ലെക്സസ് എന്ന സ്വപ്നം നേടാൻ പറ്റിയ അവസരം; സ്മാർട് ഓണർഷിപ്പ് പ്ലാനുമായി ആഡംബര ബ്രാൻഡ്

1989 -ലാണ് ഒരു മുൻനിര സെഡാനുമായു ലെക്സസ് എന്ന ബ്രാൻഡ് ഇൻ്റർനാഷണൽ ഓട്ടോമോട്ടീവ് വിപണിയിലേക്ക് ചുവടുവച്ചത്. അതിന് ശേഷം ഒരു ലക്ഷ്വറി ക്രോസ്ഓവർ വിഭാഗത്തിലേക്ക് RX മോഡൽ അവതരിപ്പിച്ചു. പിന്നീടിങ്ങോട്ട് ആഡംബര മോഡലുകളിലൂടെ വിപണി പിടിച്ചടക്കി മുന്നോട്ട് ജൈത്രയാത്ര തുടരുകയാണ്. 2017-ലാണ് ഇന്ത്യൻ വിപണിയിലേക്ക് ലെക്സസ് എത്തുന്നത്. ഹൈബ്രിഡ് വാഹനങ്ങളുടെ വരവോടെ ഡിസൈനിലെ മികവും ഫീച്ചറുകളും എല്ലാം ജനങ്ങൾക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. 2020-ൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മോഡലായ ES 300h കൂടി അവതരിപ്പിച്ചതോടെ ഇന്ത്യൻ വിപണിയിൽ ലെക്‌സസിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താൻ സാധിച്ചു.

ലെക്സസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ആഡംബര ബ്രാൻഡ്. ലെക്സ്സസിൻ്റെ ആഡംബര ലോകത്തേക്ക് കടക്കുന്നതിന് വേണ്ടി ദീർഘകാല സാമ്പത്തിക പ്രതിബദ്ധതകളില്ലാതെ ലെക്സസ് വാഹനങ്ങൾ അനുഭവിക്കാനുള്ള സംവിധാനമാണ് ബ്രാൻഡ് ഒരുക്കുന്നത്.

lexus launched smart ownership plan

സ്മാർട് ഓണർഷിപ്പ് പ്ലാനിലുടെ, എളുപ്പമുള്ള ഇഎംഐകൾ വഴി ലെക്സസ് കാറുകൾ സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്., ഇത് വഴി വാഹനം സ്വന്തമാക്കുക എന്ന ആഗ്രഹം പെട്ടെന്ന് തന്നെ നടത്താൻ സാധിക്കുന്നു. ലെക്സസ് പ്രോമിസിന് കീഴിലുള്ള പുതിയ സ്മാർട്ട് ഓണർഷിപ്പ് പ്ലാൻ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും, ഇത് ഇന്ത്യൻ വിപണിയോടുള്ള ഞങ്ങളുടെ ശക്തമായ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നുമെന്നാണ് ലെക്സസ് ഇന്ത്യ പ്രസിഡന്റ് ഹികാരു ഇക്യൂച്ചി അഭിപ്രായപ്പെട്ടത്.

സ്മാർട്ട് ഓണർഷിപ്പ് പ്ലാനിന് കീഴിലുള്ള ഉറപ്പായ ബൈബാക്ക് ഓപ്ഷൻ ആധുനിക ആഡംബര വാങ്ങുന്നവർക്ക് അനുയോജ്യമായ നിരവധി ആനുകൂല്യങ്ങൾ നൽകുന്നു. കാലാവധി കഴിയുമ്പോൾ, ഉപഭോക്താക്കൾക്ക് മറ്റ് ബാധ്യതകളൊന്നുമില്ലാതെ വാഹനം തിരികെ നൽകാനോ, മുൻകൂട്ടി സമ്മതിച്ച ഗ്യാരണ്ടീഡ് ഫ്യൂച്ചർ വാല്യൂ (GFV) നൽകി അത് നിലനിർത്താനോ, സാങ്കേതികവിദ്യ, രൂപകൽപ്പന, സുരക്ഷ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികളുള്ള ഒരു പുതിയ ലെക്സസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനോ സാധിക്കുമെന്നതാണ് ഇതിൻ്റെ ഗുണം.

lexus launched smart ownership plan

8 വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വാഹന വാറന്റി ലെക്‌സസ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഡംബര കാർ ബ്രാൻഡുകൾക്കിടയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതാണിത്. കൂടാതെ, ലെക്‌സസ് ഇന്ത്യ അടുത്തിടെ 3 വർഷം / 60,000 കിലോമീറ്റർ അല്ലെങ്കിൽ 5 വർഷം / 100,000 കിലോമീറ്റർ അല്ലെങ്കിൽ 8 വർഷം / 160,000 കിലോമീറ്റർ എന്നിവയിൽ ലഭ്യമായ കംഫർട്ട്, റിലാക്‌സ്, പ്രീമിയർ ഓപ്ഷനുകൾ എന്നിവ ഉൾപ്പെടുന്ന ലെക്‌സസ് ലക്ഷ്വറി കെയർ സേവന പാക്കേജും അവതരിപ്പിച്ചിരുന്നു.

അടുത്തിടെ 2025 മോഡൽ ഇയർ പരിഷ്ക്കാരം NX 350h എസ്‌യുവിയിലേക്ക് ലെക്‌സസ് കൊണ്ടുവന്നിരുന്നു. നിരവധി പുതിയ കൂട്ടിച്ചേർക്കലുകൾ, കൂടുതൽ മൈലേജ്, E20 അനുസൃമായി എഞ്ചിൻ പരിഷ്ക്കരിക്കൽ എന്നിവയെല്ലാമാണ് ഇത്തവണത്തെ മാറ്റങ്ങൾ. ഇത്രയും പരിഷ്ക്കാരങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പഴയ വിലയിൽ മാറ്റമൊന്നുമില്ല. 68.02 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഇപ്പോഴും ആഡംബര വാഹനം വീട്ടിലെത്തിക്കാനാവും.

വേരിയന്റ് തിരിച്ചുള്ള വില എങ്ങനെയാണെന്ന് നോക്കിയാൽ എക്‌ക്‌സിസൈറ്റിന് 68.02 ലക്ഷം ഓവർട്രെയിലിന് 71.88 ലക്ഷം ലക്ഷ്വറിക്ക് 72.79 ലക്ഷം എഫ്-സ്‌പോർട്ടിന് 74.98 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. റേഡിയന്റ് റെഡ്, വൈറ്റ് നോവ എന്നിങ്ങനെ പുതിയ രണ്ട് കളർ ഓപ്ഷനുകളും മോഡലിന് ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 27, 2025, 18:05 [IST]
English summary
Lexus india introduced smart ownership plan to own lexus cars through easy emi details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X