ഇലക്ട്രിക് സെഗ്മെന്റിനെ ഞെട്ടിക്കാനൊരുങ്ങി കിയ! വിഷന്‍ മെറ്റാ ടൂറിസ്‌മോ കണ്‍സെപ്റ്റ് ഇവി ടീസര്‍ പുറത്ത്
അങ്ങ് ദക്ഷിണ കൊറിയയില്‍ നിന്നും ഇന്ത്യയിലെത്തി വാഹന വിപണിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡാണ് കിയ. സൈക്കിളുകളും ചെറു വാഹനങ്ങളും നിര്‍മ്മിച്ചുകൊണ്ട് തുടങ്ങിയ മുന്നേറ്റം ഇന്ന് വലിയ എസ്‌യുവികളിലും എംപിവികളിലുമൊക്കെ എത്തിനില്‍ക്കുകയാണ്. ഇപ്പോള്‍ തങ്ങളുടെ പ്രീമിയം ഇലക്ട്രിക് വാഹന നിര വികസിപ്പിക്കുന്നതിനായി പദ്ധതിയിടുകയാണ് കമ്പനി. അതിന്റെ ഭാഗമായി അടുത്ത ഇലക്ട്രിക് കണ്‍സെപ്റ്റായ കിയ വിഷന്‍ മെറ്റ ടൂറിസ്‌മോയുടെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. മുമ്പ് വില്‍പ്പനക്കുണ്ടായിരുന്നതും പിന്നീട് വിപണിയില്‍ നിന്ന് പിന്‍വലിച്ചതുമായ സ്റ്റിംഗര്‍ കൂപ്പെയുടെ പിന്‍ഗാമിയായി ഇത് അവതരിച്ചേക്കുമെന്നാണ് സൂചനകള്‍.
ഈ കണ്‍സെപ്റ്റിന്റെ ഡിസൈന്‍ സ്റ്റിംഗര്‍ മോഡലില്‍ കണ്ടിരുന്ന പരമ്പരാഗത രൂപഭംഗിയില്‍ നിന്നും തീര്‍ത്തും വ്യത്യാസമുണ്ട്. ഇതില്‍ കൂടുതല്‍ ആകര്‍ഷകമായ ഒരു കൂപ്പെ-എസ്യുവി സ്‌റ്റൈല്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നിലെ എ-പില്ലറും പിന്നിലെ സി-പില്ലറും കൂടുതല്‍ ചെരിഞ്ഞ രൂപത്തിലാണ്. അതിനാല്‍ കാറിന് ഒരു സ്‌പോര്‍ട്ടി ലുക്ക് ലഭിക്കുന്നുണ്ട്. കൂടാതെ വലിപ്പമേറിയ ഗ്ലാസ് വിന്‍ഡോകളും നീണ്ട ഗ്ലാസ് റൂഫ് ലൈനും കാറിന്റെ പ്രീമിയം ലുക്ക് കൂട്ടുന്നു.

പിൻഭാഗം വീതികൂട്ടി മിനുക്കിയിട്ടുണ്ട്. ഇത് വാഹനം റോഡില്‍ നിലകൊള്ളുമ്പോള്‍ കൂടുതല്‍ ശക്തമായ രൂപം നല്‍കാന്‍ സഹായിക്കും. ഉയര്‍ന്ന വേഗതയില്‍ എയര്‍ഫേ്‌ലാ കുറയ്ക്കാന്‍ സഹായിക്കുന്ന വെര്‍ട്ടിക്കല്‍ എയറോ ഫിന്‍സുകളും എയര്‍ ചാനലുകളുമാണ് മറ്റ് പ്രത്യേകതകളില്‍ പെടുന്നത്. ഈ ഘടകങ്ങളെല്ലാം മെറ്റ ടൂറിസ്‌മോയെ ഒരു കിടിലന്‍ ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് വാഹനമെന്ന നിലയില്‍ ശ്രദ്ധേയമാക്കുന്നു.
കൂടാതെ ടീസറില്‍ കാണുന്ന ലൈറ്റിംഗ് ഡിസൈനുകള്‍ കാറിന് പ്രത്യേക ലുക്ക് നല്‍കുന്ന പ്രധാന ഘടകമാണ്. മുന്‍ഭാഗത്തുള്ള ഫെന്‍ഡറുകളുടെ മുകളിലൂടെ നീളുന്ന നേര്‍ത്ത എല്‍ഇഡി ലൈറ്റ് സ്ട്രിപ്പുകള്‍ കാറിനെ വളരെ മോഡേണായി നിലനിര്‍ത്തുന്നു. പിന്‍ ഭാഗത്ത് വീതിയേില്‍ നീളുന്ന നേര്‍ത്ത 3D എഫക്റ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ കാറിനെ കൂടുതല്‍ സ്‌പോര്‍ട്ടിയും പ്രീമിയവുമാക്കുന്നുണ്ട്.

പരമ്പരാഗത സൈഡ് മിററുകള്‍ ഇവിടെ ഉപയോഗിച്ചിട്ടില്ല. അതിന് പകരമായി എയര്‍ഫേ്‌ലാ കുറയ്ക്കാന്‍ സഹായിക്കുന്ന ലോ-ഡ്രാഗ് ക്യാമറ മോഡ്യൂളുകള്‍ ആണ് പുറത്തു സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകള്‍ കാറിന് ഒരു ക്ലീന്‍ ഡിസൈന്‍ നല്‍കുകയും ഒപ്പം ഡ്രൈവര്‍ക്ക് കൂടുതല്‍ വ്യക്തമായ കാഴ്ച നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇവയെല്ലാം കൂടി മെറ്റ ടൂറിസ്‌മോയെ ഒരു ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് കാറായി മാറ്റുന്നു.
ഇന്റീരിയര്‍ ചിത്രങ്ങള്‍ കിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ടീസര്‍ ഇവിയുടെ അകത്ത് ഫേ്‌ലാട്ടിംഗ് ഡാഷ്‌ബോര്‍ഡും യോക്ക്-സ്‌റ്റൈല്‍ സ്റ്റിയറിംഗും ഉണ്ടാകുമെന്ന സുചന നല്‍കുന്നുണ്ട്. പിന്‍ ഭാഗത്തേക്ക് നോക്കുമ്പോള്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സ്‌പേസും മികച്ച യാത്രാനുഭവവും സമ്മാനിക്കുന്ന സീറ്റിംഗ് ആയിരിക്കും ലഭിക്കുക. എന്നാല്‍ ഇതൊരു കണ്‍സെപ്റ്റ് കാര്‍ മാത്രമാണ്. പ്രൊഡക്ഷന്‍ സ്റ്റേജിലേക്ക് എത്തുകയാണെങ്കില്‍ കിയ സാധാരണയായി മറ്റു ഇവി മോഡലുകളില്‍ ഉപയോഗിക്കുന്ന പോലെ മൂന്നുപേര്‍ക്ക് ഇരിക്കാനാകുന്ന വിശാലമായ സീറ്റ് നല്‍കാനുള്ള സാധ്യതയുണ്ട്.

ഇന്റീരിയര്‍ പോലെ തന്നെ കാറിന്റെ മറ്റു സാങ്കേതിക വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലഭ്യമായ സൂചനകളില്‍ നിന്ന് ഹ്യുണ്ടായിയും കിയയും പങ്കിടുന്ന 800-വോള്‍ട്ട് ഇലക്ട്രിക് പ്ലാറ്റ്ഫോമില്‍ ഈ മോഡല്‍ നിര്‍മ്മിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഹൈ സ്പീഡ് ചാര്‍ജിംഗിനെ ഇത് പിന്തുണയ്ക്കും. 800-വോള്‍ട്ട് ആര്‍ക്കിടെക്ചര്‍ ഉപയോഗിക്കുന്ന കാറുകള്‍ക്ക് ബാറ്ററി ചാര്‍ജിംഗ് സമയം കുറച്ച് മതിയാകും. മാത്രവുമല്ല ചൂട് കുറവാകുന്നതിനാല്‍ കാര്യക്ഷമതയും കൂടും.
കൂടാതെ ഈ പ്ലാറ്റ്ഫോം ഹൈ-പെര്‍ഫോമന്‍സ് ഡ്രൈവ് ട്രെയിനുകള്‍ക്കും അനുയോജ്യമാണ്. ചുരുക്കി പറഞ്ഞാല്‍ ഒരു കണ്‍സെപ്റ്റ് ലേബല്‍ എന്നതിനപ്പുറം ഈ മോഡലിന്റെ മറ്റു പ്രൊഡക്ഷന്‍ ടൈംലൈനുകളോ, മാര്‍ക്കറ്റ് പൊസിഷനിംഗോ അല്ലെങ്കില്‍ ഔദ്യോഗിക മോഡല്‍ നാമകരണോ ഒന്നും തന്നെ വ്യക്തമല്ല. എന്നിരുന്നാലും വരും മാസങ്ങളിലായി കമ്പനി അതെല്ലാം തന്നെ വെളിപ്പെടുത്താനുള്ള സാധ്യതകളും തള്ളിക്കളയാന്‍ കഴിയുന്നതല്ല.


Click it and Unblock the Notifications








