10 ലക്ഷം രൂപയ്ക്ക് ഫൈവ് സ്റ്റാർ സുരക്ഷ തരും; ടാറ്റ പഞ്ച് മുതൽ മാരുതി സുസുക്കി ഡിസയർ വരെ
പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ ആദ്യം തന്നെ പ്രാധാന്യം കൊടുക്കുന്നത് സുരക്ഷയ്ക്കാണ്. ഫൈവ് സ്റ്റാർ റേറ്റിങ്ങ് കൂടി ഉണ്ടെങ്കിൽ മറ്റൊന്നും ചിന്തിക്കാതെ വാഹനം എങ്ങനെയെങ്കിലും സ്വന്തമാക്കാനാണ് അവർ തീരുമാനിക്കുന്നത്. ഉപഭോക്താക്കളുടെ താൽപ്പര്യത്തിന് അനുസരിച്ച് അത് കൊണ്ട് നിർമാതാക്കളും തങ്ങളുടെ വാഹനം കൂടുതൽ സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സേഫ്റ്റി കൂടുന്തോറും വാഹനത്തിൻ്റെ വില കൂടുമോ എന്ന് പലർക്കും ആശങ്കയുണ്ട്. നിങ്ങളുടെ ബജറ്റിൽ കൂടുതൽ വിലയായാൽ സ്വന്തമാക്കാൻ സാധിക്കില്ല എന്നുള്ള സങ്കടങ്ങൾ ഇനി വേണ്ട. 10 ലക്ഷം രൂപ ബജറ്റിൽ നിങ്ങൾക്ക് ഫൈവ് സ്റ്റാർ റേറ്റിങ്ങുളള വാഹനം സ്വന്തമാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.
നിങ്ങൾ ധൈര്യമായിട്ട് ഇനി പറയുന്ന വാഹനങ്ങൾ സ്വന്തമാക്കിക്കോ. സേഫ്റ്റിയുടെ കാര്യത്തിൽ ഇവർ പുലികളാണ്. ആദ്യമായി ലിസ്റ്റിലുളളത് ടാറ്റയുടെ ഉരുക്ക് മോഡലായ പഞ്ചാണ്. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും സേഫ്റ്റിയുടെ കാര്യത്തിൽ ഇവനെ വെല്ലാൻ ആരുമില്ല. ഒതുക്കമുള്ള രൂപം, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മികച്ച റോഡ് പ്രസൻസ് എന്നിവയാൽ ആകർഷിക്കപ്പെടുന്ന പഞ്ച് സ്ത്രീകൾക്കും ഏറെയിഷ്‌ടമാണ് എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുളളത്.

6.20 ലക്ഷം മുതൽ 10.32 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 9 വേരിയന്റുകളിലും 6 കളർ ഓപ്ഷനുകളിലുമാണ് വണ്ടി സ്വന്തമാക്കാനാവുക. കൂടാതെ പെട്രോൾ, സിഎൻജി എന്നിവയുൾപ്പെടെ രണ്ട് ഫ്യുവൽ ഓപ്ഷനുകളിൽ നിന്നും ആളുകൾക്ക് തെരഞ്ഞെടുക്കാനാവും. ആദ്യമായി വാഹം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ മികച്ച ഒരു ഓപ്ഷൻ തന്നെയായിരിക്കും.
അടുത്തത് ടാറ്റയുടെ തന്നെ കോംപാക്ട് എസ്‌യുവി മോഡലായ നെക്സോണാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പോലും 5-സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ എസ്‌യുവിയാണ് കക്ഷി. അടിസ്ഥാനകാര്യങ്ങളിൽ തുടങ്ങിയാൽ നെക്‌സോണിന്റെ ബേസ് ഉൾപ്പടെ എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയിൽ ടാറ്റ മോട്ടോർസിൻ്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം മനസിലാക്കാൻ ഇത് തന്നെ ധാരാളമല്ലേ.

8.15 ലക്ഷം രൂപ മുതല്‍ 15.60 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്‌സോണിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ISOFIX മൗണ്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടില്‍റ്റ് ആന്‍ഡ് കൊളാപ്സിബിള്‍ സ്റ്റിയറിംഗ്, സെന്‍ട്രല്‍ ലോക്കിംഗ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയാണ് ടാറ്റ നെക്സോണിലെ പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.
സേഫ്റ്റിക്ക് എന്നും പഴിയും കളിയാക്കലുകളും കേട്ടിരുന്ന ബ്രാൻഡാണ് മാരുതി സുസുക്കി. എന്നാൽ ഇപ്പോൾ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുന്ന ഉപഭോക്താക്കൾ ആദ്യം തെരഞ്ഞെടുക്കുന്ന ബ്രാൻഡായി മാറാൻ മാരുതി സുസുക്കിക്ക സാധിച്ചു എന്നതാണ് ഹൈലൈറ്റ്. അതിന് മുൻകൈ എടുത്തത് ബ്രാൻഡിൻ്റെ പ്രിയപ്പെട്ട സെഡാനായ ഡിസയറും. ഫൈവ് സ്റ്റാർ റേറ്റിങ്ങ് ലഭിക്കുന്ന ആദ്യം സെഡാനാണ് മാരുതി സുസുക്കി ഡിസയർ.

ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഡിസയറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ലഭ്യമാണ്. 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും ഓപ്ഷണലായി നല്‍കിയിട്ടുണ്ട്. 6.84 ലക്ഷം രൂപ മുതൽ 10.19 ലക്ഷം രൂപ വരെയാണ് നിലവിൽ മാരുതി സുസുക്കി ഡിസയറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റ് ലെവലുകളിൽ സെഡാൻ സ്വന്തമാക്കാനുമാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








