ഡിഫൻഡർ വാങ്ങുന്നത് ഇനി സ്വപ്നമല്ല; 2027 -ൽ ബേബി ഡിഫൻഡർ എത്തിക്കുമെന്ന് ബ്രാൻഡ്

ഒരു ഡിഫൻഡർ സ്വന്തമാക്കുക എന്ന സ്വപ്നം കാണാത്തതായി ആരും തന്നെ കാണില്ല, അമിതമായ വില കാരണം പലരുടേയും മനസിൽ അതെരു സ്വപ്നമായി തന്നെ തുടരുന്നു. എന്നാൽ ചെറിയൊരു സന്തോഷവാർത്ത ബ്രാൻഡ് പുറത്ത് വിട്ടിരിക്കുകയാണ്. തങ്ങളൊരു ബേബി ഡിഫൻഡർ പുറത്തിറക്കാൻ ആലോചിക്കുന്നതായി ജാഗ്വർ ലാൻഡ് റോവർ സിഇഒ അറിയിച്ചിരിക്കുകയാണ്. ഡിഫൻഡർ സ്പോർട് അല്ലെങ്കിൽ ഡിഫൻഡർ 80 എന്ന് പേരിടാനാണ് സാധ്യത.അവതരിപ്പിക്കുമ്പോൾ ഇലക്ട്രിക് വാഹനമായി ഇറക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇവിയിലേക്ക് മാറിയെന്ന് കരുതി ഡിഫൻഡറിൻ്റെ കരുത്തിനും ലുക്കിനും ഒരു കുറവും വരുത്തില്ല എന്ന കാര്യം ഉറപ്പാണ്.

ഇതിന്റെ പരുക്കന്‍ ലുക്കും കരുത്തും ഗാംഭീര്യമുള്ള രൂപവുമെല്ലാം ഏവരെയും ആകര്‍ഷിക്കും. കഴിവുറ്റ ഓഫ്റോഡര്‍ ആയതിനാല്‍ തന്നെ കുന്നും മലയും പുഷ്പം പോലെ ഇത് കീഴടക്കും. ഓഫ്റോഡര്‍ വാഹനമാണെങ്കില്‍ കൂടി ഡിഫെന്‍ഡറിന് ആഡംബരം നിറഞ്ഞ ക്യാബിനും ലാന്‍ഡ് റോവര്‍ സമ്മാനിച്ചിട്ടുണ്ട്. അതും സെലിബ്രിറ്റികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. അതുകൊണ്ട് ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും ഗരാജില്‍ ഒരു ഡിഫെന്‍ഡര്‍ കാണാന്‍ പറ്റുന്നത്.

ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ ഡിഫെന്‍ഡര്‍ 90, 110, 130 എന്നിങ്ങനെ മൂന്ന് ബോഡിസ്‌റ്റൈലുകളില്‍ വില്‍ക്കുന്നു. 90 ഷോര്‍ട്ട് വീല്‍ബേസ് (SWB) രൂപമാണ്. 110 സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ് രൂപവും 130 ലോംഗ് വീല്‍ബേസ് (LWB) പതിപ്പുമാണ്. ഓരോന്നിലും ഡോറുകളുടെ എണ്ണത്തിലും വ്യത്യാസം കാണും.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 1.04 കോടി രൂപ പ്രാരംഭ വിലയിലാണ് വില്‍ക്കുന്നത്. അതേസമയം, ഇതിന്റെ ടോപ് വേരിയന്റിന് 1.57 കോടി രൂപയാണ് വില. ഇവ എക്‌സ്-ഷോറൂം വിലകളാണ്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ആകെ 8 വേരിയന്റുകളിലാണ് വില്‍ക്കുന്നത്.

ഇതില്‍, എന്‍ട്രി ലെവല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 2.0 110 X-ഡൈനാമിക് HSE വേരിയന്റാണ് പലരും വാങ്ങുന്നത്. ഇതിന് പ്രധാന കാരണം ഇതിന്റെ എക്‌സ്-ഷോറൂം വില 1.04 കോടി രൂപ മാത്രമാണ് എന്നതാണ്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 1.30 കോടി രൂപയാകും.

നിരവധി ആഡംബര സവിശേഷതകള്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് ഡിഫെന്‍ഡറിന്റെ അകത്തളം. പിവി പ്രോ കണക്റ്റഡ് കാര്‍ ടെക്, മെറിഡിയന്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ക്ലിയര്‍സൈറ്റ് റിയര്‍ വ്യൂ മിറര്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫംഗ്ഷനുകള്‍, 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ എന്നിവയാണ് പ്രധാന ഹൈലൈറ്റുകളില്‍ ചിലത്.

ഡിഫെന്‍ഡറിന് 345 hp പവര്‍ നല്‍കുന്ന മൈല്‍ഡ് ഹൈബ്രിഡ് (MHEV) സാങ്കേതികവിദ്യയുള്ള 3.0 ലിറ്റര്‍, 6-സിലിണ്ടര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ ഓള്‍ വീല്‍ ഡ്രൈവും ഉണ്ട്. 6.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഡീസല്‍ ഡിഫന്‍ഡറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 191 കിലോമീറ്റര്‍ ആണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 10, 2025, 20:32 [IST]
English summary
Land rover planning to launch baby defender by 2027 know the details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X