നിങ്ങൾ കണ്ടില്ലെങ്കിലും വണ്ടി കണ്ടോളും! ബ്ലൈൻഡ് സ്പോട്ട് ഫീച്ചർ ലഭിക്കുന്ന ബജറ്റ് കാറുകളിതൊക്കെ
ഇന്നത്തെ കാലത്ത് ഒരു കാറുമായി തിരക്കേറിയ റോഡിലേക്ക് ഇറങ്ങാൻ തന്നെ പലർക്കും മടിയാണ്. കാര്യം എന്താണെന്ന് വച്ചാൽ ഒന്നാമത്തെ കാര്യം അനിയന്ത്രിതമായ വാഹന തിരക്ക്, മറ്റൊന്ന് ഡ്രൈവിങ്ങ് ലൈസൻസുണ്ടെങ്കിലും വാഹനം എങ്ങനെ മര്യാദയ്ക്ക് ഓടിക്കണമെന്ന് അറിയാത്തവരും. തനിക്ക് ഇഷ്ടം ഉളള പോലെ വാഹനമോടിക്കുന്നവരാണ് കൂടുതലും, നിയമം പാലിച്ച് വാഹനമോടിക്കുന്നവർ വളരെ ചുരുക്കമാണ്. ചിലർ വാഹനത്തിൻ്റെ ബ്ലൈൻഡ് സ്പോട്ടിൽ നിന്നാൽ കാണാൻ വളരെ ബുദ്ധിമുട്ടാണ്. അത്തരത്തിൽ തോന്നിയവാസം കാണിക്കുന്നവരെ നിങ്ങൾ കണ്ടില്ലെങ്കിലും വാഹനം കാണുന്നുണ്ട്. 10 ലക്ഷത്തിൽ താഴെ വില വരുന്ന വാഹനങ്ങളെ ഒന്ന് പരിചയപ്പെട്ടാലോ.
ആദ്യമായി തന്നെ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി വെന്യു ആണുളളത്. ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സംവിധാനം വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന കാറുകളിൽ ഒന്നാണിതെന്നതാണ് പ്രത്യേകത. ഇതിന്റെ SX (ഓപ്ഷണൽ) (SX(O)) വേരിയന്റിന് 12 ലക്ഷം രൂപയോളം വിലയുണ്ട്. കാറിന്റെ ADAS സ്യൂട്ടിൽ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഡ്രൈവർ ഡിസ്ട്രാക്ഷൻ വാണിംഗ് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി പുറത്തിറക്കുന്ന ജനപ്രിയ സബ് കോംപാക്ട് എസ്‌യുവിയാണ് വെന്യു. മറ്റ് ഹ്യുണ്ടായി കാറുകളെ പോലെ വെന്യുവും നിരവധി മോഡേണ്‍ ഫീച്ചറുകള്‍ ഓഫര്‍ ചെയ്യുന്നു. 6 എയർബാഗുകൾ, ടിപിഎംഎസ്, ഇഎസ്‌സി, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ എന്നിവ പോലുള്ള സവിശേഷതകളുള്ളതിനാൽ മുടക്കുന്ന കാശിനുള്ള മുതലുണ്ട് ഈ മോഡൽ എന്നുവേണം പറയാൻ.
ലിസ്റ്റിൽ അടുത്തത് മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവിയാണ് 3XO. സബ് 4 മീറ്റർ എസ്‌യുവിയായ മോഡലായ ഈ വാഹനത്തിൽ ഇതിന് ഒരു ബ്ലൈൻഡ് വ്യൂ മോണിറ്റർ ലഭിക്കുന്നുണ്ട്. ഈ മഹീന്ദ്ര കാറിന്റെ AX5 L, AX7 L വേരിയന്റുകളിൽ ADAS സവിശേഷതകൾ ലഭ്യമാണ്. ADAS സാങ്കേതികവിദ്യയുള്ള ഈ വേരിയന്റുകൾ 11.50 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്.

പോയ വർഷം പുറത്തിറക്കിയ മഹീന്ദ്ര XUV300-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് 3XO. 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയുൾപ്പെടെയുള്ള എഞ്ചിൻ ഓപ്ഷനുകളോടെയാണ് എസ്‌യുവി വരുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയിരിക്കുന്നതിനാൽ എല്ലാത്തരം ഉപഭോക്താക്കളെയും കൈയിലെടുക്കാനുള്ള വൈവിധ്യവും ആശാൻ്റെ പക്കലുണ്ട്.
ടെക്നോളജിയുടെ കാര്യത്തിൽ കിയ തന്നെയാണ് വേറെ ലെവൽ. സബ് കോംപാക്ട് എസ്‌യുവിയുടെ കാര്യത്തിൽ സോനറ്റ് ആണ് ബ്ലൈൻഡ് സ്പോട്ട് ഫീച്ചർ നൽകുന്നത്. അപ്‌ഡേറ്റഡ് ഡിസൈനും പുത്തന്‍ ഫീച്ചറുകളും ലഭിച്ച കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 7.99 ലക്ഷം രൂപ വിലയിലാണ് പുറത്തിറങ്ങിയത്. ടോപ്‌സ്‌പെക് വേരിയന്റിന് 15.76 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.
കിയ സോനെറ്റില്‍ 3 എഞ്ചിന്‍ ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നു. രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ സബ് കോംപാക്ട് എസ്‌യുവി വാങ്ങാം. പരമാവധി 83 bhp പവറും 115 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് രണ്ടാമത്തെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍. 116 bhp പവറും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മൂന്നാമത്തെ ഓപ്ഷന്‍.
1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് iMT അല്ലെങ്കില്‍ 7 സ്പീഡ് DCT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാം. 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ യൂണിറ്റുമായി ഇണചേര്‍ത്തിരിക്കുന്നു. അതേസമയം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, iMT അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകില്‍ വാങ്ങാം. ലിറ്ററിന് 18.4 മുതല്‍ 24.1 കിലോമീറ്റര്‍ വരെയാണ് സോനെറ്റിന്റെ മൈലേജ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








