സെലിബ്രിറ്റികളുടെ അടുത്ത ഉന്നം ഇവൻ തന്നെ; ലെക്സ്സിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡൽ പണക്കാരുടെ പോർച്ചിൽ വന്നുതുടങ്ങി

ലെക്സസിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ് lx 500d എന്ന ആഡംബര എസ്‌യുവി. 2025 മോഡൽ ഇയർ ഫ്ലാഗ്ഷിപ്പ് എസ്‌യുവി അർബൻ, ഓവർട്രെയ്ൽ എന്നീ രണ്ട് വേരിയന്റുകളിലാണ് ലഭിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 3 കോടി, 3.12 കോടി രൂപ എന്നിങ്ങനെയാണ് രാജ്യത്ത് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കൂടുതൽ ഓഫ്-റോഡ് കേന്ദ്രീകൃത സജ്ജീകരണങ്ങളുമാണ് ഏറ്റവും പുതിയ ലെക്‌സസ് LX 500d പുറത്തിറക്കിയിരിക്കുന്നത്. എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും കൂടുതൽ സാങ്കേതികവിദ്യകളും ഫീച്ചറുകളും കോർത്തിണക്കിയാണ് വാഹനം നിരത്തിലേക്ക് എത്തുക. വാഹനത്തിൻ്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ്.

വാഹനത്തിൻ്റെ ലുക്കും ഡിസൈനും നോക്കിയാൽ കാഴ്ച്ചയിൽ ആരേയും അമ്പരപ്പിക്കുന്ന രൂപമാണ് ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവിക്കുള്ളത് എന്ന് കാണുമ്പോൾ തന്നെ മനസിലാകും. അർബൻ മോഡലിലേക്ക് നോക്കിയാൽ ലെക്സസിന്റെ സേഫ്റ്റി സിസ്റ്റം +3.0 എന്നറിയപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സ്റ്റാൻഡേർഡായി ചേർത്തുകൊണ്ടാണ് അർബൻ പതിപ്പ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. അതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ അസിസ്റ്റ് തുടങ്ങിയ സവിശേഷതകളെല്ലാം തങ്ങളുടെ ഈ കൊമ്പനിൽ ബ്രാൻഡ് നൽകുന്നുണ്ട്.

lexus lx500d delivery started

പവർ-അഡ്ജസ്റ്റബിൾ, ഹീറ്റഡ്, വെന്റിലേറ്റഡ് ഫങ്ഷനുകളുള്ള ഫ്രണ്ട് സീറ്റുകളാണ് 2025 ലെക്‌സസ് LX 500d എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം യാത്രകൾ ആഡംബരപൂർണമാക്കാൻ മസാജ് ഫങ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വാഹനം വാങ്ങുന്നവർക്ക് കണക്റ്റഡ് കാർ ഫീച്ചറുകളുടെ ഓപ്ഷനും ബ്രാൻഡ് അണിനിരത്തുന്നുണ്ട്. ബാക്കിയുള്ള ഫീച്ചറുകളെല്ലാം പഴയ മോഡലിൽ ഉളളത് തന്നെയാണ്.

ലെക്‌സസ് LX 500d ഓവർട്രെയിൽ വേരിയന്റിലേക്ക് നോക്കിയാൽ ഡാർക്ക് ഫിനിഷുള്ള ഗ്രിൽ, കൂടുതൽ കട്ടിയുള്ള ടയറുകൾ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന അലോയ് വീലുകൾ, ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ഡാർക്ക് ക്രോം ട്രിം എന്നിവ ഉപയോഗിച്ച് ഈ വേരിയന്റിന് കൂടുതൽ മസ്ക്കുലാർ ലുക്ക് സമ്മാനിക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഖാക്കി നിറത്തിലുള്ള ഇന്റീരിയറുമായി ജോടിയാക്കിയ മൂൺ ഡെസേർട്ട് കളർ ഓപ്ഷനിലാണ് ഓവർട്രെയിൽ വിപണനത്തിന് എത്തുന്നത്.

lexus lx500d delivery started

ഇന്ത്യൻ വിപണി, കാലാവസ്ഥ, ഡ്രൈവിങ്ങ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന പുതിയ ലെക്സസ് കണക്റ്റ് ടെക്‌നോളജി വാഹന നിർമ്മാതാവ് ചേർത്തിട്ടുണ്ടെന്ന് ആദ്യമേ സൂചിപ്പിചിരുന്നുവല്ലോ. SOS കോൾ അലേർട്ടുകൾ, റോഡ്‌സൈഡ് അസിസ്റ്റൻസ്, ലോക്ക്/അൺലോക്ക്, സ്റ്റാർട്ട്/സ്റ്റോപ്പ്, പവർ വിൻഡോ, ഇമ്മൊബിലൈസേഷൻ എന്നിവയ്‌ക്കുള്ള റിമോട്ട് പ്രവർത്തനം എന്നിവയാണ് ഇതിൽ ഏറ്റവും പ്രായോഗികമായ ഓപ്ഷനുകൾ.

ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം ഫൈൻഡ് മൈ കാർ, വെഹിക്കിൾ ട്രാക്കിംഗ്, തെഫ്റ്റ് അലാറം, വെഹിക്കിൾ ഹെൽത്ത് സ്റ്റാറ്റസ് എന്നിവയും വാഹനത്തിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാബിൻ ലേഔട്ട് അതേപടി തുടരുന്നുണ്ടെങ്കിലും പുതുമ ഇപ്പോഴും ഉണ്ടെന്ന് വേണം പറയാൻ. കൂടുതൽ സുഖസൗകര്യങ്ങൾക്കായി ലെക്സസ് മുൻ നിരയിൽ ഒരു സീറ്റ് മസാജർ ചേർത്തിട്ടുണ്ടെന്നത് പണക്കാരെ ആകർഷിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഫീച്ചർ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.

lexus lx500d delivery started

ബ്രാൻഡിന്റെ നിരയിലെ ഏക ഡീസൽ കാറാണ് 2025 ലെക്സസ് LX 500d. 4,000 ആർപിഎമ്മിൽ 304 bhp കരുത്തും 1,600-2,600 ആർപിഎമ്മിൽ 700 Nm ടോർക്കും നൽകുന്ന 3.3 ലിറ്റർ V6 ഡീസൽ എഞ്ചിനാണ് ഇതിന്റെ ഹൃദയം. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് വാഹനം വരുന്നത്. ആക്റ്റീവ് ഹൈറ്റ് കൺട്രോളും അഡാപ്റ്റീവ് വേരിയബിൾ സസ്പെൻഷനും ഉള്ള ഫോർ-വീൽ ഡ്രൈവ് സംവിധാനവും എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, June 18, 2025, 18:30 [IST]
English summary
Lexus lx 500d started reaching customers across the country all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X