പൈസയുണ്ടെങ്കിലും 2027 വരെ ലംബോര്‍ഗിനി കിട്ടൂല! ഇക്കാര്യത്തില്‍ ഇന്ത്യ അമേരിക്കയെ വരെ പിന്നിലാക്കി

ഇന്ത്യാ മഹാരാജ്യത്ത് സമ്പന്നരേക്കാള്‍ കൂടുതല്‍ ദരിദ്രര്‍ തന്നെയാണ്. എന്നാല്‍ ഇന്ത്യയിലെ കാര്‍ വില്‍പ്പന നോക്കിയാല്‍ ഓരോ വര്‍ഷവും സമ്പന്നരുടെ എണ്ണം വര്‍ധിക്കുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം ഓരോ വര്‍ഷവും രാജ്യത്ത് ആഡംബര കാറുകളുടെ വില്‍പ്പന പൊടിപൊടിക്കുകയാണ്. മെര്‍സിഡീസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു, ജാഗ്വാര്‍-ലാന്‍ഡ് റോവര്‍, പോര്‍ഷ, റോള്‍സ് റോയ്‌സ്, ലംബോര്‍ഗിനി തുടങ്ങിയ ബ്രാന്‍ഡുകളുടെ കാറുകള്‍ക്ക് രാജ്യത്ത് മികച്ച ഡിമാന്‍ഡ് ആണ്. സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കും പുറമെ അടുത്ത കാലത്തായി യംഗ് പ്രഫഷനലുകളും ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതാണ് സെഗ്മെന്റില്‍ വില്‍പ്പന കൂടാന്‍ കാരണം. ഇതിന് അടിവരയിടുന്ന വില്‍പ്പന കണക്കുകളാണ് ഇപ്പോള്‍ ലംബോര്‍ഗിനി പുറത്തുവിട്ടത്.

2027 വരെയുള്ള ലംബോര്‍ഗിനി കാറുകള്‍ ഇതിനോടകം വിറ്റുതീര്‍ന്നതായാണ് കമ്പനി അറിയിക്കുന്നത്. 2024-ല്‍ ലംബോര്‍ഗിനി ഇന്ത്യയില്‍ 113 കാറുകള്‍ വിറ്റു. 2023-നെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണ് വില്‍പ്പന. വില്‍പ്പന ആദ്യമായി മൂന്നക്കം കടന്നതും കഴിഞ്ഞ വര്‍ഷമാണ്. ലംബോര്‍ഗിനി ഇന്ത്യയിലെത്തിക്കുന്ന ജനപ്രിയ മോഡലുകളാണ് ഹുറാക്കന്‍, ഉറൂസ്, റെവൽട്ടോ തുടങ്ങിയവ. 4 കോടി മുതല്‍ 8.89 കോടി രൂപ വരെയാണ് ഇവയുടെ വില പോകുന്നത്.

lamborghini sale

ഈ വാഹനങ്ങള്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റുകളായി (സിബിയു) ഇറക്കുമതി ചെയ്യുന്നതിനാല്‍ 100% ഇറക്കുമതി തീരുവ ചുമത്തുന്നു. അതുകൊണ്ടാണ് കാറുകള്‍ക്ക് ഇത്രയും ഭീമമായ വില വരുന്നത്. ലംബോര്‍ഗിനി ബ്രാന്‍ഡിന്റെ ആദ്യ സ്‌പോര്‍ട് യൂടിലിറ്റി വാഹനമായ ഉറൂസ് ആഗോള വിപണിയില്‍ മാത്രമല്ല ഇന്ത്യയിലും വമ്പന്‍ ഹിറ്റാണ്. ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായ ഉറൂസാണ് അവരുടെ മൊത്തം വില്‍പ്പനയുടെ പകുതിയും സംഭാവന ചെയ്യുന്നത്. അടുത്ത ഒന്നര വര്‍ഷത്തേക്ക് കമ്പനിയുടെ ഓര്‍ഡര്‍ ബുക്കുകള്‍ നിറഞ്ഞുകഴിഞ്ഞു.

മറ്റ് വിപണികളെ അപേക്ഷിച്ച് ഇന്ത്യയിലെ ആഡംബര കാര്‍ വാങ്ങുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണ്. രാജ്യത്ത് ആഡംബര കാര്‍ ഉഭോക്താക്കളുടെ ശരാശരി പ്രായം 40 വയസ്സിന് താഴെയാണ്. ഇക്കാര്യത്തില്‍ ഇന്ത്യ ചൈനക്ക് പിന്നില്‍ രണ്ടാമതാണ്. അതായത് അമേരിക്കയേക്കാള്‍ മുന്നിലവണ് ഇന്ത്യ. യുവാക്കള്‍ കൂടുതലായി ആഡംബര കാറുകള്‍ വാങ്ങാനായി എത്തിയത് ലംബോര്‍ഗിനിയടക്കമുള്ള ബ്രാനഡുകള്‍ക്ക് ശ്രദ്ധേയമായ വില്‍പ്പന നേടാന്‍ സഹായകമായി.

lamborghini sale

'ഭാവിയില്‍ വലിയ സാധ്യതകളാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ ലംബോര്‍ഗിനി വാങ്ങുന്നവരുടെ ശരാശരി പ്രായം 40 വയസ്സിന് താഴെയാണ്. ചൈന കഴിഞ്ഞാല്‍ ആഗോളതലത്തില്‍ ഞങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ ഉപഭോക്തൃ അടിത്തറ ഇന്ത്യയാണ്' ലംബോര്‍ഗിനി ചെയര്‍മാനും സിഇഒയുമായ സ്റ്റീഫന്‍ വിന്‍കെല്‍മാന്‍ പറഞ്ഞു. വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി ലംബോര്‍ഗിനി ഇന്ത്യയില്‍ നാലാമത്തെ ഷോറൂം ഉടന്‍ തുറക്കാന്‍ പദ്ധതിയിടുന്നു.

ലംബോര്‍ഗിനിയെ കൂടാതെ മെര്‍സിഡീസ്-മെയ്ബാക്കും ഇന്ത്യയില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2024-ല്‍ മാത്രം വില്‍പ്പനയില്‍ 145 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തിലെ മികച്ച 10 വിപണികളില്‍ ഒന്നാണ്. ടോപ് 5 വിപണികളില്‍ ഒന്നായി മാറാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അതിന് വേണ്ടിയാണ് ഇനി മെര്‍സിഡീസ് മെയ്ബാക്കിന്റെ ശ്രമം. ഇപ്പോഴും ഇന്ത്യന്‍ വാഹന വിപണിയുടെ 1% മാത്രമാണ് ആഡംബര വാഹനങ്ങള്‍ക്കുള്ളൂ.

ലംബോര്‍ഗിനി, മെര്‍സിഡസ്-മെയ്ബാക്ക് തുടങ്ങിയ ബ്രാന്‍ഡുകള്‍ ആധിപത്യം പുലര്‍ത്തുന്ന ഈ പ്രത്യേക വിഭാഗത്തോട് അടുത്ത കാലത്തായി കൂടുതല്‍ ഇന്ത്യക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ വളര്‍ച്ചയ്ക്ക് ഗണ്യമായ സാധ്യതകളുണ്ട്. ഏതായാലും ലംബോര്‍ഗിനി പോലെ വില കൂടിയ ബ്രാന്‍ഡുകളുടെ കാറുകള്‍ 2027 വരെ വാങ്ങാന്‍ കിട്ടില്ലെന്ന് പറയുന്നത് നിലവിലെ ട്രെന്‍ഡ് തന്നെയാണ് സൂചിപ്പിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, March 24, 2025, 10:27 [IST]
English summary
Lamborghini cars sold out till 2027 in india demand soar among young buyers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X