20.75 കി.മീ മൈലേജും ആരും തരാത്ത ഫീച്ചറുകളും! പുത്തന്‍ കിയ എസ്‌യുവിയുടെ വില നാളെ അറിയാം
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയായ സിറോസ് (Kia Syros) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു. ജനപ്രിയ എസ്‌യുവികളായ സോനെറ്റിനും സെല്‍റ്റോസിനും ഇടയില്‍ സ്ഥാനം പിടിക്കുന്ന ഈ എസ്‌യുവി ഇന്ത്യക്കാര്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍, എട്ട് നിറങ്ങള്‍, ആറ് വേരിയന്റുകള്‍ എന്നിവയിലാണ് കിയ സിറോസ് ഓഫര്‍ ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കിയ നാളെ സിറോസിന്റെ വില (Kia Syros Price) പ്രഖ്യാപിക്കാന്‍ പോകുകയാണ്.
ഈ കാറിന്റെ ബുക്കിംഗ് ഇതിനോടകം കമ്പനി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നിവയാണ് വേരിയന്റുകള്‍. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകള്‍ക്കൊപ്പം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും കാര്‍ വാഗ്ദാനം ചെയ്യും. 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാണ് പുതിയ കിയ സിറോസ് എസ്‌യുവിയുടെ വില പ്രതീക്ഷിക്കുന്നത്.

ബുക്കിംഗ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന നിറം ഫ്രോസ്റ്റ് ബ്ലൂ ആണ്. അതിനുശേഷം ഗ്ലേസിയര്‍ വൈറ്റ് പേളിനാണ് ഡിമാന്‍ഡ് കൂടുതല്‍. സ്പാര്‍ക്ക്‌ലിംഗ് സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇംപീരിയല്‍ ബ്ലൂ, ഇന്റെന്‍സ് റെഡ്, പ്യൂറ്റര്‍ ഒലിവ്, ഓറഞ്ച് പേള്‍ ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലും കിയ സിറോസ് ലഭ്യമാണ്.
വെര്‍ട്ടിക്കല്‍ സ്റ്റാക്ക്ഡ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ടെയില്‍ലൈറ്റുകള്‍, ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍, ചങ്കി ബോഡി ക്ലാഡിംഗ്, ഇന്റഗ്രേറ്റഡ് സ്‌പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയാണ് കിയ സിറോസിന്റെ എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. റിയര്‍ സീറ്റ് വെന്റിലേഷന്‍ പോലുള്ള നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് സിറോസ് വരുന്നത്.

ഫ്രണ്ട് സീറ്റ് വെന്റിലേഷനു പുറമേ കിയ സിറോസിന്റെ HTX+, HTX+ (O) വേരിയന്റുകള്‍ക്ക് ADAS, 360-ഡിഗ്രി ക്യാമറ, അധിക പാര്‍ക്കിംഗ് സെന്‍സറുകള്‍, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍ തുടങ്ങിയ സവിശേഷതകളും ലഭിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍, ഡ്യുവല്‍-പേന്‍ പനോരമിക് സണ്‍റൂഫ്, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുള്ള ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീന്‍, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയവ ഈ ട്രിമ്മില്‍ ഉള്‍പ്പെടുന്നു.
ഉപഭോക്താക്കള്‍ കൂടുതലായി വാങ്ങുന്ന മറ്റൊരു ട്രിം മിഡ്-സ്‌പെക്ക് HTK+ ആണ്. ഇതിന് ഡ്യുവല്‍-പേന്‍ പനോരമിക് സണ്‍റൂഫും ലഭിക്കുന്നു. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവ് മോഡ്, ട്രാക്ഷന്‍ മോഡ് തുടങ്ങിയവയും കിട്ടും. പുതിയ സിറോസിന് 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനൊപ്പം സെല്‍റ്റോസിനും സോനെറ്റിനും തുടിപ്പേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോറും ലഭിക്കും.

6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുകള്‍ എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. സിറോസിന്റെ ARAI മൈലേജ് കണക്കുകളും കിയ വെളിപ്പെടുത്തിയിട്ടുണ്ട്. സിറോസ് ഡീസല്‍ മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ യഥാക്രമം ലിറ്ററിന് 20.75, 17.6 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. മറുവശത്ത് പെട്രോള്‍ പതിപ്പുകളുടെ മാനുവല്‍, DCT എന്നിവ യഥാക്രമം 18.20, 17.68 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ARAI സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








