സെപ്റ്റംബർ 22 മുതൽ ഈ കാറുകളുടെ നികുതി കുറയും! ലിസ്റ്റിൽ മാരുതി മുതൽ കിയ വരെയുണ്ടേ

സാധാരണക്കാർക്ക് വേണ്ടി രാജ്യത്തിൻ്റെ ധനകാര്യമന്ത്രി ജിഎസ്ടി യോഗത്തിൽ നികുതിയിൽ വൻ ഇളവ് പ്രഖ്യാപിച്ചത് എല്ലാവരും ഇതിനോടകം തന്നെ അറിഞ്ഞു കാണുമല്ലോ, സെപ്റ്റംബർ 22 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ടാക്സിൽ 12, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കുകയും 5ശതമാനം, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കിയിരിക്കുകയാണ്. ഓട്ടോമോട്ടീവ് രംഗത്ത് വളരെ നിർണായകമായ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഇനിയങ്ങോട്ടുളള വാഹനത്തിന്റെ വിൽപ്പന വർധിക്കാനുളള സാധ്യതകളുണ്ട്. അത്തരത്തിൽ 1200 സിസിക്ക് താഴെയുള്ള വാഹനങ്ങൾ ഒന്ന് അറിഞ്ഞു വച്ചാലോ. ഈ മാസം തന്നെ ബുക്ക് ചെയ്യാൻ മറക്കണ്ട.

1200 സിസിക്ക് താഴെയുള്ള വാഹനങ്ങളെ കുറിച്ച് പറയുമ്പോൾ തന്നെ മാരുതിയുടെ കാറുകളായിരിക്കുമല്ലോ മനസിലേക്ക് വരുന്നത്.അതിൽ തന്നെ മാരുതി സുസുക്കി സ്വിഫ്റ്റാണ് പ്രധാനി.6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം വരെയാണ് സ്വിഫ്റ്റിൻ്റെ എക്സ്ഷോറൂം വില. അതോടൊപ്പം തന്നെ 4000 മില്ലിമീറ്ററിൽ താഴെയാണ് വാഹനത്തിൻ്റെ നീളവും വരുന്നത്. 3860 mm ആണ് മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ നീളം.

list of cars exempted from gst

സ്വിഫ്റ്റ് കഴിഞ്ഞാൽ പിന്നെ വിൽപ്പനയിൽ മുന്നിൽ തന്നെയുളള ഫ്രോങ്ക്സാണ് ലിസ്റ്റിലുളളത്. ബലേനോയുടെ സഹോദരനായി വിപണിയിലേക്കെത്തിയ ഫ്രോങ്ക്സിൻ്റെ വിലയിലേക്ക് നോക്കിയാൽ 7.58 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില വരുന്നത്. 3995 മില്ലിമീറ്ററാണ് ഫ്രോങ്ക്സിൻ്റെ നീളം. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് ഫ്രോങ്ക്‌സിലുള്ളത്.

മറ്റൊരു ജനപ്രിയ ബ്രാൻഡായ ടാറ്റയിലെ കാറുകളുടെ ലിസ്റ്റ് പരിശോധിച്ചാൽ ആദ്യം തന്നെ ഉരുക്ക് ബലമുളള കുഞ്ഞൻ മോഡലായ പഞ്ചാണുളളത്. 6 മുതൽ 10.32 ലക്ഷം രൂപ വരെയാണ് പഞ്ചിൻ്റെ എക്സ്ഷോറൂം വില. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകുന്നത്. മാനുല്‍ പതിപ്പിന് ലിറ്ററിന് 18.82 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 18.97 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്.

list of cars exempted from gst

ടാറ്റയുടെ തന്നെ പ്രിയപ്പെട്ട ഹാച്ബാക്ക് മോഡലായ ടിയാഗോ ആണ് ലിസ്റ്റിൽ അടുത്തത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ടിയാഗോയുടെ പ്രാരംഭ വില വെറും 5 ലക്ഷം രൂപ മാത്രമാണ്. അതേസമയം ഉയര്‍ന്ന വേരിയന്റിന് 8.45 ലക്ഷം രൂപയാണ് വില. ഐസി എഞ്ചിന്‍ പതിപ്പിന്റെ എക്‌സ്-ഷോറൂം വിലകളാണ് ഇവ. ഹാച്ച്ബാക്കിന്റെ സിഎന്‍ജി/ഓട്ടോമാറ്റിക് പതിപ്പ് കിലോഗ്രാമിന് 28.06 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. 3767 മില്ലീമീറ്ററാണ് ടാറ്റ ടിയാഗോയുടെ നീളം

ജിഎസ്ടി ഇളവ് മറ്റ് ബ്രാൻഡുകളെ പോലെ മഹീന്ദ്രയേയും സന്തോഷിപ്പിച്ചിട്ടുണ്ട്. കാരണം പെട്രോൾ കാറുകൾക്ക് മാത്രമല്ല 1500 സിസി വരെയുള്ള ഡീസൽ കാറുകൾക്കും 28 ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്. xuv 3xo എന്ന മോഡൽ പെട്രോളിലും ഡീസലിലും കമ്പനി വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്.8 ലക്ഷം മുതൽ 15.89 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാനാവുന്നത്.

list of cars exempted from gst

കുഞ്ഞൻ മോഡലിലേക്ക് നോക്കിയാൽ കിയ സോനറ്റും പെട്രോൾ,ഡീസൽ പവർട്രെയിനുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. HTE, HTE (O), HTK, HTK (O), HTK+, HTX, HTX+, GTX, GTX+, X ലൈൻ എന്നിങ്ങനെ ഒമ്പത് വേരിയൻ്റുകളിൽ സോനെറ്റ് ലഭ്യമാണ്. 7.99 ലക്ഷം മുതൽ 15.77 ലക്ഷം രൂപ വരെയാണ് കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാൻ വേണ്ടി മുടക്കേണ്ട തുക.

list of cars exempted from gst

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, September 5, 2025, 8:00 [IST]
English summary
List of diesel and petrol cars exempted from the tax tata to mahindra details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X