ഈ കാറുകൾ വാങ്ങിയാൽ ഫോണിൻ്റെ ചാർജ് തീരില്ല; സംശയിക്കണ്ട വായിച്ചാൽ ട്വിസ്റ്റുണ്ട്
മൊബൈൽ ഫോൺ ഇല്ലാതെ ഇന്നത്തെ കാലത്ത് ഒരു ദിവസം തളളിനീക്കാൻ വലിയ പാടാണ്. ഒരു വീട് വയ്ക്കുമ്പോൾ ഏത് മുറിയിലാണ് റേഞ്ചുളളത്, അല്ലെങ്കിൽ പ്ലഗ് കുത്താനുള്ള സൗകര്യത്തിന് കട്ടിൽ ഇടണമെന്ന് പറയുന്നവരാണ് കൂടുതലും. അതിൽ നിന്ന് തന്നെ മനസിലാക്കാമല്ലോ ഒരു മൊബൈലിൻ്റെ പ്രാധാന്യം. തിരക്ക് കാരണം പലപ്പോഴും ഫോൺ ചാർജ് ചെയ്യാൻ മറക്കാറുണ്ട്. അങ്ങനെ വരുമ്പാൾ എല്ലാവരും കാറിൽ ചാർജ് ചെയ്യും. എന്നാൽ നിങ്ങളുടെ ഫോൺ ടൈപ്പ് സി ചാർജിങ്ങാകുകയും വാഹനത്തിൽ അതിനുള്ള സ്ലോട്ട് ഇല്ലെങ്കിൽ എന്തുചെയ്യും.
അത് കൊണ്ട് തന്നെ ഞാൻ മുൻപ് വീടിൻ്റെ കാര്യം സൂചിപ്പിച്ചത് പോലെ തന്നെ കാർ വാങ്ങുമ്പോൾ ചാർജിങ്ങ് സംവിധാനം ലഭിക്കുമോ എന്നതും ഇപ്പോൾ പരിഗണിക്കുന്നവരുടെ എണ്ണം കൂടുതലാണ്. അങ്ങനെ ടൈപ്പ് സി ചാർജിങ്ങ് സ്ലോട്ട് ലഭിക്കുന്ന കാറുകൾ ഏതൊക്കെ ആണെന്ന് അറിഞ്ഞാലോ. നാളെ നിങ്ങളൊരു വാഹനം വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ ഒരു ആശയക്കുഴപ്പത്തിൻ്റെ ആവശ്യം വരാതിരിക്കാൻ ലേഖനം മുഴുവൻ വായിച്ച് നോക്കാൻ മറക്കരുതേ.

ആളുകളുടെ മനസറിഞ്ഞ് ഫീച്ചറുകൾ തരാൻ ടാറ്റ മോട്ടോർസിനെ കഴിഞ്ഞിട്ടേ വേറെ ആരുമുളളു. അത് കൊണ്ട് തന്നെ ലിസ്റ്റിൽ ആദ്യം ടാറ്റ ആൾട്രോസിനെ ഉൾപ്പെടുത്താം. 2025-ൽ അപ്ഡേറ്റ് ചെയ്ത് അവതരിപ്പിച്ച മോഡലിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ ലഭിക്കുന്നുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ESP, നാല് പവർ വിൻഡോകൾ, ഡ്രൈവ് മോഡുകൾ, റിമോട്ട് കീലെസ് എൻട്രി, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഐഡിൽ-സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷൻ എന്നീ ഫീച്ചറുകളാണ് ആൾട്രോസ് ബേസ് സ്മാർട്ട് മോഡലിൽ പോലും ലഭിക്കുക.
6.89 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില ആരംഭിക്കുന്ന മോഡലിലെ ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, വീൽ കവറുകൾ ഉള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ എൻട്രി ലെവൽ സ്മാർട്ട് വേരിയന്റിലെ പ്രധാന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

ഇനി ഇലക്ട്രിക്കിലേക്ക് തിരിഞ്ഞാൽ കുഞ്ഞൻ ഇവിയായ എംജി കൊമറ്റിൽ നിങ്ങൾക്ക് ടൈപ്പ് സി ചാർജിങ്ങ് സ്ലോട്ട് ലഭ്യമാകും. കുറഞ്ഞ വിലയുള്ള കുഞ്ഞന്‍ ഇവി ആണെങ്കിലും കോമെറ്റ് ഇവിയുടെ ക്യാബിനും ഫീച്ചര്‍ സമ്പന്നമാണ്. 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 55-ലധികം കണക്റ്റഡ് കാര്‍ ടെക്നോളജി സവിശേഷതകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
തരക്കേടില്ലാത്ത റേഞ്ചും കൈനിറയെ ഫീച്ചറുകളും കിട്ടുന്ന എംജി കോമറ്റ് ഇവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് വെറും 7,49,800 രൂപയാണ് വില. ഇത് എക്‌സ്-ഷോറൂം വിലയാണ്. എന്നാല്‍ നിങ്ങള്‍ ഈ കാര്‍ ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ വാങ്ങുകയാണെങ്കില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
ബാസ് സ്‌കീം പ്രകാരം എംജി കോമെറ്റ് ഇവിയുടെ പ്രാരംഭ വില വെറും 4.99 ലക്ഷം രൂപയാണ്. എന്നാല്‍ ഈ സ്‌കീം പ്രകാരം നിങ്ങള്‍ ഒരു എംജി കോമെറ്റ് ഇവി ഇലക്ട്രിക് കാര്‍ വാങ്ങുകയാണെങ്കില്‍ കിലോമീറ്ററിന് 3.10 രൂപ ബാറ്ററി വാടക നല്‍കേണ്ടിവരുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ടെക്നോളജിയുടെ കാര്യത്തിൽ പുലികളായ കൊറിയൻ ബ്രാൻഡ് ഹ്യുണ്ടായി തങ്ങളുടെ എക്സ്റ്ററിൽ ടൈപ്പ് സി ചാർജിങ്ങ് സ്ലോട്ട് നൽകുന്നുണ്ട്. എന്ന് കരുതി മറ്റ്മോഡലുകളിൽ നൽകുന്നില്ല എന്നല്ല, 10 ലക്ഷത്തിൽ താഴെ ലഭിക്കുന്ന കാറുകളെ കുറിച്ചാണല്ലോ നമ്മൾ പറയുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എക്‌സ്റ്ററിന്റെ ബേസ് വേരിയന്റിന്റെ വില 5.68 ലക്ഷം രൂപയാണ്. അതേസമയം, ഇതിന്റെ ടോപ്പ് വേരിയന്റിന് 9.61 ലക്ഷം രൂപയാണ് വില.
ബജറ്റ് എസ്‌യുവി ആയിട്ട് കൂടി സണ്‍റൂഫ്, പാഡില്‍ ഷിഫ്റ്ററുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, വയര്‍ലെസ് സെല്‍ഫോണ്‍ ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കൂള്‍ഡ് ഗ്ലൗ ബോക്‌സ് തുടങ്ങിയ നിരവധി ഫീച്ചറുകള്‍ എക്സ്റ്ററില്‍ ലഭ്യമാണ്. കൂടാതെ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂലിങ്ക് സഹിതമുള്ള 20.32 സെന്റിമീറ്റര്‍ HD ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ സൗകര്യങ്ങളും എക്സ്റ്ററിലുണ്ട്.


Click it and Unblock the Notifications








