ആറ് വീലിൽ ഒഴുകുന്ന ആഡംബര എംപിവി; കാരവാനെ വെല്ലുന്ന ഫീച്ചറുകളുമായി ലെക്സസ് LS കൺസപ്റ്റ് മോഡൽ
ഇപ്പോൾ വാഹനപ്രേമികളുടെ കണ്ണെല്ലാം ജപ്പാൻ മൊബിലിറ്റിയിൽ ഉടക്കിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല വരാനിരിക്കുന്ന പല കിടിലൻ മോഡലുകളാണ് ബ്രാൻഡുകൾ അവതരിപ്പിച്ചത്. ജപ്പാൻ മൊബിലിറ്റി ഷോ 2025ൽ ലെക്സസ് അവതരിപ്പിച്ച LS 6-വീൽ വാൻ കൺസപ്റ്റ് ആഡംബര വാഹന ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. മൂന്ന് ആക്സിലുകളും ആറ് വീലുകളുമുളള ഈ ലക്സറി ഇലക്ട്രിക് എംപിവി ഭാവിയിലെ ആഡംബര യാത്രകളുടെ കാഴ്ച്ചപ്പാട് തന്നെ മാറ്റാൻ പ്രാപ്തമായവയാണ്. ലോഞ്ച് സ്റ്റൈൽ ഇന്റീരിയർ, ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, ഗ്ലാസ് റൂഫ്, റോട്ടേറ്റിംഗ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളുമായി ലെക്സസ് LS കൺസപ്റ്റ് ആഡംബര എംപിവി മാർക്കറ്റിന് പുതിയ വെളിച്ചം വീശാൻ സഹായകമാണ്.
ഈ കൺസെപ്റ്റ് വാനിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്താണെന്ന് വച്ചാൽ അതിന്റെ മൂന്ന് ആക്സിലുകളും ആറ് വീലുകളുമാണ്.മുൻവശത്ത് വലിയ രണ്ട് വീലുകളും പിൻവശത്ത് നാല് ചെറു വീലുകളുമാണ് ലഭിക്കുന്നത്. വലിയ സ്ലൈഡിംഗ് സൈഡ് ഡോറുകൾ, ഗ്ലാസ് റൂഫ്, ഫ്യൂച്ചറിസ്റ്റിക് എൽഇഡി ലൈറ്റ് ബാർ ഡിസൈൻ എന്നിവയെല്ലാം ഇതിനെ ഒരു പ്രൈവ് ജെറ്റിൻ്റെ ഇൻ്റീരിയറിന് സമാനമാക്കിയിട്ടുണ്ട്. മൂന്ന് നിരകളിലായി ആറ് സീറ്റുകൾ ലഭിക്കും, പിന്നിലെ സീറ്റുകൾ റോട്ടേറ്റ് ചെയ്യാവുന്നതാണ്.

ഇൻ്റീരിയറിലേക്ക് നോക്കിയാൽ അത്യാധുനിക ലൈറ്റിംഗ്, പ്രീമിയം ഫിനിഷുകൾ, ആംബിയന്റ് ലൈറ്റ്, ഫ്യൂച്ചറിസ്റ്റിക് ഡിസ്പ്ലേകൾ എന്നിവ കൊണ്ട് സമ്പന്നമാണ്.
ദീർഘയാത്രയ്ക്കിടെ വിശ്രമിക്കാൻ പറ്റുന്ന റിക്ലൈനിംഗ് സീറ്റുകൾ അടങ്ങിയ സെറ്റ്-അപ്പ്. ഇലക്ട്രിക് എംപിവി ആയത് കൊണ്ട് തന്നെ പൂർണമായും ബാറ്ററിയിൽ തന്നെയാണ് പ്രവർത്തനങ്ങളെല്ലാം. ലെക്ഷ്വറി സെഡാൻ എന്ന പേരിന് പുതിയ അർത്ഥതലങ്ങളാണ് ബ്രാൻഡ് നൽകുന്നത്
ലക്ഷ്വറി സെഡാൻ എന്നതിന് പകരം ലക്ഷ്വറി സ്പേസ് എന്നതാണ് ബ്രാൻഡ് ഇനി ലക്ഷ്യം വയ്ക്കുന്നത്. സെഡാനുകൾക്ക് പകരം ഇനി എംപിവിയുടെ കാലമാണ് വരുന്നതെന്ന സൂചനയും ഇതിലൂടെ കമ്പനി ലോകത്തിന് നൽകുന്നുണ്ട്. ഇന്ത്യൻ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം എംപിവികൾക്ക് വലിയ പ്രിയമാണ്. ടൊയോട്ട ലെക്സസിൻ്റെ തന്നെ ആഡംബര എംപിവികൾക്ക് ആവശ്യക്കാരേറെയാണ്.

ലെക്സസിൻ്റെ ഈ ആറ് വീലൻ ഇന്ത്യയിലേക്ക് എത്തിയാൽ സെലിബ്രിറ്റികളും ബിസിനസ് പ്രമുഖരും കൊത്തിക്കൊണ്ട് പോകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.തങ്ങളുടെ ഇന്ത്യൻ മോഡലുകളിലൂടെ രാജ്യത്തിൻ്റെ ട്രെൻഡ് മനസിലാക്കാൻ ബ്രാൻഡിന് സാധിച്ചിട്ടുള്ളത് കൊണ്ട് തന്നെ രാജ്യത്തേക്ക് എത്രയും പെട്ടെന്ന് തന്നെ എത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
എതിരാളികളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഇന്ത്യയിൽ 6 വീലൻ ഭീമൻ ഇറങ്ങിയാൽ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നിവരെല്ലാം എംപിവിയിലേക്ക് തിരിയാൻ നിർബന്ധിതരാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതോടെ പുതിയ ലക്ഷ്വറി മോഡൽ എംപിവി സെഗ്മെൻ്റിന് പുതിയ ഊർജ്ജം കിട്ടുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ജപ്പാൻ മൊബിലിറ്റിയിൽ ടൊയോട്ടയുടെ വരാനിരിക്കുന്ന ലാൻഡ് ക്രൂയിസർ FJ ക്രൂയിസറിൻ്റെ ചെറിയ അപ്ഡേറ്റ് പോലും വലിയ ഓളമാണ് വാഹനപ്രേമികൾക്കിടയിൽ സൃഷ്ടിക്കുന്നത്. ടൊയോട്ടയും കസ്റ്റമൈസേഷന് കൂടുതൽ ശ്രദ്ധ ചെലുത്തിയാണ് FJ ക്രൂയിസർ പണികഴിപ്പിച്ചിരിക്കുന്നത്. എളുപ്പത്തിൽ ഊരി മാറ്റാവുന്ന കാർഗോ പാനലുകൾ, സ്നോർക്കലുകൾ പോലുള്ള ഓപ്ഷണൽ ഘടകങ്ങളെല്ലാം കൊടുത്താണ് മിനി ലാൻഡ് ക്രൂയിസർ നിർമിച്ചിരിക്കുന്നത്. ലാൻഡ് ക്രൂയിസർ 250 മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മിനി എസ്‌യുവിയും
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








