കിയ എസ്‌യുവികളിലെ 'നടുക്കഷണം'! ആഗ്രഹിക്കുന്നതെല്ലാം തരുന്ന കാര്‍ അര്‍ധരാത്രി മുതല്‍ ബുക്ക് ചെയ്യാം

പുതുവര്‍ഷത്തില്‍ ഇന്ത്യക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാറാണ് കിയ സിറോസ്. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയിലെത്തിക്കുന്ന ഏറ്റവും പുതിയ എസ്‌യുവിയാണിത്. സബ് 4 മീറ്റര്‍ കോംപാക്ട് എസ്‌യുവിയായ സിറോസ് അടുത്ത മാസമാണ് വിപണിയില്‍ എത്തുന്നത്. ഫെബ്രുവരി മൂന്നിന് കാറിന്റെ വില പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ മാസം പകുതിയോടെ കസ്റ്റമര്‍ ഡെലിവറിയും ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ ഏഴാമത്തെ മോഡലാണിത്. കമ്പനിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഇതിനകം സോനെറ്റ്, സെല്‍റ്റോസ്, കാരെന്‍സ്, കാര്‍ണിവല്‍, EV6, EV9 എന്നിവ ഉള്‍പ്പെടുന്നു.

കിയയുടെ മോഡല്‍ നിരയില്‍ സോനെറ്റിനും സെല്‍റ്റോസിനും ഇടയിലാണ് സിറോസ് സ്ഥാനം പിടിക്കുന്നത്. ഒരു സബ്-കോംപാക്റ്റ് എസ്‌യുവിയുടെ ഉയര്‍ന്ന ട്രിമ്മുകള്‍ക്കായി തിരയുന്ന ഉപഭോക്താക്കളെയാണ് സിറോസ് ലക്ഷ്യമിടുന്നത്. അതുമല്ലെങ്കില്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ഹോണ്ട എലിവേറ്റ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈഡര്‍ തുടങ്ങിയ കോംപാക്റ്റ് എസ്‌യുവികളുടെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്കായി തിരയുന്ന ഉപഭോക്താക്കള്‍ക്കും സിറോസ് പരിഗണിക്കാം.

kia syros booking

കിയയുടെ ഈ സവിശേഷ മോഡലിന്റെ ബുക്കിംഗ് ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. അതായത് ഈ കാര്‍ റിസര്‍വ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ അതിന് സാധിക്കും. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായോ അല്ലെങ്കില്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ ബുക്ക് ചെയ്യാം. HTK, HTK (O), HTK+, HTX, HTX+, HTX+ (O) എന്നിങ്ങനെ ആറ് ട്രിം ലെവലുകളില്‍ നിന്ന് തെരഞ്ഞെടുക്കാം.

ഫോസ്റ്റ് ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്പാര്‍ക്ക്‌ലിംഗ് സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇന്റെന്‍സ് റെഡ്, ഇംപീരിയല്‍ ബ്ലൂ, പ്യൂറ്റര്‍ ഒലിവ്, അറോറ ബ്ലാക്ക് പേള്‍ എന്നിങ്ങനെ 8 മോണോടോണ്‍ നിറങ്ങള്‍ തിരഞ്ഞെടുക്കാം. ട്രിം ലെവലുകള്‍ അടിസ്ഥാനമാക്കി 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയ്ക്കൊപ്പം നാല് ഇന്റീരിയര്‍ കളര്‍ തീമുകളും അപ്ഹോള്‍സ്റ്ററിയും കിയ വാഗ്ദാനം ചെയ്യുന്നു.

kia syros rear profile

ഉപഭോക്താക്കള്‍ക്ക് 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ നിന്ന് തിരഞ്ഞെടുക്കാനാകും. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടും. കാറിന്റെ ഇന്ധനക്ഷമത കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഒരു ഗ്രീക്ക് ദ്വീപിന്റെ പേരാണ് കിയ പുത്തന്‍ എസ്‌യുവിക്ക് നല്‍കിയിരിക്കുന്നത്. വെര്‍ട്ടിക്കല്‍ സ്ലേറ്റഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പറുകള്‍, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് റെയിലുകള്‍ എന്നിവയാണ് ബി-എസ്‌യുവിയുടെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

kia syros dash board

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റുകള്‍, ഡ്രൈവിംഗ് മോഡുകള്‍, റിക്ലൈന്‍വെന്റിലേഷന്‍ ഫംഗ്ഷനുള്ള റിയര്‍ സീറ്റുകള്‍, ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പുതിയ 2 സ്‌പോക് സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് സിറോസില്‍ കിയ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകള്‍.

യാത്രക്കാരുടെ സുരക്ഷക്കായി സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) , ഇബിഡി (ഇലക്‌ട്രേണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), ISOFIX ചൈല്‍ഡ് ആങ്കറേജ് തുടങ്ങിയ മികച്ച ഫീച്ചറുകള്‍ എസ്‌യുവിക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസും (ADAS) കാറില്‍ വരും. ഏകദേശം 9.50 ലക്ഷം രൂപ മുതല്‍ കിയ സിറോസിന്റെ വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 15 ലക്ഷം രൂപ വരെ വിലയിട്ടേക്കാം.

More from DriveSpark

Article Published On: Thursday, January 2, 2025, 18:20 [IST]
English summary
Kia syros suv booking will commence at 12 am 3rd january 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X