6 എയർബാഗ് സ്റ്റാൻഡേർഡായി ലഭിക്കാത്ത കാറുകളെ നോക്കിവച്ചോളു; മാരുതി മുതൽ സിട്രൺ വരെയുണ്ടേ
ഒരു വാഹനത്തിൻ്റെ സേഫ്റ്റി തീരുമാനിക്കുന്നത് ക്രാഷ് ടെസ്റ്റിൽ നേടിയ സ്കോർ അനുസരിച്ചാണ്. അതിൽ തന്നെ ആറ് എയർബാഗ് ഉണ്ടെങ്കിൽ 5 സ്റ്റാർ ലഭിക്കും എന്നതാണ് ഭാരത് എൻക്യാപിലെ മാനദണ്ഡം. ഇപ്പോൾ പല ബ്രാൻഡുകളും തങ്ങളുടെ മോഡലുകൾക്ക് സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ നൽകുന്നുണ്ട്. എന്നാൽ ചില മോഡലുകൾക്ക് മാത്രം സ്റ്റാൻഡേർഡായി നൽകുന്നില്ല. ബിൽഡ് ക്വാളിറ്റിയിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ടിരുന്ന മാരുതി സുസുക്കി പോലും തങ്ങളുടെ പല മോഡലുകൾക്കും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ നൽകിയിട്ടുണ്ട്. ലിസ്റ്റിൽ മാരുതി സുസുക്കി മുതൽ സിട്രൺ വരെയുണ്ട്.
ആദ്യം തന്നെ മാരുതി സുസുക്കിയിൽ നിന്ന് ആരംഭിക്കുകയാണെങ്കിൽ ബ്രാൻഡിൻ്റെ എൻട്രി ലെവൽ മോഡലുകളിൽ ഒന്നായ എസ്പ്രെസോയിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നില്ല. മാരുതിയുടെ ഹാര്‍ടെക് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് എസ്-പ്രെസോ ഒരുക്കിയെടുത്തിരിക്കുന്നത്. ചെറിയൊരു എസ്‌യുവി ഫീൽ കിട്ടുന്ന വാഹനത്തിന് അത്യാവശം 5 പേർക്ക് സുഖമായിരുന്ന് പോവാനുള്ള സ്പേസുമുണ്ട്.

ഫീച്ചറുകളിലേക്ക് നോക്കിയാലും തരക്കേടില്ലാത്ത രീതിയിൽ കാറിനെ ഒരുക്കിയെടുക്കാൻ കമ്പനിക്കായിട്ടുണ്ടെന്ന് വേണം പറയാൻ. പക്ഷേ തങ്ങളുടെ എല്ലാ മോഡലുകൾക്കും 6 എയർബാഗുകൾ മാരുതി കൊടുത്തപ്പോൾ അതിൽ നിന്നും എസ്-പ്രെസോയെ ഒഴിവാക്കിയിരുന്നു. വലിപ്പത്തിൽ കുഞ്ഞൻ ആണെങ്കിലും പെർഫോമൻസിൽ ഒട്ടും പിന്നിൽ അല്ല. 1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി എസ്-പ്രെസോയുടെ ഹൃദയം.
7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, USB, AUX ഇൻപുട്ട്, എയർ കണ്ടീഷനിംഗ്, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, കീലെസ് എൻട്രി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ, റിയർ പാർസൽ ട്രേ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് തുടങ്ങീ അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളെല്ലാം മാരുതിയുടെ എൻട്രി ലെവൽ വാഹനത്തിലുണ്ട്.

അടുത്തത് കുഞ്ഞൻ വാഹനങ്ങളിലെ ജനപ്രിയ മോഡലായ റെനോ ക്വിഡാണ്. ഡ്യുവൽ എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും കോർത്തിണക്കിയാണ് വാഹനം വിപണനത്തിന് എത്തിക്കുന്നത്.
നിലവിൽ 1.0 ലിറ്റർ NA പെട്രോൾ മാത്രമാണ് റെനോ ക്വിഡിലുള്ളത്. 999 സിസി, ത്രീ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 67 bhp കരുത്തിൽ പരമാവധി 91 Nm torque വരെ നിർമിക്കാനാവും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും കൂടിയാവുമ്പോൾ ശരിക്കും നല്ലൊരു ഡീലാണ് വാഹനമെന്നതിൽ ഒരു സംശയവും വേണ്ട.

ബിൽഡ് ക്വാളിറ്റിയിൽ എന്നും മുന്നിൽ തന്നെ നിൽക്കുന്ന ബ്രാൻഡാണ് ടാറ്റ മോട്ടോർസ്. ബ്രാൻഡിൻ്റെ ഏറ്റവും മികച്ച ഒരു മോഡലാണ് ടിയാഗോ. കുറഞ്ഞ വിലയിൽ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് തരുന്നതും കിടിലൻ ഇന്റീരിയറും ഡ്രൈവിംഗ് കംഫർട്ടുമാണ് ടാറ്റ ടിഗായോയുടെ മുഖമുദ്ര. നല്ല പെർഫോമൻസ് തരുന്ന എഞ്ചിനും തരക്കേടില്ലാത്ത മൈലേജും ഡ്യുവൽ എയർബാഗുമെല്ലാം ചെറിയ വിലയിൽ കിട്ടുന്നത് കൊണ്ട് തന്നെ ഡിമാൻ്റിന് ഒരു കുറവും ഇല്ല.
ഇനി ഫ്രഞ്ച് ബ്രാൻഡായ സിട്രൺ തങ്ങളുടെ എൻട്രി ലെവൽ മോഡലായ സി3 യിൽ ആറ് എയർബാഗുകൾ നൽകുന്നില്ല.1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണ് തുടിപ്പേകുക. NA പെട്രോള്‍ എഞ്ചിന്‍ 81 bhp പവറും 115 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. അതേസമയം ടര്‍ബോ എഞ്ചിന്‍ 108 bhpപവറും 190 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








