മൂന്ന് മില്യൺ കാറുകളുടെ വിൽപ്പനയോ; കിയ വിറ്റതിൻ്റെ കണക്കുകൾ കണ്ടോ

2024 വർഷം എല്ലാ വാഹന നിർമാതാക്കളെ സംബന്ധിച്ച് മികച്ച വർഷം തന്നെയായിരുന്നു. കഴിഞ്ഞ വർഷം കിയ വിറ്റത് 3,089,457 വാഹനങ്ങളാണ് എന്ന് കമ്പനി പുറത്ത് വിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.1 ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 2024 ഡിസംബറിൽ 11.6 ശതമാനത്തിൻ്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത് 2023 ഡിസംബറുമായി താരതമ്യം ചെയ്താൽ. കിയയെ സംബന്ധിച്ചിടത്തോളം 2023-ലാണ് കിയയുടെ ഏറ്റവും മികച്ച വാർഷിക പ്രകടനം രേഖപ്പെടുത്തിയിരിക്കുന്നത്. കൊറിയയ്ക്ക് പുറത്ത് വിറ്റ 2,518,016 യൂണിറ്റുകളും കൊറിയയിൽ മാത്രം വിറ്റ 563,660 വാഹനങ്ങളും ഉൾപ്പെടെ ആകെ വിൽപ്പന 3,087,384 യൂണിറ്റായിരുന്നു.

കിയയുടെ വരാനിരിക്കുന്ന മോഡലിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ കിയയുടെ മോഡല്‍ നിരയില്‍ സോനെറ്റിനും സെല്‍റ്റോസിനും ഇടയിലാണ് സിറോസ് സ്ഥാനം പിടിക്കുന്നത്. ഒരു സബ്-കോംപാക്റ്റ് എസ്‌യുവിയുടെ ഉയര്‍ന്ന ട്രിമ്മുകള്‍ക്കായി തിരയുന്ന ഉപഭോക്താക്കളെയാണ് സിറോസ് ലക്ഷ്യമിടുന്നത്. അതുമല്ലെങ്കില്‍ കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ഹോണ്ട എലിവേറ്റ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, സ്‌കോഡ കുഷാഖ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈഡര്‍ തുടങ്ങിയ കോംപാക്റ്റ് എസ്‌യുവികളുടെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്കായി തിരയുന്ന ഉപഭോക്താക്കള്‍ക്കും സിറോസ് പരിഗണിക്കാം.

kia global sales crosses 3 million

താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായോ അല്ലെങ്കില്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ ബുക്ക് ചെയ്യാം. HTK, HTK (O), HTK+, HTX, HTX+, HTX+ (O) എന്നിങ്ങനെ ആറ് ട്രിം ലെവലുകളില്‍ നിന്ന് തെരഞ്ഞെടുക്കാം.

ഫോസ്റ്റ് ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്പാര്‍ക്ക്‌ലിംഗ് സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇന്റെന്‍സ് റെഡ്, ഇംപീരിയല്‍ ബ്ലൂ, പ്യൂറ്റര്‍ ഒലിവ്, അറോറ ബ്ലാക്ക് പേള്‍ എന്നിങ്ങനെ 8 മോണോടോണ്‍ നിറങ്ങള്‍ തിരഞ്ഞെടുക്കാം. ട്രിം ലെവലുകള്‍ അടിസ്ഥാനമാക്കി 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയ്ക്കൊപ്പം നാല് ഇന്റീരിയര്‍ കളര്‍ തീമുകളും അപ്ഹോള്‍സ്റ്ററിയും കിയ വാഗ്ദാനം ചെയ്യുന്നു.

kia global sales crosses 3 million

ഉപഭോക്താക്കള്‍ക്ക് 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ നിന്ന് തിരഞ്ഞെടുക്കാനാകും. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടും. കാറിന്റെ ഇന്ധനക്ഷമത കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഒരു ഗ്രീക്ക് ദ്വീപിന്റെ പേരാണ് കിയ പുത്തന്‍ എസ്‌യുവിക്ക് നല്‍കിയിരിക്കുന്നത്. വെര്‍ട്ടിക്കല്‍ സ്ലേറ്റഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പറുകള്‍, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് റെയിലുകള്‍ എന്നിവയാണ് ബി-എസ്‌യുവിയുടെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

kia global sales crosses 3 million

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റുകള്‍, ഡ്രൈവിംഗ് മോഡുകള്‍, റിക്ലൈന്‍വെന്റിലേഷന്‍ ഫംഗ്ഷനുള്ള റിയര്‍ സീറ്റുകള്‍, ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, പുതിയ 2 സ്‌പോക് സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് സിറോസില്‍ കിയ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകള്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, January 5, 2025, 18:00 [IST]
English summary
Kias global sales in 2024 reached 3 1 million units details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X