ലെക്‌സസ് എൽഎഫ്എ കൺസെപ്റ്റ് പുറത്തിറക്കി! ലോകം ഭരിച്ച സൂപ്പർ കാറിന് ഇനി പുതിയ രൂപമോ

ടൊയോട്ട ആരംഭിച്ച ഒരു ആഡംബര കാർ ബ്രാൻഡാണ് ലെക്‌സസ്. ഉയർന്ന ഗുണനിലവാരവും ശാന്തമായ ഡ്രൈവിംഗ് അനുഭവവും നൽകുന്ന കാറുകൾ സമ്മാനിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഒരു ബ്രാൻഡുകൂടിയാണിത്. ജാപ്പനീസ് കൃത്യതയും ആഡംബര ഡിസൈനും ചേർന്നതാണ് ലെക്‌സസ് കാറുകളുടെ പ്രത്യേകത. LS സെഡാൻ മുതൽ RX, NX പോലുള്ള എസ്‌യുവികൾ എന്നിവയിലൂടെ ലോകം മുഴുവൻ ആരാധകരുള്ള ഒരു ബ്രാൻഡായി വളർന്നിരിക്കുകയാണ്. ഇത്തരത്തിൽ വാഹനപ്രേമികളുടെ ഹ്യദയം കീഴടക്കിയ ഒരു മോഡലായിരുന്നു എൽഎഫ്എ. ഇപ്പോൾ അതിൻ്റെ പുതിയ കൺസെപ്റ്റ് പുറത്തിറക്കികൊണ്ടാണ് ബ്രാൻഡ് തിളങ്ങി നിൽക്കുന്നത്.

ഇതിഹാസ സൂപ്പർകാറിന് ഒരു പുതിയ രൂപം നൽകികൊണ്ട് എൽഎഫ്എ കൺസെപ്റ്റ് പുറത്തിറക്കിയിരിക്കുന്നു. ഒരിക്കൽ അതിന്റെ V10 എഞ്ചിൻ്റെ മധുരമുള്ള ശബ്ദം കൊണ്ടാണ് ലോകം കീഴടക്കിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ ഈ പുതിയ കോൺസെപ്റ്റ് പൂർണ്ണമായും ഇലക്ട്രിക് ആയാണ് എത്തുന്നത്. ലെക്സസ് കുടുംബത്തിലെ ഏറ്റവും പ്രതാപമുള്ള ഹാലോ സ്പോർട്സ് കാറിനെ ഒരു പുതിയ യുഗത്തിലേക്ക് കൊണ്ടുപോകുന്ന ശ്രമമാണ് ഇതിലൂടെ കമ്പനി നടത്തുന്നത്.

Lexus LFA Concept Revealed

മാത്രവുമല്ല ബാറ്ററി-ഇലക്ട്രിക് അടിസ്ഥാനത്തിൽ നിർമ്മിച്ച ഈ കൺസെപ്റ്റ് ടൊയോട്ടയുടെ ഷിക്കിനെൻ സെൻഗു (Shikinen Sengu) എന്ന പേരിലുള്ള പ്രത്യേക വികസന ആശയത്തിന്റെ ഭാഗമാണ്. ടൊയോട്ടയും ലെക്‌സസും അവരുടെ ഭാവിയിലെ പെർഫോമൻസ് കാറുകൾ രൂപപ്പെടുത്തുമ്പോൾ ഈ ആശമാണ് പിന്തുടരാറുള്ളത്. കൂടാതെ ഈ കൺസെപ്റ്റ് ടൊയോട്ടയുടെ പുതിയ തലമുറ പെർഫോമൻസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വികസിപ്പിച്ചതാണ്.

പൂർണ്ണ അലൂമിനിയം ബോഡി ഫ്രെയിം ആണ് കാറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ വാഹനത്തിന് കുറഞ്ഞ ഭാരവും, ഉയർന്ന കാഠിന്യവും അതോടൊപ്പം ഡ്രൈവിംഗിനിടയിൽ കൂടുതൽ സ്ഥിരത ലഭിക്കാനും സഹായകമാകും. മാത്രവുമല്ല പഴയ എൽഎഫ്എയുടെ സ്പോർട്ടി കൂപ്പെ രൂപകൽപ്പന നിലനിർത്തികൊണ്ട് ഒരു ഇലക്ട്രിക് കാറിന് വേണ്ട പ്രത്യേക ലേഔട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ ആകർഷകമായ മറ്റൊരു കാര്യമാണ് കാറിൻ്റെ ഒറ്റ നോട്ടത്തിലുള്ള ഭംഗിയും.

Lexus LFA Concept Revealed

4,690mm നീളവും, 2,040mm വീതിയും, 1,195mm ഉയരവും കൂടിചേർന്നാണ് കൺസെപ്റ്റിനെ സൂപ്പർകാർ ലുക്കിലേക്ക് മാറ്റുന്നത്. ഒപ്പം 2,725mm വീൽബേസ് കാറിന് നല്ല സ്ഥിരതയും ഉയർന്ന വേഗത്തിൽ മികച്ച നിയന്ത്രണവും നൽകുന്നു. രണ്ട് സീറ്റുകൾ മാത്രമുള്ളതിനാൽ ഇതൊരു ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ കാർ ആണെന്ന് തോന്നുന്നില്ല. പകരം ട്രാക്ക് ഫോക്കസ്ഡ് പെർഫോമൻസിന് ഉചിതമായ ഒരു കിടിലൻ സ്പോർട്സ് കാർ എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ഇലക്ട്രിക് പ്ലാറ്റ്‌ഫോമിന്റെ ഗുണങ്ങൾ ഉപയോഗിച്ചുകൊണ്ട് കാറിൻ്റെ മുന്നിലേയും പിന്നിലേയും ഓവർഹാംഗുകൾ വളരെ ചെറുതാക്കിയാണ് നൽകിയിരിക്കുന്നത്. ഇതുവഴി കാറിന് കൂടുതൽ അഗ്രസീവ് ഭാവം ലഭിക്കുകയും ഡ്രൈവറുടെ ദൃശ്യപരത മെച്ചപെടുകയും ചെയ്യുന്നു. മാത്രവുമല്ല കൺസെപ്റ്റിൻ്റെ കോക്ക്പിറ്റ് ഡ്രൈവർ കേന്ദ്രീകൃതമായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. സ്റ്റിയറിംഗ്, പെഡലുകൾ, ബട്ടണുകൾ, കൺട്രോൾ പാനലുകൾ എന്നിവ എളുപ്പം കാണാൻ സാധിക്കുന്നതാണ്. അതിനാൽ കാർ ഓടിക്കുമ്പോൾ ഡ്രൈവറിന് വേഗത്തിൽ എല്ലാകാര്യങ്ങളും ആക്‌സസ് ചെയ്യാൻ കഴിയും.

Lexus LFA Concept Revealed

അതുപോലെ തന്നെ ഡിസ്‌പ്ലേകളും സ്പെസ്ഫിക് സ്ഥാനങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ബ്രാൻഡ് ഈ കോക്ക്പിറ്റ് ആശയത്തെ ഡിസ്കവെർ ഇമ്മേഴ്ഷൻ (Discover Immersion) എന്നാണ് വിളിക്കുന്നത്. ഇലക്ട്രിക് കാർ ആകുമ്പോഴും ഡ്രൈവറും കാർ ടെക്കുകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കൂടാതെ യഥാർത്ഥ എൽഎഫ്എയിലെ കരകൗശലവും എൻജിനീയറിംഗും അതേപടി നിലനിർത്തിക്കൊണ്ട് പെർഫോമൻസിനും ബോഡി ഭാരത്തിനും അനുയോജ്യമായ ലേഔട്ടാണ് ഡിസൈനർമാർ ഒരുക്കിയിട്ടുള്ളത്.

എൽഎഫ്എ കൺസെപ്റ്റിൻ്റെ മറ്റ് സാങ്കേതിക വിശദാംശങ്ങൾ ഇപ്പോഴും കമ്പനി പുറത്ത് വിട്ടിട്ടില്ല. മോട്ടോർ കോൺഫിഗറേഷൻ, ബാറ്ററി ശേഷി, പ്രതീക്ഷിക്കുന്ന പെർഫോമൻസ് ഔട്ട്പുട്ടുകൾ ഒപ്പം ചാർജിംഗ് ശേഷി എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ഭാവിയിൽ നിർമ്മിക്കാനിരിക്കുന്ന ഇലക്ട്രിക് സ്പോർട്സ് കാറുകൾ എങ്ങനെ ആയിരിക്കും എന്നതിനുള്ള ഒരു ഉദാഹരണം കാണിക്കുക മാത്രാണ് കമ്പനി ഈ കൺസെപ്റ്റിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, December 6, 2025, 14:57 [IST]
English summary
Lexus lfa concept revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X