'മുഖ്യ'ശ്രദ്ധയ്ക്ക് ! 1.10 കോടിക്ക് വാങ്ങാൻ പറ്റിയ കാറുകളിതൊക്കെയാണേ

ആഡംബര വാഹനം വാങ്ങാൻ താൽപ്പര്യപെടുന്നവർ പ്രത്യേകിച്ച് 1 കോടിക്ക് മുകളിൽ വില വരുന്ന വാഹനങ്ങളുടെ ഒരു ലിസ്റ്റ് ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ് കേട്ടോ. 1.10 കോടി എന്ന് തലക്കെട്ടിൽ പറഞ്ഞത് മുഖ്യമന്ത്രിക്ക് ധനവകുപ്പിൽ നിന്ന് അനുവദിച്ച തുകയായി കരുതണോ വേണ്ടയോ എന്നത് വായനക്കാരുടെ താൽപ്പര്യത്തിന് വിട്ടിരിക്കുകയാണ്. കേരളത്തിൽ ഇപ്പോൾ ചർച്ചാവിഷയമാണല്ലോ മുഖ്യമന്ത്രിക്ക് പുതിയ വാഹനം വാങ്ങാൻ പണം അനുവദിച്ച കാര്യം. നിലവിൽ മൂന്ന് വാഹനങ്ങളാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുളളത്. രണ്ട് ഇന്നോവ ക്രിസ്റ്റയും കിയ കാർണിവൽ എംപിവിയും. ഇതിൽ ഏത് വാഹനമായിരിക്കും മാറുക എന്നത് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

ലിസ്റ്റിൽ ആദ്യം ലാൻഡ് റോവർ ഡിഫൻഡർ തന്നെ ആവാം അല്ലേ. ഇന്ത്യയിൽ ലാൻഡ് റോവർ ഡിഫൻഡർ ഉപയോഗിക്കുന്ന മുഖ്യമന്ത്രിമാരുണ്ട്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാടിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ യാത്ര ചെയ്യുന്നത് ഡിഫൻഡറിലാണ്. സ്റ്റാലിനും പിണറായി വിജയനും ചങ്കുകളായത് കൊണ്ട് ഡിഫൻഡർ വാങ്ങുമോ എന്ന് കണ്ടറിയാം കേട്ടോ.

Cars Available for 1 10 Crore

വ്യത്യസ്ത മുന്‍ഗണനകളും ആവശ്യകതകളും നിറവേറ്റുന്ന 90, 110, 130 പതിപ്പുകള്‍ ഉള്‍പ്പെടെ നിരവധി വേരിയന്റുകളില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ലഭ്യമാണ്. ഇതില്‍ 3 ഡോര്‍ വേരിയന്റാണ് ഡിഫെന്‍ഡര്‍ 90. അഞ്ച് ഡോറുകളുള്ള 110 വേരിയന്റ് കൂടാതെ മൂന്ന് നിര സീറ്റിംഗും എക്‌സ്റ്റന്റഡ് വീല്‍ബേസും വാഗ്ദാനം ചെയ്യുന്ന വലിയ 130 വേരിയന്റും ഡിഫെന്‍ഡറില്‍ ലഭ്യമാണ്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ പ്രാരംഭ വില 1.05 കോടി രൂപയാണ്. റേഞ്ച് ടോപിംഗ് മോഡലുകള്‍ക്ക് ഏകദേശം 2.79 കോടി രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

ഇനി മറ്റൊരു ഓപ്ഷൻ എന്നത് ടൊയോട്ട വെൽഫയറാണ്. സെലിബ്രിറ്റികളും ബിസിനസ് പ്രമുഖരുടേയും ഗാരേജ് വാഴുന്ന തമ്പുരാനാണ് വെൽഫയർ എന്ന് വേണമെങ്കിൽ പറയാം. 1.20 കോടി രൂപയുടെ പ്രാരംഭ വില വരുന്ന മോഡലിന് ഓൺ-റോഡിലെത്തുമ്പോൾ ഏകദേശം 1.60 കോടി രൂപയ്ക്ക് മുകളിൽ വരുമെന്നാണ് കണക്കുകൾ. ഇനി മുഖ്യമന്ത്രി ഈ വാഹനം സ്വന്തമാക്കിയാൽ നിരവധി മാറ്റങ്ങൾ വരുത്താനുണ്ട്. പ്രത്യേകിച്ച് വാഹനം ബുളളറ്റ് പ്രൂഫ് ആക്കണമല്ലോ.

Cars Available for 1 10 Crore

വെൽഫയറിന്റെ വലിപ്പത്തിലേക്ക് നോക്കിയാൽ 4,995 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,950 മില്ലീമീറ്റർ ഉയരവും 3,000 മില്ലീമീറ്റർ വീൽബേസാണ് എംപിവിക്കുള്ളത്. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വെൽഫയർ വാങ്ങാനാവുക. ഇതിൽ വിഐപി പതിപ്പിന് എക്സിക്യൂട്ടീവ് ലോഞ്ച് പാക്കേജും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്ലാറ്റിനം പേൾ വൈറ്റ്, ജെറ്റ് ബ്ലാക്ക്, പ്രെഷ്യസ് മെറ്റൽ എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ കഴിയുന്നതും.

ADAS ഫീച്ചറുകൾ, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ്, ഹീറ്റഡ് സവിശേഷതകളുള്ള സീറ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള മസാജർ ഫംഗ്‌ഷൻ തുടങ്ങിയ ഫീച്ചറുകളാണ് വണ്ടിയിൽ ടൊയോട്ട ഒരുക്കിയിരിക്കുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.5 ലിറ്റർ, ഇൻലൈൻ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വെൽഫയറിന്റെ ഹൃദയം.

Cars Available for 1 10 Crore

ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ വാഹനവുമുണ്ട് കേട്ടോ. യാത്രാസുഖവും, പെർഫോമൻസും എല്ലാം കൊണ്ടും മുന്നിൽ നിൽക്കുന്ന മോഡലാണ് കിയ കാർണിവൽ എന്ന എംപിവി. ലിമോസിൻ, ലിമോസിൻ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിപണിയിൽ എത്തുന്ന പുതിയ നാലാം തലമുറ കിയ കാർണിവലിന് ഇന്ത്യയിൽ 63.90 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്.

ബോക്‌സിയറും ഷാർപ്പുമായ ഡിസൈൻ തന്നെയാണ് വലിയ ഹൈലൈറ്റ്. കൂടാതെ കിയയുടെ 'ടൈഗർ നോസ്' ഗ്രിൽ, L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് കണക്റ്റ് ചെയ്‌തിരിക്കുന്ന ടെയിൽ ലാമ്പുകൾ എന്നിവ കാർണിവലിന് അഡാറ് ലുക്കാണ് സമ്മാനിക്കുന്നത്.

ഡ്യുവൽ കർവ്ഡ് ഡിസ്‌പ്ലേകൾ, 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ഇലക്ട്രിക് സൺറൂഫുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, 11-ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 12-വേ പവർഡ് ഡ്രൈവർ സീറ്റ്, വയർലെസ് ചാർജിംഗ് പാഡുകൾ. HVAC കൺട്രോളുകൾ, ഹാപ്‌റ്റിക് ടച്ച് സർഫസുകൾ, പവർഡ് ടെയിൽഗേറ്റ്, പവർഡ് സ്ലൈഡിംഗ് റിയർ ഡോറുകൾ, ഹീറ്റിംഗ്, വെൻ്റിലേഷൻ സീറ്റുകൾ, എക്സ്റ്റൻഡബിൾ ലെഗ് സപ്പോർട്ട് എന്നിവയാണ് എംപിവിയുടെ അകത്തളത്തിൽ ഒരുക്കിയിട്ടുള്ളത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, December 8, 2025, 12:27 [IST]
English summary
List of cars available for rs 1 10 crore details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X