കുഞ്ഞൻ എസ്‌യുവിക്ക് ഇത് നന്നായി ചേരുന്നുണ്ട്; കിയ സിറോസിലെ മോഡിഫിക്കേഷൻ കണ്ടോ

കുഞ്ഞൻ എസ്‌യുവി സെഗ്മെൻ്റിലേക്ക് കിയയുടെ പുതിയ മോഡലായിരുന്നു സിറോസ്. ഇന്ത്യയിൽ ഏത് വാഹനമിറങ്ങിയാലും അതി. ഒരു ചെറിയ മോഡിഫിക്കേഷൻ എങ്കിലും നടത്തിയില്ല എങ്കിൽ ഉറക്കം വരാത്ത അവസ്ഥയാണ്. അത്തരത്തിൽ പുതിയ സിറോസിൻ്റെ മോഡിഫിക്കേഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കരൺടയേഴ്സ് എന്ന് ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ വാഹനങ്ങളിൽ അലോയ് വീലുകൾ ഇട്ടാൽ ടയർ അൽപ്പം പുറത്തേക്ക് തള്ളുന്നത് പതിവാണ്. എന്നാൽ സിറോസിൽ 17 ഇഞ്ച് അലോയ് വീൽ വന്നതിന് ശേഷം വളരെ മികച്ച ലുക്കാണ് ലഭിച്ചിരിക്കുന്നത്.

വീതിയുളള വീൽ ക്ലാഡിങ്ങുളളത് കൊണ്ട് തന്നെ അലോയ് വീൽ വളരെ ഭംഗിയായിട്ട് തന്നെയാണ് കാണാന സാധിക്കുന്നത്. 8.99 ലക്ഷം രൂപ മുതൽ 17.80 ലക്ഷം രൂപ വരെയാണ് കിയയുടെ ഈ കുഞ്ഞൻ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കിയ സിറോസിലെ പെട്രോൾ എഞ്ചിൻ 120 bhp കരുത്തിൽ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ 115 bhp പവറിൽ 250 Nm torque ആണ് നൽകുന്നത്. ഡീസലിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി വരുന്നതെങ്കിലും ഉപയോക്താക്കൾക്ക് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും തെരഞ്ഞെടുക്കാൻ അവസരമുണ്ട് കേട്ടോ.

മൈലേജിന്റെ കാര്യത്തിലും ആള് മോശക്കാരനല്ല കേട്ടോ. പെട്രോൾ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 18.2 കിലോമീറ്റർ മൈലേജ് പറയുമ്പോൾ 7 സ്പീഡ് ഡിസിടി മോഡലുകൾ 17.68 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. എന്നാൽ ഡീസൽ വേരിയന്റ് 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി 20.75 കിലോമീറ്റർ മൈലേജും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി 17.65 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നുവെന്നും കിയ പറയുന്നു.

മാത്രമല്ല, ഈ വിലയിൽ ലഭ്യമായ ഏറ്റവും ഫീച്ചർ റിച്ചായ എസ്‌യുവി കൂടിയാണ് കിയ സിറോസ് എന്ന് പറയാതെ വയ്യ. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്ന 30 ഇഞ്ച് പനോരമിക് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് ഇന്റീരിയറിലെ ഏറ്റവും വലിയ പ്രത്യേകത. ഫ്രോസ്റ്റ് ബ്ലൂ, പ്യൂറ്റർ ഒലിവ്, അറോറ ബ്ലാക്ക് പേൾ, ഇൻ്റെൻസ് റെഡ്, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, സ്പാർക്ലിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ എന്നിങ്ങനെ എട്ട് കളർ ഓപ്‌ഷനുകളാണ് കിയ സിറോസിനൊപ്പം വാഗ്ദാനം ചെയ്യുന്നത്.

ഒപ്പം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകൾ, സ്ലൈഡിംഗ്, റീക്ലൈനിംഗ് റിയർ സീറ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എഞ്ചിൻ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജർ, യുഎസ്ബി സി കണക്ഷനുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, പനോരമിക് സൺറൂഫ് എന്നീ മോഡേൺ ഫീച്ചറുകളെല്ലാം കിയ സിറോസിൽ കുത്തിനിറച്ചിട്ടുണ്ട്.

ലെയ്ൻ കീപ്പ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങി 16 അഡാപ്റ്റീവ് സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലെവൽ 2 സാങ്കേതികവിദ്യയും കിയ സിറോസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതൊരു ഓപ്ഷണൽ എക്സ്ട്രയായി അവതരിപ്പിച്ചിരിക്കുന്നതിനാൽ ADAS വേണമെന്നുള്ളവർക്ക് എക്സ്ഷോറൂം വിലയിൽ നിന്നും അധികമായി 80,000 രൂപ മുടക്കേണ്ടി വരും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 4, 2025, 13:15 [IST]
English summary
Kia syros modified with new 17 inch alloy wheels looks stunning video inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X