നിങ്ങളൊരു ക്രോം ഗ്രിൽ പ്രേമിയാണോ! ഈ കാറുകൾ നിങ്ങൾക്ക് പറ്റിയ ഓപ്ഷനാണ്
ഏതൊരു വാഹനത്തിനാണെങ്കിലും ആദ്യം മുൻവശമാണല്ലോ ശ്രദ്ധയിൽപ്പെടുന്നത്. അത്തരത്തിൽ മുൻവശത്തേക്ക് നോക്കുമ്പോൾ ക്രോം ഗ്രില്ലുകൾ ആരുടേയും ശ്രദ്ധ ആകർഷിക്കാൻ പ്രാപ്തമാണ്. വാഹനത്തിൻ്റെ അഴക് വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് തന്നെ ഇത്തരത്തിലുള്ള ക്രോം ഗ്രില്ലുകൾ വഹിക്കുന്നുണ്ട്. ഇന്ത്യയിലെ 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന ക്രോം ഗ്രില്ലുകളുള്ള സ്റ്റൈലിഷ് കാറുകൾ പരിചയപ്പെട്ടാലോ. സെഡാൻ, ഹാച്ച്ബാക്ക്, കോംപാക്റ്റ് എസ്‌യുവി വിഭാഗങ്ങളിൽ ആണെങ്കിലും മുൻവശത്തിന് പ്രത്യേക ഭംഗി തന്നെയാണ്. ഇത്തരത്തിൽ ഏതൊക്കെ മോഡലുകളുണ്ടെന്ന് അറിയാൻ ഈ ലേഖനം തുടർന്ന് വായിക്കാൻ മറക്കരുതേ.
പ്രീമിയം കൊറിയൻ എസ്‌യുവിയായ കിയ സോനറ്റാണ് ലിസ്റ്റിൽ മുന്നിൽ. തനതായ 'ടൈഗർ നോസ്' ഗ്രിൽ, ഉയർന്ന വേരിയന്റുകളിൽ ക്രോം അലങ്കാരങ്ങളോടെ വരുന്നത് വാഹനത്തിന് ആഡംബര ലുക്കാണ് നൽകുന്നത്. മാരുതിയിലേക്ക് വന്നാൽ ബലേനോയുടെ മുൻഭാഗത്തെ വിശാലമായ ഗ്രില്ലിന് താഴെ നീക്കം ചെയ്യാവുന്ന ക്രോം സ്ട്രിപ്പുണ്ട്. ഇത് ഹെഡ്‌ലാമ്പുകളുമായി ചേർന്ന് കാറിന് ആകർഷകമായ രൂപം നൽകുന്നു.

മറ്റൊരു കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിയുടെ വെന്യു എന്ന സബ് കോംപാക്ട് എസ്‌യുവിയുടെ ചില വേരിയന്റുകളിൽ ഡാർക്ക് ക്രോം റേഡിയേറ്റർ ഗ്രിൽ കാണാം. ഇത് ആധുനികവും പ്രീമിയവുമായ ഭാവം നൽകുന്ന കൊറിയൻ സ്റ്റൈൽ എസ്‌യുവിയാണ്. വലിയ ഒറ്റ-ഫ്രെയിം ഒക്ടഗോണൽ ഗ്രില്ലാണ് ഡിസയറിന്റെ മുഖ്യ ആകർഷണം. കട്ടിയുള്ള ക്രോം ബോർഡറും തിരശ്ചീന സ്ലോട്ടുകളുമുള്ള ഉറച്ച രൂപമുള്ള ജനപ്രിയ മോഡലാണിത്.
മാരുതി സുസുക്കി ബലേനോയുടെ റീബാഡ്ജ് പതിപ്പായ ടൊയോട്ട ഗ്ലാൻസയിലും നിങ്ങൾക്ക് മനോമായ ഗ്രിൽ കാണാൻ സാധിക്കും. ഗ്രില്ലിന് ചുറ്റുമുള്ള ക്രോം ഉൾപ്പെടെയുള്ള ഡിസൈൻ സവിശേഷതകൾ പങ്കിടുന്ന ഇത് പ്രീമിയം ഹാച്ച്ബാക്ക് ലുക്ക് നിലനിർത്താൻ വാഹനത്തെ സഹായിക്കുന്നുണ്ട്. പുതിയ കോംപാക്റ്റ് എസ്‌യുവിയായ XUV 3XO റോഡുകളിൽ കരുത്തുറ്റ സാന്നിധ്യം അറിയിക്കുന്ന മോഡലാണ്. ഇതിന്റെ ഗ്രിൽ ഡിസൈനിൽ ധാരാളം ക്രോം ഹൈലൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹുണ്ടായ് ഗ്രാൻഡ് i10 നിയോസ്, മാരുതി സുസുക്കി ഇഗ്നിസ് എന്നീ രണ്ട് ഹാച്ച്ബാക്കുകൾക്ക് സ്റ്റൈലിഷ് ഗ്രില്ലുകളുണ്ട്. ഉയർന്ന വേരിയന്റുകളിൽ സൂക്ഷ്മമായ ക്രോം അല്ലെങ്കിൽ 'U' ആകൃതിയിലുള്ള ഇൻസെർട്ടുകൾ വളരെ വ്യക്തമായി കാണാൻ സാധിക്കും. സ്റ്റൈൽ ഇഷ്ടപ്പെടുന്നവർക്ക് ഇത് മികച്ചൊരു ഓപ്ഷൻ തന്നെയാണ്. സെഡാൻ മോഡലായ ഹ്യുണ്ടായി ഓറയിൽ അതിന്റെ വലിയ, ഡാർക്ക് ഗ്രില്ലിലൂടെ ശ്രദ്ധേയമാണ്. ഗ്രില്ലിന്റെ താഴെയും വശങ്ങളിലുമുള്ള ക്രോം അലങ്കാരങ്ങൾ ഔറയ്ക്ക് ആധുനികവും സ്പോർട്ടിയുമായ രൂപം നൽകുന്നു.
ഗ്രില്ലിലെ ക്രോമിന്റെ ലഭ്യതയും അളവും വേരിയന്റുകൾക്കനുസരിച്ച് വ്യത്യാസപ്പെടാം. അടിസ്ഥാന മോഡലുകളിൽ ക്രോം കുറവാകാം. ആവശ്യമുള്ള രൂപം നേടാൻ ഒറിജിനൽ അല്ലെങ്കിൽ ആഫ്റ്റർമാർക്കറ്റ് ആക്‌സസറികൾ ചേർത്ത് മെച്ചപ്പെടുത്താം. ആഫ്റ്റർ മാർക്കറ്റ് ആക്സസറികൾ വാഹനത്തിൽ പിടിപ്പിക്കുമ്പോൾ നല്ല ക്വാളിറ്റിയുളളത് തന്നെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

കിയയുടെ പുതിയ തലമുറ സെൽറ്റോസിലും നിങ്ങൾക്ക് വളരെ മികച്ച ഗ്രില്ലാണ് ലഭിക്കുന്നത്. കിയ ടെല്ലുറൈഡിൻ്റെ മുൻവശം അതേപടി പകർത്തിവെച്ചിരിക്കുന്നത് പോലെയാണ് പുതിയ കിയ സെൽറ്റോസിൻ്റെ ഫ്രണ്ട് ഫാസിയ. ഏതൊരു വാഹനമായാലും ഗ്രില്ലില്ലേക്ക് ആയിരിക്കുമല്ലോ ആദ്യ നോട്ടം പോകുന്നത്, അത് കൊണ്ട് തന്നെ പലരും ചില മോഡലുകളിൽ മറ്റ് വാഹനങ്ങളുടെ ഗ്രില്ലുകൾ കൂട്ടിചേർക്കുന്നത് കാണാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








