ഒന്നല്ല മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായി 'വിക്ടോറിസ്'; മൈലേജ് കാ ബാപ്പ് ആവാൻ പുത്തൻ എസ്‌യുവി
മാരുതി സുസുക്കി എന്ന ബ്രാൻഡ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുത്ത ഒരു വിശ്വാസമുണ്ട്. അത് ഒരിക്കലും തകർക്കാൻ സാധിക്കാത്തത് ആണെന്ന് എതിരാളികൾക്ക് തോന്നിതുടങ്ങിയിട്ടുണ്ട്. പുതിയ മോഡൽ എതിരാളികൾ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ മുഴം മുന്നേ തന്നെ കമ്പനി എറിഞ്ഞിരിക്കും എന്നതാണ് പ്രത്യേകത. മാരുതിയുടെ പല മോഡലുകൾക്കും വ്യത്യസ്ത പവർട്രെയിനുകൾ ലഭിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ മൈലജിന് പ്രാധാന്യം കൊടുക്കുന്നവരും, പെർഫോമൻസിന് മുൻഗണന കൊടുക്കുന്നവർക്കും എല്ലാം മാരുതി ഒരു പോലെ കാണുകയാണ്. ഇപ്പോൾ പുതിയതായി അവതരിപ്പിച്ച വിക്ടോറിസ് എന്ന് മിഡ് സൈസ് എസ്‌യുവിയിലും ബ്രാൻഡ് മൂന്ന് പവർട്രെയിനുകളാണ് നൽകിയിരിക്കുന്നത്.
1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളിൽ വിക്ടോറിസ് വാങ്ങാനാവും.മാരുതി സുസുക്കി സിഎൻജി ടാങ്ക് അണ്ടർബോഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ആയതിനാൽ ബൂട്ട് സ്പേസ് കൂടുതൽ സ്വതന്ത്രമാക്കാനായിട്ടുണ്ട്. പെട്രോൾ എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ, സ്ട്രോംഗ് ഹൈബ്രിഡിന് ഇ-സിവിടി, സിഎൻജി വേരിയന്റുകൾക്ക് 5-സ്പീഡ് മാനുവൽ എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.

സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് വേണ്ടി, വിക്ടോറിസ് ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത്,സുസുക്കി "ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ്" എന്നാണ് പേര് നൽകിയിരിക്കുന്നത്, ഇതിൽ ടൊയോട്ടയുടെ 1.5 ലിറ്റർ M15D-FXE മൂന്ന് സിലിണ്ടർ എഞ്ചിനും ഉൾപ്പെടുന്നുണ്ട്. വിക്ടോറിസിൻ്റെ മൈലേജ് കണക്കുകൾ കൂടി പുറത്ത് വന്നതോടെ എല്ലാവരും ബുക്ക് ചെയ്യാൻ ആരംഭിച്ചുവെന്നാണ് തോന്നുന്നത്.
മൈലേജ് കണക്കുകളിലേക്ക് നോക്കിയാൽ സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 28.65 ആണ് കമ്പനി അവകാശപ്പെടുന്നതെങ്കിൽ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനിൽ ഓൾ വീൽ ഡ്രൈവ് ഓട്ടോമാറ്റിക്കിന് 19 കിലോമീറ്ററും ഫ്രണ്ട് വീൽ ഡ്രൈവ് ഓട്ടോമാറ്റിക്കിന് 21 കിലോമീറ്ററും, അതിനൊപ്പം തന്നെ ഫ്രണ്ട് വീൽ ഡ്രൈവ് മാനുവൽ ട്രാൻസ്മിഷന് 21.18 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഫീച്ചറുകളും കൂടി പറഞ്ഞില്ലെങ്കിൽ വിക്ടോറിസിൻ്റെ വർണന പൂർത്തിയാകുന്നതെങ്ങനെ. ഗ്രാൻഡ് വിറ്റാറയുടെ പ്ലാറ്റ്‌ഫോമിലാണ് വിക്ടോറിസും നിർമ്മിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ പുതിയ മോഡലിൽ വിറ്റാര മോഡലുമായിട്ടും അതോടൊപ്പം തന്നെ വരാനിരിക്കുന്ന ഇ വിറ്റാറയുമായിട്ടും നിരവധി ഡിസൈൻ ഘടകങ്ങളും ഫീച്ചറുകളും പങ്കിടുന്നുണ്ട് എന്ന് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. അതിനൊപ്പം തന്നെ ഇലക്ട്രിക് ബൂട്ട്, വിശാലമായ ഇന്റീരിയർ, മികച്ച സൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയും നിങ്ങൾക്ക് വിക്ടോറിസിലൂടെ മാരുതി സുസുക്കി നൽകുന്നു.
ഡാഷ്‌ബോർഡിന് മുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വലതുവശത്ത് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ട്. വിക്ടോറിസ് ഒരു 5 സീറ്റർ എസ്‌യുവിയായിട്ടാണ് നിർമിച്ചിരിക്കുന്നത്. അന്യായ വലിപ്പമുള്ളതിനാൽ നല്ല സ്പേസും കിട്ടുമെന്നതും പ്ലസ് പോയിൻ്റാണ്

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡോൾബി അറ്റ്‌മോസ്റ്റുള്ള 8-സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാർ ടെക്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്യാബിൻ എയർ ഫിൽട്ടർ, പവർഡ് ടെയിൽഗേറ്റ് തുടങ്ങി നിരവധി സവിശേഷതകൾ ലഭിക്കുന്നുണ്ട്.
ഫൈവ് സ്റ്റാർ സുരക്ഷയാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളെല്ലാം സ്റ്റാൻഡേർഡായി തന്നെ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഇനിയൊരു കളിയാക്കലുകൾക്ക് മാരുതി ഇടവരുത്തില്ലെന്ന് ഉറപ്പാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








