നെക്സോൺ ഇവിയുടെ കച്ചോടം പൂട്ടും! 400 കി.മി റേഞ്ചുളള സിറോസ് ഇവിയുമായി കിയ ഉടനെത്തും
സബ് കോംപാക്ട് എസ്‌യുവി സെഗ്മെൻ്റിൽ വിലസുന്ന ബ്രാൻഡുകളിൽ ഒന്നാമതായി തന്നെ ടാറ്റ നെക്സോൺ ഉണ്ട്, എതിരാളികളായി മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര xuv 3xo എന്നിവരുമുണ്ട്. എന്നാൽ ഇലക്ട്രിക് മോഡലുകളിലേക്ക് നോക്കിയാൽ അവിടെ ഒന്നാമതായി നിൽക്കുന്നത് നെക്സോൺ ഇവിയാണ്. എന്നാൽ ഇനി ഒന്നാം സ്ഥാനമൊക്കെ തെറിക്കുമെന്ന് അവസ്ഥയിലാണ്. കാര്യം മറ്റൊന്നുമല്ല കിയ തങ്ങളുടെ സിറോസ് എന്ന് മോഡലിൻ്റെ ഇവി അവതരിപ്പിക്കാന ഒരുങ്ങുകയാണ്. വാഹനത്തിൻ്റെ ടെസ്റ്റ് മ്യൂൾ കണ്ടെത്തിയെന്നാണ് എച്ച്ടി ഓട്ടോ തങ്ങളുടെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. ചാർജിങ്ങ് സ്റ്റേഷനിൽ ചാർജ് ചെയ്യുമ്പോഴാണ് വാഹനം ശ്രദ്ധയിൽപ്പെടുന്നത്.
ഡിസൈനിലേക്ക് നോക്കിയാൽ പെട്രോൾ മോഡലുകളിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. കിയ കാരെൻസ് ക്ലാവിസ് ഇവിയിലേക്ക് മാറ്റിയത് പോലെ തന്നെ സിറോസിലും പ്രതീക്ഷിക്കാം. വീൽ ആർച്ചുകൾ, ചെറിയ ഓവർഹാംഗുകൾ, ഉയരമുള്ള ഒരു ഗ്ലാസ്ഹൗസ് എന്നിവയെല്ലാം തന്നെ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ ഉറപ്പാണ്. ചാർജിങ്ങ് പോർട്ട് ക്ലാവിസ് ഇവിയുടേത് പോലെ മുന്നിൽ നൽകുന്നതിന് പകരം വശത്തുളള ഫെൻഡറിലാണ് നൽകിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

ലൈനപ്പിൽ ക്ലാവിസ് ഇവിക്ക് താഴെയായിരിക്കും സിറോസ് ഇവി എത്തുക. ഇനി റേഞ്ചിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഇതു വരെ ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഒരു ചാർജിൽ 300-400 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ടോപ്പ്-സ്പെക്ക് സിറോസ് ഇവി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ സിറോസ് ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ ഇതിനോടകം തന്നെ മികച്ച ഡിാൻ്റ് ലഭിക്കുന്നുണ്ട്. ഇവിയുടെ വരവോടെ കിയ വിപണിയിൽ കൂടുതൽ ശക്തരാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
2021-ൽ പുറത്തിറങ്ങിയ കാരെൻസിന് ഇന്ന് 2 ലക്ഷത്തിലധികം സന്തുഷ്‌ടരായ ഉടമകളുമുണ്ട്. വിപണിയിലെത്തി നാല് വർഷം പൂർത്തിയായ സാഹചര്യത്തിൽ മോഡലിനെ പുതുക്കിപണിതിറക്കാമെന്നും കിയ വിചാരിച്ചു. അങ്ങനെ കാരെൻസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇക്കഴിഞ്ഞ ദിവസം രാജ്യത്ത് അരങ്ങേറ്റം കുറിക്കുകയും ചെയ്യുകയുണ്ടായി. ആഡംബരം ഇഷ്‌ടപ്പെടുന്നവരെ തൃപ്ത്തിപ്പെടുത്താനായി പുത്തൻ ലുക്കിനൊപ്പം കാരെൻസ് ക്ലാവിസ് എന്ന പേരും എംപിവി സ്വീകരിക്കുകയുണ്ടായി.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് കൊളീഷൻ അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സജ്ജീകരണവും കിയ കാരെൻസ് ക്ലാവിസിന് ലഭിക്കുന്നുണ്ട്. കൂടാതെ ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ്, സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും എംപിവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാരെന്‍സിലെ എല്ലാ എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകളും കാരെന്‍സ് ക്ലാവിസിലേക്കും അതേപടി പകർത്തിയിട്ടുണ്ട്. എന്നാല്‍ 113.4 bhp കരുത്തിൽ 143.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 6-സ്പീഡ് മാനുവല്‍ മാത്രമാണ് ഏക ട്രാൻസ്മിഷൻ ഓപ്ഷന്‍. 1.5 ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 158 bhp പവറിൽ 253 Nm ടോര്‍ക്ക് വരെ നിർമിക്കാൻ ശേഷിയുള്ളതാണെന്നും കമ്പനി പറയുന്നു.

ഇതിൽ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്‌സുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഒരുക്കിവെച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, iMT ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കും ടർബോ പതിപ്പിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 114.4 bhp കരുത്തിൽ ഏകദേശം 250 Nm പീക്ക് ടോര്‍ക്ക് പുറപ്പെടുവിക്കും. ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും ഇതിനൊപ്പം തെരഞ്ഞെടുക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








