2.59 കോടി വിലയുണ്ടായിട്ടും 12 മാസം കൊണ്ട് വാങ്ങിയത് 1.15 ലക്ഷം പേര്‍! രത്തന്‍ ടാറ്റ സന്തോഷിക്കുന്നുണ്ടാകും

ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് ആണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ അന്തരിച്ച ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെടുത്ത ഏറ്റവും വലിയ തീരുമാനമായിരുന്ന കോടികള്‍ മുടക്കി ഈ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുകയെന്നത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (Jaguar Land Rover) വളര്‍ച്ച കണ്ട് ഏതായാലും രത്തന്‍ ടാറ്റയുടെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. 2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 7.7 ബില്യണ്‍ പൗണ്ട് വരുമാനം നേടി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.7% കുറവാണെങ്കിലും ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കള്‍ക്ക് തുടര്‍ച്ചയായ പത്താം പാദത്തിലും ലാഭം റിപ്പോര്‍ട്ട് ചെയ്യാനായി. ജെഎല്‍ആറിന് മികച്ച വരുമാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക്‌വഹിക്കുന്ന മോഡലുകളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. 2025 സാമ്പത്തിക വര്‍ഷത്തില്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ വില്‍പ്പന 1,15,404 യൂണിറ്റായിരുന്നു. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് ഇത്.

land rover defender

ഈ കരുത്തുറ്റ ആഡംബര ഓഫ്-റോഡര്‍ എസ്‌യുവിക്ക് ഇന്ത്യയിലും ആരാധകര്‍ ഏറെയാണെന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തിലെ നിരത്തുകളിലടക്കം സമീപകാലത്ത് എവിടെ നോക്കിയാലും ഡിഫെന്‍ഡര്‍ കാണാമായിരുന്നു. സമ്പന്നരായ ആളുകളും സെലിബ്രിറ്റികളും മാത്രമല്ല യംഗ് പ്രഫഷനലുകളും ഈ കാറില്‍ ആകൃഷ്ടരാണ്. ഡിഫെന്‍ഡറിന്റെ പ്രാദേശിക അസംബ്ലി ഇന്ത്യയില്‍ ആരംഭിക്കാനും ലാന്‍ഡ് റോവറിന് പ്ലാനുണ്ട്. വില ഗണ്യമായി കുറയ്ക്കുന്നതിനും ആഡംബര എസ്‌യുവി വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കം.

നിലവില്‍ സ്ലോവാക്യയിലെ ജെഎല്‍ആറിന്റെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റായാണ് (സിബിയു) ഡിഫെന്‍ഡര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ ബാധകമായ ഡിഫെന്‍ഡര്‍ 1.05 കോടി രൂപ മുതല്‍ 2.79 കോടി രൂപ വരെ എക്‌സ്-ഷോറൂം വിലയിലാണ് വില്‍ക്കാന്‍ സാധിക്കുന്നത്. ഡിഫെന്‍ഡര്‍ ജെഎല്‍ആറിന്റെ പൂനെ പ്ലാന്റില്‍ പ്രാദേശികമായി അസംബിള്‍ ചെയ്താല്‍ വില 20 ലക്ഷം രൂപയില്‍ കൂടുതല്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.

ഇത് ഡിഫെന്‍ഡറിനെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കും.റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് മോഡലുകളുടെ പ്രാദേശിക ഉത്പാദനം വിജയകരമായ സാഹചര്യത്തില്‍ മറ്റൊരു ജനപ്രിയ മോഡലായ ഡിഫെന്‍ഡര്‍ പരീക്ഷിക്കാനാണ് ജെഎല്‍ആറിന്റെ പദ്ധതി. ഇന്ത്യയില്‍ ലോക്കല്‍ അസംബ്ലി ആരംഭിച്ച ശേഷം റേഞ്ച് റോവറിന്റെ വിലയില്‍ വലിയ കുറവുണ്ടായിരുന്നു. അതിന് ആനുപാതികമായി വില്‍പ്പനയും കൂടി.

ഡിഫെന്‍ഡര്‍ ശ്രേണി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ 2025 മാര്‍ച്ചില്‍ ലാന്‍ഡ് റോവര്‍ ഏറ്റവും കരുത്തുറ്റ ഡിഫന്‍ഡര്‍ ഒക്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 2.59 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഡിഫെന്‍ഡര്‍ ഒക്ട പുറത്തിറങ്ങിയത്. എക്‌സ്‌ക്ലൂസീവ് എഡിഷന്‍ വണ്‍ വേരിയന്റിന് 20 ലക്ഷം രൂപ കൂടുതല്‍ മുടക്കിയാല്‍ മതി.

land rover defender octa

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിന്‍ ആണ് ഡിഫെന്‍ഡര്‍ ഒക്ടയ്ക്ക് കരുത്ത് പകരുന്നത്. ഇത് 626 bhp പവറും 800 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് ഒക്ടയെ ഡിഫെന്‍ഡര്‍ നിരയിലെ ഏറ്റവും ശക്തമായ പതിപ്പാക്കി മാറ്റുന്നു.

ഹുഡിന് കീഴെ V8 ഘടിപ്പിച്ചിരിക്കുന്ന ഡിഫെന്‍ഡര്‍ ഒക്ട 3.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ഏറ്റവും ശക്തവും കഴിവുറ്റതുമായ എസ്‌യുവികളില്‍ ഒന്നാക്കി മാറ്റുന്നതിനായി സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് നിരവധി മെക്കാനിക്കല്‍, ഷാസി അപ്ഗ്രേഡുകള്‍ ഒക്ടയില്‍ നടപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജെഎല്‍ആറിന്റെ പോര്‍ട്ട്ഫോളിയോയിലുടനീളം ഇലക്ട്രിക് ഓപ്ഷനുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടായിരുന്നു. പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുകള്‍ ആഗോള വില്‍പ്പനയില്‍ 21.7% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങളില്‍ റേഞ്ച് റോവറാണ് മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 38.2% വില്‍പ്പന വര്‍ധനവ് രേഖപ്പെടുത്തി.

വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യ, ജപ്പാന്‍, യുഎഇ, തായ്വാന്‍, ചൈന, ഓസ്ട്രേലിയ, യുകെ എന്നിവയുള്‍പ്പെടെ ആഗോള വിപണികള്‍ക്കായി ബ്രാന്‍ഡ് 21 ലിമിറ്റഡ് പതിപ്പ് SV ട്രിമ്മുകള്‍ അവതരിപ്പിച്ചു. ഇന്ത്യയും യുകെയും തമ്മില്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറും ജെഎല്‍ആറിന് ഭാവിയില്‍ ഗുണം ചെയ്യും. ഇറക്കുമതി തീരുവ കുറയുന്നതോടെ കുറഞ്ഞ വിലയില്‍ ആഡംബര കാറുകള്‍ രാജ്യത്ത് വില്‍പ്പനക്കെത്തിക്കാന്‍ അവര്‍ക്ക് സാധിക്കും. ഇത് വരും മാസങ്ങളില്‍ വില്‍പ്പനയും വരുമാനവും കൂട്ടാന്‍ സഹായിക്കും.

FAQs
2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വരുമാനം എത്ര?

7.7 ബില്യൺ പൗണ്ട്

2025 സാമ്പത്തിക വര്‍ഷത്തില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ വില്‍പ്പന എത്ര യൂണിറ്റായിരുന്നു?

1,15,404 യൂണിറ്റ്

2025 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഏറ്റവും കരുത്തുറ്റ ഡിഫെന്‍ഡര്‍ ഏത്?

ഡിഫെൻഡർ ഒക്ട

DriveSpark Automotive

More from DriveSpark

Article Published On: Thursday, May 15, 2025, 10:40 [IST]
English summary
Land rover defender sales hits all time high of 1 15 lakh units in fy25 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X