മേക്കപ്പ് കൂടുതലാണോ ചേട്ടാ...? പുതിയ കിയ ടെല്ലുറൈഡ് വരുന്നത് ഇന്‍സ്റ്റാ ഫില്‍റ്റര്‍ അടിച്ചപ്പോലെ

സ്വന്തം സ്‌റ്റൈലും ഗുണനിലവാരവും കൊണ്ട് ലോകത്ത് ശ്രദ്ധേയമായ കൊറിയന്‍ വാഹന നിര്‍മാതാക്കളാണ് കിയ. ആധുനിക ഡിസൈന്‍, ഇന്റീരിയര്‍, പ്രീമിയം ഫീല്‍ എന്നിവ ചേര്‍ത്ത് എല്ലാ വാഹന വിഭാഗങ്ങളിലും കിയ തങ്ങളുടെ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ ടെല്ലുറൈഡ്. 2019ല്‍ അവതരിക്കപ്പെട്ട ടെല്ലുറൈഡ് അതിന്റെ ആകര്‍ഷകമായ സവിശേഷതകള്‍ കാരണം ആഗോള വിപണിയില്‍ വേഗത്തില്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ 2027 കിയ ടെല്ലുറൈഡ് പൂര്‍ണമായും പുതുക്കിയ മിനുക്കുപ്പണികളോടെ അനാവരണം ചെയ്തിരിക്കുകയാണ്. ലോസ് ഏഞ്ചല്‍സില്‍ നടക്കാനിരിക്കുന്ന ഓട്ടോ ഷോയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് കമ്പനി ഈയൊരു നീക്കം നടത്തിയത്.

പുതിയ ടെല്ലുറൈഡിന് പഴയതിനെക്കാള്‍ ഏകദേശം 2.3 ഇഞ്ച് നീളവും 3 ഇഞ്ച് വീല്‍ബേസും കൂടിയിട്ടുണ്ട്. മുന്‍ഭാഗത്ത് വീതിയേറിയ ഹുഡും, തിളക്കമുള്ള ഗ്രില്ലും, എല്‍ഇഡി ഹെഡ്ലാമ്പുകളും പ്രധാന ആകര്‍ഷണങ്ങളാകുന്നു. സൈഡ് പ്രൊഫൈലില്‍ മൗണ്ടന്‍ സ്റ്റോണ്‍ രൂപകല്‍പ്പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ത്രികോണ ആകൃതിയിലുള്ള ഫെന്‍ഡര്‍ ക്രീസുകളും ഉള്‍ക്കൊള്ളുന്നു. പിന്നിലുള്ള ടെയില്‍ലൈറ്റുകളും, ബമ്പറും എല്ലാം കൂടിയാകുമ്പോള്‍ ടെല്ലുറൈഡിന്റെ പുതിയ ബോക്‌സി പ്രൊഫൈല്‍ പഴയതിനെക്കാള്‍ അഴകുള്ളതാകുന്നു.

New Kia Telluride

ക്യാബിനിനുള്ളിലെ മാറ്റങ്ങള്‍ അതിലും വിപുലമാണ്. വൈഡ് ഹൊറിസോണ്ടല്‍ ഡാഷ്‌ബോര്‍ഡ് ലേഔട്ട് ഉള്ള ഇന്റീരിയര്‍ കൂടുതല്‍ വിശാലമായി തോന്നിപ്പിക്കുന്നു. ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് വലിയ ഡ്യുവല്‍ ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ ഉള്ളതിനാല്‍ ഇത് ഇന്‍ഫോടെയിന്‍മെന്റും ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനവും നിയന്ത്രിക്കുന്നു. കൂടാതെ മുന്‍ മോഡലിലെ ലളിതമായ ഫിനിഷുകളെ മാറ്റി ഇപ്പോള്‍ യഥാര്‍ത്ഥ മെറ്റല്‍ ടച്ച് ഫിനിഷുകള്‍, മെഷ് ഹെഡ്റെസ്റ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ പ്രീമിയം ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സീറ്റുകളുടെ നിറങ്ങളും മെറ്റീരിയലുകളും പുതുക്കിയിട്ടുണ്ട്. ഡീപ് നേവി, സാന്‍ഡ് ബീജ് തുടങ്ങിയ പുതിയ കളര്‍ ഓപ്ഷനുകളും ലഭ്യമാകും. പിന്നിലെ സീറ്റുകള്‍ കൂടുതല്‍ സ്‌പേസ് ലഭിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അതിനാല്‍ പുതിയ മോഡലില്‍ രണ്ടാം നിരയിലും മൂന്നാം നിരയിലും സീറ്റിംഗ് സൗകര്യം മെച്ചപ്പെടും. കൂടാതെ വലിയ പനോരാമിക് സണ്‍റൂഫും ഫ്‌ലാറ്റ് ബൂട്ട്‌സ്‌പേസും എന്നിവ യാത്രാ അനുഭവം കൂടുതല്‍ സുഖകരമാക്കും.

New Kia Telluride

പുതിയ ടെല്ലുറൈഡ് ഉയര്‍ന്ന നിലവാരത്തിലുള്ള സ്റ്റീല്‍ ഫ്രെയിം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ മോഡല്‍ ഇതിനകം IIHS ടോപ്പ് സേഫ്റ്റി പിക്ക്+ അവാര്‍ഡ് നേടിയിട്ടുണ്ട്. ആ നിലവാരം നിലനിര്‍ത്തുകയോ മറികടക്കുകയോ ചെയ്യുക എന്നതാണ് പുതിയ മോഡലിന്റെ ലക്ഷ്യം. കൂടാതെ ലെയ്ന്‍-ചേഞ്ച് അസിസ്റ്റുള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പ്രെഡിക്റ്റീവ് കോര്‍ണറിംഗ് കണ്‍ട്രോള്‍, മെച്ചപ്പെടുത്തിയ ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ് തുടങ്ങിയ സെമി-ഓട്ടോണമസ് സവിശേഷതകള്‍ അവതരിപ്പിക്കുന്ന കിയയുടെ ഏറ്റവും പുതിയ ഡ്രൈവ്വൈസ് 2.0 സേഫ്റ്റി സ്യൂട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാത്രവുമല്ല ഈ സിസ്റ്റത്തില്‍ ഫോര്‍വേഡ് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട്, ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാര്‍ണിംഗ് പോലുള്ള 12-ലധികം ആക്ടീവ് സേഫ്റ്റി സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അകത്ത് സ്മാര്‍ട്ട് ഡിപ്ലോയ്മെന്റ് സെന്‍സറുകള്‍ ഉപയോഗിച്ച് എയര്‍ബാഗുകള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനറുകള്‍ മൂന്ന് നിര യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കും.

New Kia Telluride

ടെല്ലുറൈഡിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പനയിലുണ്ടായ പുരോഗതി ഇന്ധനക്ഷമതയിലും കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലുകളില്‍ 3.5 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍, 2.5 ലിറ്റര്‍ ടര്‍ബോ ഹൈബ്രിഡ് എഞ്ചിന്‍ എന്നിവയാണുള്ളത്. 3.5 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്‍ ഏകദേശം 287 hp പവറും 260 nm ടോര്‍ക്കും നല്‍കുന്നുണ്ട്. അതേസമയം 2.5 ലിറ്റര്‍ ടര്‍ബോ ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ച് 329 hp പവറും 339 nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

സുഗമമായ ഗിയര്‍ ഷിഫ്റ്റുകള്‍ക്കും ഡ്രൈവിംഗിനുമായി രണ്ട് എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിട്ടുണ്ട്. വ്യത്യസ്ത ഡ്രൈവിംഗ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഫ്രണ്ട്-വീല്‍-ഡ്രൈവ് (FWD), ഓള്‍-വീല്‍-ഡ്രൈവ് (AWD) കോണ്‍ഫിഗറേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 2027 കിയ ടെല്ലുറൈഡ് ഒരു സാധാരണ ഫെയ്‌സ്‌ലിഫ്റ്റ് എന്നതിലുപരി കിയയുടെ എസ്യുവി നിരയെ അടുത്ത ലെവലിലേക്ക് ഉയര്‍ത്തുന്നതിനുള്ള പുനര്‍ജന്മമായാണ് കണക്കാക്കുന്നത്.

More from DriveSpark

Article Published On: Wednesday, November 12, 2025, 10:50 [IST]
English summary
Kia telluride comes with new changes inside and out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X