കൂടുതൽ പവറും മികച്ച റേഞ്ചുമായി മുഖം മിനുക്കിയെത്തി കിയ EV6; മാറ്റങ്ങൾ ഇങ്ങനെ

ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ കിയ തങ്ങളുടെ EV6 ഫെയ്‌സ്‌ലിഫ്റ്റ് പ്രദർശിപ്പിച്ചു. പ്രീ -ഫെയ്‌സ്‌ലിഫ്റ്റ് EV6 പോലെ, റിയർ-വീൽ ഡ്രൈവ് (RWD), ഓൾ-വീൽ ഡ്രൈവ് (AWD) രണ്ട് എന്നിങ്ങനെ GT -ലൈൻ വകഭേദങ്ങൾ ലഭ്യമാകും. പരിഷ്കരിച്ച രൂപഭാവങ്ങളും പുതിയ സവിശേഷതകളും കൂടാതെ, ഇലക്ട്രിക് വാഹനത്തിൽ അപ്‌ഡേറ്റ് ചെയ്ത മെക്കാനിക്കലുകളും ഈ ഫെയ്‌സ്‌ലിഫ്റ്റിൽ ലഭ്യമാണ്. പരിഷ്കരിച്ച മോഡയിന്റെ ബുക്കിംഗുകൾ കിയ ഇന്ത്യ ഇന്നുമുതൽ സ്വീകരിക്കാൻ തുടങ്ങി, മാർച്ചിലാണ് ലോഞ്ച് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

E-GMP പ്ലാറ്റ്‌ഫോമിന്റെ പിന്തുണയോടെ, 2025 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച EV6 -ന് 84kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു, മുൻ മോഡലിൽ 77.4kWh ബാറ്ററിയാണ് വന്നിരുന്നത്. ഈ നാലാം തലമുറ സെൽ രണ്ട് മോട്ടോറുകൾക്ക് കരുത്ത് പകരുന്നു, അവ രണ്ടും സംയോജിതമായി 325 bhp മാകസ് പവറും 605 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ ഓൾ-വീൽ ഡ്രൈവ് സവിശേഷതയും നൽകുന്നു. സിംഗിൾ ചാർജിൽ 650 കിലോമീറ്ററിലധികം റേഞ്ച് ഇതിൽ കിയ അവകാശപ്പെടുന്നു.

EV6

ഫാസ്റ്റ് ചാർജിംഗ് സ്പീഡ് പോലും മെച്ചപ്പെട്ടിട്ടുണ്ട്, 350kW ഫാസ്റ്റ് ചാർജറിൽ വെറും 18 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ വേഗത്തിൽ ചാർജ് ചെയ്യാൻ ഇത് സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. നീളം, വീതി, ഉയരം എന്നിവയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇവ യഥാക്രമം 4,695mm, 1,890mm, 1,550mm എന്നിങ്ങനെ നിലകൊള്ളുന്നു. 2,900mm വീൽബേസിനും യാതൊരു മാറ്റവുമില്ല.

വാഹനത്തിൽ പുതിയതായി അവതരിപ്പിച്ച കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ, പഴയ LED ഡേടൈം റണ്ണിംഗ് ലാമ്പുകൾ ഏതാണ്ട് ത്രികോണാകൃതിയിലുള്ള പുതിയ യൂണിറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു, സിഗ്നേച്ചർ സ്റ്റാർ മാപ്പ് ലൈറ്റിംഗ് സജ്ജീകരണം പൂർത്തിയാക്കാൻ ഹെഡ്‌ലൈറ്റുകളുടെ ഔട്ട്‌ലൈനും നൽകിയിരിക്കുന്നതായി കാണാം. കൂടാതെ, താഴത്തെ ഗ്രില്ല് ഉൾപ്പെടെയുള്ള ബമ്പറിലെ സൂക്ഷ്മമായ മാറ്റങ്ങൾ വാഹനത്തിനെ കൂടുതൽ ഷാർപ്പാക്കി മാറ്റുന്നു, അതിൽ ക്രോം എലമെന്റുകൾ ഒന്നുമില്ല.

അളവുകൾ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതിനാൽ, മൊത്തത്തിലുള്ള സിലൗട്ട് സമാനമാണ്. മെഷീൻ കട്ട് 19 ഇഞ്ച് അലോയി വീലുകളും ബോഡി-കളർ സൈഡ് ക്ലാഡിംഗും ഇതിൽ നമുക്ക് കാണാം. അതുപോലെ, ടെയിൽ-ലൈറ്റുകളിലും റിയർ ബമ്പറിലും കിയ ഒരു ചെറിയ റീപ്രൊഫൈൽ നടത്തിയതായി നമുക്ക് ശ്രദ്ധിക്കാം.

ടു -സ്പോക്ക് സ്റ്റിയറിംഗ് വീലിന് ഇപ്പോൾ പുതിയ കിയ ലോഗോ വലതുവശത്തായി സ്ഥാപിച്ചിരിക്കുന്നു. കാർ സ്റ്റാർട്ട് ചെയ്യുന്നതിനായി കീലെസ് ഡ്രൈവർ റെകഗ്നിഷനായി ഒരു ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ചേർത്തിട്ടുണ്ട്. ഡ്രൈവിംഗ് എക്സ്പീരിയൻസ് മികച്ചതാക്കുന്നതിന്, EV6 -ൽ മെച്ചപ്പെട്ട ഹെഡ് -അപ്പ് ഡിസ്‌പ്ലേ (HUD), ഡിജിറ്റൽ റിയർ -വ്യൂ മിറർ എന്നിവയുണ്ട്.

EV6

കൂടാതെ AI -അധിഷ്ഠിത നാവിഗേഷൻ സപ്പോർട്ടും ലഭ്യമാണ്. ഫ്രണ്ട് ക്യാമറയിൽ നിന്നുള്ള ഇൻപുട്ടുകൾ ഗ്രാഫിക് ഓവർലേകളോടെ ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു. വാഹനത്തിന്റെ ഇൻസ്ട്രുമെന്റേഷനും ഇൻഫോടെയിൻമെന്റിനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ ഉൾക്കൊള്ളുന്ന കർവ്ഡ് പനോരമിക് സ്‌ക്രീൻ കിയ ഇതിൽ മാറ്റങ്ങൾ ഇല്ലാതെ നിലനിർത്തിയിട്ടുണ്ട്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, ഡിജിറ്റൽ കീ, വെഹിക്കിൾ -ടു -ലോഡ് (V2L) കപ്പാസിറ്റി, ഓവർ -ദി -എയർ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നിവയും ഇത് വാഗ്ദാനം ചെയ്യും. EV6 -ന് 5 -സ്റ്റാർ യൂറോ NCAP റേറ്റിംഗും ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, 2022 -ൽ ക്രാഷ് ടെസ്റ്റ് ചെയ്തത് പ്രീ -ഫെയ്‌സ്‌ലിഫ്റ്റായിരുന്നു ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Friday, January 17, 2025, 22:11 [IST]
English summary
Kia unveiled updated ev6 facelift in india at 2025 auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X