‌സി, ടോൾബോയ് എസ്‌യുവിയാണ് സിറോസ്. സ്ലൈഡിംഗ്, റീക്ലൈനിംഗ് റിയർ സീറ്റുകൾ, പിൻസീറ്റ് യാത്രക്കാർക്കുള്ള സീറ്റ് വെന്റിലേഷൻ, എല്ലാ വിൻഡോകൾക്കും വൺ-ടച്ച് അപ്പ് ആൻഡ് ഡൗൺ ഫംഗ്ഷൻ, 30 ഇഞ്ച് വലിപ്പമുള്ള ത്രീ-സ്‌ക്രീൻ സജ്ജീകരണം തുടങ്ങിയ നിരവധി ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് സവിശേഷതകളോടെയാണ് കിയയുടെ കോംപാക്‌ട് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്.

1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാവും കിയ സിറോസിന് തുടിപ്പേകാൻ എത്തുക. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് ഡിസിടി ഗിയർബോക്‌സ് ഓപ്ഷനുകളും വാഹനത്തിലുണ്ടാവും. വേരിയന്റുകളെ ആശ്രയിച്ച് സിറോസ് 17.65 കിലോമീറ്റർ മുതൽ 20.75 കിലോമീറ്റർ വരെ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് കിയ അവകാശപ്പെടുന്നത്.

kia syros ev spotted in charging station

എംപിവിയുടെ കാര്യത്തിലേക്ക് നോക്കിയാൽ 2021-ൽ പുറത്തിറങ്ങിയ കാരെൻസിന് ഇന്ന് 2 ലക്ഷത്തിലധികം സന്തുഷ്‌ടരായ ഉടമകളുമുണ്ട്. വിപണിയിലെത്തി നാല് വർഷം പൂർത്തിയായ സാഹചര്യത്തിൽ മോഡലിനെ പുതുക്കിപണിതിറക്കാമെന്നും കിയ വിചാരിച്ചു. അങ്ങനെ കാരെൻസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇക്കഴിഞ്ഞ ദിവസം രാജ്യത്ത് അരങ്ങേറ്റം കുറിക്കുകയും ചെയ്യുകയുണ്ടായി. ആഡംബരം ഇഷ്‌ടപ്പെടുന്നവരെ തൃപ്ത്തിപ്പെടുത്താനായി പുത്തൻ ലുക്കിനൊപ്പം കാരെൻസ് ക്ലാവിസ് എന്ന പേരും എംപിവി സ്വീകരിക്കുകയുണ്ടായി.

kia syros ev spotted in charging station

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 30, 2025, 15:31 [IST]
English summary
Kia syros ev spotted in charging station interior exterior explained all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X