ഇടിക്കൂട്ടിൽ ഫൈവ് സ്റ്റാർ മേടിച്ച ഇവികൾ; ടാറ്റ മുതൽ മഹീന്ദ്ര വരെയുണ്ടേ

സേഫ്റ്റിക്കാണ് ഇപ്പോൾ പുതിയതായി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർ നോക്കുന്ന ഘടകം. പ്രത്യേകിച്ച് ക്രാഷ് ടെസ്റ്റിൽ എത്ര സ്റ്റാർ ഉണ്ടെന്നാണ് എല്ലാവർക്കും അറിയേണ്ടത്. അതിപ്പോൾ ഇലകട്ര്കിക് വാഹനം വാങ്ങാൻ പോകുന്നവരാണെങ്കിലും അങ്ങനെ തന്നെ. ആദ്യം ഇറങ്ങിയ ഇലക്ട്രിക്ക് വാഹനങ്ങൾക്കൊന്നും കാര്യമായി സുരക്ഷയുടെ കാര്യത്തിൽ വിലയ ആശങ്കകൾ ഉണ്ടായിരുന്നില്ല എങ്കിൽ ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് പോലും സേഫ്റ്റി എത്രയുണ്ടെന്നാണ് അറിയേണ്ടത്. അത്തരത്തിൽ ഭാരത് എൻക്യാപിൽ ഫൈവ് സ്റ്റാർ സുരക്ഷ നേടിയ ഇലക്ട്രിക് വാഹനങ്ങളെ ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുകയാണ്. ലിസ്റ്റിൽ ടാറ്റ,മഹീന്ദ്ര അണ് മെയിൻ.

ആദ്യമായി ടാറ്റയുടെ കുഞ്ഞനിൽ നിന്ന് തുടങ്ങിയാൽ പഞ്ച് ഇവി എന്നത് ടാറ്റ മോട്ടോർസിൻ്റെ എൻട്രി ലെവൽ മോഡലാണ്. ഭാരത് എൻക്യാപിൽ യാത്രക്കാരുടെ സംരക്ഷണയില്‍ 32-ല്‍ 31.46 പോയിന്റ് നേടി. മാത്രമല്ല കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 45.00 പോയിന്റും നേടാന്‍ കോംപാക്ട് ഇലക്ട്രിക് എസ്‌യുവിക്ക് സാധിച്ചു.എല്ലാ വേരിയന്റുകളിലും ആറ് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി) എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ടാറ്റ പഞ്ച് ഇവി വാഗ്ദാനം ചെയ്യുന്നുണ്ട്.

ev scored five star in bharat ncap

ടാറ്റ പഞ്ച് ഇവിയെ കുറിച്ച് പറയുമ്പോള്‍ ബ്രാന്‍ഡിന്റെ ജെന്‍ 2 ഇവി ആര്‍ക്കിടെക്ച്ചര്‍ അല്ലെങ്കില്‍ ആക്ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിലെ ആദ്യ മോഡലാണ് ഇത്. സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ് പ്ലസ് എന്നിവയുള്‍പ്പെടെ അഞ്ച് വേരിയന്റുകളാണ് പഞ്ച് ഇവി ഓഫര്‍ ചെയ്യുന്നത്. അഞ്ച് കളര്‍ ഓപ്ഷനുകളിലും മിഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നീ രണ്ട് പതിപ്പുകളിലും വാഹനം വാങ്ങാന്‍ സാധിക്കും.

ലോംഗ് റേഞ്ച് പതിപ്പിന് 421 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള 35 kWh ബാറ്ററി പായ്ക്കാണുള്ളത്. ലോംഗ് റേഞ്ച് വേരിയന്റുകളില്‍ 122 bhp പവറും 190 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന മോട്ടോര്‍ ആണ് തുടിപ്പേകുന്നത്. സാധാരണ വേരിയന്റുകളില്‍ 81 bhp പവറും 114 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഫ്രണ്ട് വീലുകളിലേക്ക് പവര്‍ അയയ്ക്കുന്നത്.

ev scored five star in bharat ncap

ലിസ്റ്റിൽ അടുത്തത് ടാറ്റയുടെ മുത്ത പുത്രനായ ഹാരിയർ ഇവിയാണ്. മുതിർന്നവർക്കായുള്ള സേഫ്റ്റിയിൽ ഹാരിയർ ഇവിക്ക് 32 ൽ 32 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്കായി 49 ൽ 45 പോയിന്റുമാണ് ലഭിച്ചത്. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും 16 ൽ 16 പോയിന്റും ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് എസ്‌യുവിക്ക് നേടാനായിട്ടുണ്ട്.

ടാറ്റ ഹാരിയർ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും രണ്ട് മോട്ടോർ കോൺഫിഗറേഷൻ ഓപ്ഷനുകളുമാണ് ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങളിൽ 65 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുമ്പോൾ ടോപ്പ് വേരിയന്റുകളിൽ 75 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ RWD, QWD എന്നിങ്ങനെ രണ്ട് മോട്ടോർ കോൺഫിഗറേഷനുകൾ ഉൾപ്പെടുന്നുണ്ട്.

ev scored five star in bharat ncap

അടുത്തത് മഹീന്ദ്രയുടെ ഇവിയായ BE6,XEV9E മോഡലുകളാണ്. മഹീന്ദ്ര XEV 9e കാഷ് ടെസ്റ്റുകളില്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തിന് (AOP) 32 പോയിന്റുകളില്‍ 32 പോയിന്റും നേടി. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ ഒരു ഇന്ത്യന്‍ നിര്‍മിത കാര്‍ സ്വന്തമാക്കുന്ന ഉയര്‍ന്ന സ്‌കോര്‍ ആണിത്. അതേസമയം കുട്ടികളുടെ സംരക്ഷണത്തിന്റെ കര്യത്തില്‍ 49-ല്‍ 45 പോയിന്റുകള്‍ നേടാനായി.

താരതമ്യേന കുറഞ്ഞ വിലയുള്ള മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവിയും ഇടിക്കൂട്ടില്‍ എ പ്ലസ് നേടുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാറുകളില്‍ ഒന്നായി ഇത് മാറി. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ മഹീന്ദ്ര BR 6 എസ്‌യുവി 32 പോയിന്റുകളില്‍ 31.97 പോയിന്റുകള്‍ നേടി. AOP ടെസ്റ്റില്‍ മഹീന്ദ്ര XEV 9e മോഡലിന് ശേഷം ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന മോഡലാണ് BE 6.

ev scored five star in bharat ncap

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, October 19, 2025, 19:40 [IST]
English summary
List of evs scored five star safety in bharat ncap crash test details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X