സിനിമാക്കാരുടെ സ്വന്തം എസ്‌യുവി ആ വില്‍പ്പന നാഴികക്കല്ല് താണ്ടി! ഹാര്‍ഡ്‌കോര്‍ ഓഫ്‌റോഡര്‍ വേരിയന്റിറക്കി ആഘോഷം

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആഡംബര എസ്‌യുവികളില്‍ ഒന്നാണ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. കേരളത്തിലടക്കം ഡിഫെന്‍ഡര്‍ എസ്‌യുവി വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സമീപകാലത്ത് പുറത്തിറങ്ങിയ മാര്‍ക്കോ, പണി എന്നീ സിനിമകള്‍ ഒരു പൈസയും മുടക്കാതെ ഡിഫെന്‍ഡറിന് അന്യായ പരസ്യമാണ് നല്‍കിയത്. പരുക്കന്‍ ലുക്കും ആഡംബര സവിശേഷതകളുമുള്ള കഴിവുറ്റ ഓഫ്‌റോഡര്‍ തേടുന്നവരുടെ ആദ്യ ചോയ്‌സുകളില്‍ ഒന്നായി ഡിഫെന്‍ഡര്‍ മാറി. ഇപ്പോള്‍ രാജ്യത്ത് ഡിഫെന്‍ഡര്‍ 5000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. ബ്രാന്‍ഡിന് ഇതൊരു വലിയ നേട്ടമാണ്.

ഇന്ത്യയിലെ ആഡംബര ഓഫ്-റോഡിംഗ് വിഭാഗത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ബ്രാന്‍ഡ് ഡിഫെന്‍ഡര്‍ ഒക്ട വേരിയന്റും വിപണിയില്‍ എത്തിച്ചു. മുമ്പത്തേക്കാള്‍ ശക്തവും ഹാര്‍ഡ് കോര്‍ ഓഫ്-റോഡിംഗ് പ്രകടനത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡല്‍ ആണിത്. ഡിഫെന്‍ഡര്‍ ഒക്ടയില്‍ വരുത്തിയിരിക്കുന്ന എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ പരിഷ്‌കാരങ്ങള്‍ അതിനെ കൂടുതല്‍ ശക്തവും നൂതനവുമാക്കി മാറ്റിയിട്ടുണ്ട്.

land rover defender octa front view

ഡിഫെന്‍ഡറിനെ വ്യത്യസ്തമാക്കുന്ന സംഗതികളില്‍ ഒന്ന് വ്യത്യസ്ത ബോഡി സ്‌റ്റൈലുകളിലും എഞ്ചിന്‍ ഓപ്ഷനുകളും ലാന്‍ഡ് റോവര്‍ ഈ എസ്‌യുവി ഓഫര്‍ ചെയ്യുന്നുവെന്നതാണ്. ഇത് ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള എസ്‌യുവി തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നു. ഡിഫന്‍ഡര്‍ 90 , ഡിഫന്‍ഡര്‍ 110 , ഡിഫന്‍ഡര്‍ 130 എന്നിങ്ങനെ മൂന്ന് ബോഡി സ്‌റ്റൈല്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 5 ശക്തമായ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ ഡീസല്‍ മൈല്‍ഡ്-ഹൈബ്രിഡ് എന്നിവയാണ് ഡിഫെന്‍ഡറില്‍ ലഭ്യമായ എഞ്ചിന്‍ ഓപ്ഷനുകള്‍. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 5 വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.

land rover defender octa off-roading

X, X-ഡൈനാമിക് HSE, സെഡോണ എഡിഷന്‍, ഒക്ട, ഒക്ട എഡിഷന്‍ വണ്‍ എന്നിവയാണ് ആ വേരിയന്റുകള്‍. ഇതില്‍ ഏറ്റവും പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഒക്ട ഹാര്‍ഡ്കോര്‍ ഓഫ്-റോഡിങ്ങിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ വില ആരംഭിക്കുന്നത് 2.59 കോടി രൂപ മുതലാണ്. 2.79 കോടി രൂപ വില വരുന്ന ഒക്ട എഡിഷന്‍ വണ്‍ വേരിയന്റ് ഒരു വര്‍ഷത്തേക്കാണ് വാങ്ങാന്‍ സാധിക്കുക.

പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ ഹുഡിന് കീഴില്‍ 4.4 ലിറ്റര്‍, ട്വിന്‍-ടര്‍ബോ, മൈല്‍ഡ്-ഹൈബ്രിഡ് V8 എഞ്ചിനാണുള്ളത്. ഇത് 626 bhp പവറും 800 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഈ വാഹനത്തിന് വെറും 4 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

land rover defender octa water wading

6D ഡൈനാമിക് സസ്പെന്‍ഷന്‍, പുനര്‍നിര്‍മ്മിച്ച ഷാസി, സസ്പെന്‍ഷന്‍ ഘടകങ്ങള്‍, എസ്‌യുവിക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ടയറുകള്‍ എന്നിവയാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ അപേക്ഷിച്ചുള്ള മാറ്റങ്ങള്‍. സാധാരണ ഡിഫെന്‍ഡറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒക്ടയ്ക്ക് 68mm വീതിയും 28mm ഉയരവും കൂടുതലാണ്. കൂടാതെ ഒരു മീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയുമുണ്ട്. 323 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

പുതിയ സവിശേഷതകളും മികച്ച പ്രകടനവും മികച്ച സാങ്കേതികവിദ്യയും കോര്‍ത്തിണക്കിയതിനാല്‍ ഏറ്റവും ദുഷ്‌കരമായ റോഡുകള്‍ പോലും എളുപ്പത്തില്‍ മറികടക്കാന്‍ ഡിഫെന്‍ഡര്‍ ഒക്ടയ്ക്ക് സാധിക്കും. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ വില്‍പ്പന 5,000 യൂണിറ്റ് പിന്നിട്ടത് കൊണ്ട് അര്‍ത്ഥമാക്കുന്നത് രാജ്യത്ത് പ്രീമിയം, ഓഫ്-റോഡ് എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ്.

ബോള്‍ഡ് ലുക്ക്, മികച്ച പ്രകടനം, ഓഫ്-റോഡിംഗ് കഴിവ് എന്നിവയാല്‍ ഡിഫെന്‍ഡര്‍ ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും പ്രശസ്തമാണ്. ഇന്ത്യയിലെ ആഡംബര എസ്‌യുവികളുടെ നിര്‍വചനം തന്നെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ മാറ്റി എഴുതിയെന്ന് പറയാം. അതിശയിപ്പിക്കുന്ന രൂപകല്‍പ്പന, ശക്തമായ എഞ്ചിന്‍, ഓഫ്-റോഡിംഗ് കഴിവുകള്‍ എന്നിവ ഇതിനെ യൂത്തിന്റെ സ്വപ്ന കാറാക്കി മാറ്റുന്നു. എല്ലാത്തരം റോഡുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യം പരിഗണിക്കാവുന്ന ഓപ്ഷനാണ് ഡിഫെന്‍ഡര്‍.

FAQs
ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ എത്ര യൂണിറ്റാണ് ഇതുവരെ ഇന്ത്യയില്‍ വിറ്റത്?

5000 യൂണിറ്റ്

പുതുതായി വിപണിയിലെത്തിയ ഡിഫെന്‍ഡറിന്റെ ഹാര്‍ഡ്‌കോര്‍ ഓഫ്‌റോഡര്‍ പതിപ്പിന്റെ പേര്?

ഡിഫെൻഡർ ഒക്ട

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഒക്ടയുടെ വില എത്ര?

2.59 കോടി രൂപ മുതൽ 2.79 കോടി രൂപ വരെ.

DriveSpark Automotive

More from DriveSpark

Article Published On: Thursday, March 27, 2025, 17:40 [IST]
English summary
Land rover defender crossed 5000 unit sales milestone hardcore off road version octa launched
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X