പറഞ്ഞാൽ വിശ്വസിക്കുമോ? 10 ലക്ഷത്തിൽ താഴെ വിലയിൽ മഹീന്ദ്രയ്ക്കുമുണ്ട് 3 അഡാറ് വണ്ടികൾ

മഹീന്ദ്രയുടെ വാഹനങ്ങൾക്ക് എന്നും ഒരു ഫാൻബേസുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. അതിൽ തന്നെ 7 സീറ്ററായി എത്തി മനം കവർന്ന മോഡലാണ് ബോലേറൊ. പൊലീസ് വേഷം കെട്ടാനും ഹൈറേഞ്ചിൽ കർഷകരുടെ സഹയാത്രികനാവാനും അങ്ങനെ റോളുകൾ പലവിധമാണ് ബോലോറോയ്ക്ക്. സ്റ്റാൻഡേർഡ്, നിയോ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ബൊലേറോ ലഭ്യമാവും. മുന്നിലും പിന്നിലും X ആകൃതിയിലുള്ള ബമ്പറുകൾ, വീൽ കവറുകളുള്ള സ്റ്റീൽ വീലുകൾ, ബോഡി-കളർ വീൽ കവറുകൾ, ഫ്രണ്ട് ആൻഡ് റിയർ ടോ ഹുക്കുകൾ, റിയർ ഫൂട്ട്‌സ്റ്റെപ്പ് എന്നിവയുമായെല്ലാമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ 7 സീറ്ററിന് നൽകിയിരിക്കുന്നത്.

10 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് ഈ മോഡൽ സ്വന്തമാക്കാൻ സാധിക്കും. ചെറിയ ബജറ്റിൽ ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഏക മോഡലാണ് ഈ കുട്ടി ബൊലേറോ. മൂന്നാം നിരയിൽ ബെഞ്ച് സീറ്റുകളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും കുട്ടികൾക്ക് അനുയോജ്യമാണിവിടം. അല്ലെങ്കിൽ അസലായി ലഗേജ് കയറ്റാനും ഉപയോഗിക്കാം. 1.5 ഡീസൽ എഞ്ചിനോടൊപ്പം വരുന്ന നിയോയ്ക്ക് 9.95 ലക്ഷം മുതൽ 12.15 ലക്ഷം വരയൊണ് എക്സ്ഷോറൂം വില വരുന്നത്.

Mahindra vehicles under 10 lakh

5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ഇത് ലഭ്യമാകൂവെന്ന് മാത്രം. 3.5 ഇഞ്ച് എൽസിഡിയുള്ള ട്വിൻ-പോഡ് അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സ്പീക്കർ മ്യൂസിക് സിസ്റ്റമുള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ്, ഡ്യുവൽ എയർബാഗുകൾ, ഇക്കോ ഡ്രൈവ് മോഡ്, ക്രൂയിസ് കൺട്രോൾ, മുന്നിലും രണ്ടാം നിരയിലും ആംറെസ്റ്റ്, ഇബിഡിയുള്ള എബിഎസ്, കോർണർ ബ്രേക്കിംഗ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് അസിസ്റ്റ് തുടങ്ങിയ അധിക സുരക്ഷാ ഫീച്ചറുകളും മഹീന്ദ്ര ബൊലേറോ നിയോയിലുണ്ട്.

ഇനി മഹീന്ദ്രയുടെ കിടിലൻ മോഡലായ XUV 3XO-യിലേക്ക് നോക്കിയാൽ MX1, MX2, MX2 പ്രോ, MX3, MX3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ ഒമ്പത് വേരിയന്റുകളിലായാണ് മഹീന്ദ്ര XUV 3XO വാഗ്ദാനം ചെയ്യുന്നത്. 7.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് കാര്‍ പുറത്തിറങ്ങിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പവും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലും ഈ വേരിയന്റ് സ്വന്തമാക്കാം.

Mahindra vehicles under 10 lakh

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളാണ് എസ്‌യുവിക്ക് കരുത്ത് പകരാന്‍ എത്തുന്നത്. 110 bhp-ക്കും 129 bhp-ക്കും ഇടയിലാണ് പവര്‍ ഔട്ട്പുട്ട് വരുന്നത്. ടോര്‍ക്ക് ഔട്ട്പുട്ട് 200 NM മുതല്‍ 230 Nm വരെയാണ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനോടുകൂടിയ എസ്‌യുവിയും ഓഫര്‍ ചെയ്യുന്നു. 115 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

6-സ്പീഡ് മാനുവല്‍, 6-സ്പീഡ് AMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഓപ്ഷനുകളാണ് ഓപ്ഷനിലുള്ളത്. മൈലേജിൻ്റെ കണക്കുകളിലേക്ക് നോക്കിയാൽ ഡീസല്‍ മാനുവലിനൊപ്പം 20.10 കിലോമീറ്റര്‍ ഇന്ധനക്ഷമതയും XUV 3XO വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഡീസല്‍ എഎംടി ആണെങ്കില്‍ 21.20 കിലോമീറ്റര്‍ മൈലേജ് കിട്ടും. മഹീന്ദ്ര XUV 3XO ടര്‍ബോ മാനുവലിന് 20.10, ഓട്ടോമാറ്റിക്കിന് 18.20 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

Mahindra vehicles under 10 lakh

മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ ആഡംബരവും സ്‌റ്റൈലും സമന്വയിപ്പിച്ചായിരുന്നു ഇതിന്റെ ഗ്രാന്‍ഡ് എന്‍ട്രി. ഒപ്പം ലെവല്‍-2 ADAS പോലുള്ള ഒട്ടേറെ മോഹിപ്പിക്കുന്ന ഫീച്ചറുകളും കൂടിയായതോടെ സംഗതി കളറായി. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന മറ്റ് മഹീന്ദ്ര കാറുകളെപ്പോലെ XUV 3XO-യും നിരവധി സെഗ്മന്റ് ഫസ്റ്റ് ഫീച്ചറുകളമോയാണ് എത്തുന്നത്. സെഗ്മെന്റില്‍ ആദ്യമായി പനോരമിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്ന കാറായി XUV 3XO മാറിയിരുന്നു.

സുരക്ഷയുടെ കാര്യത്തിൽ ഒറു പഞ്ഞവും വരുത്തിയിട്ടില്ല. ലെവല്‍2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) കൂടാതെ10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഹര്‍മന്‍ 7-സ്പീക്കര്‍ മ്യൂസിക് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും മഹീന്ദ്ര XUV 3XO എസ്‌യുവിയില്‍ വരുന്നു. ബ്രെസ, നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നീവരാണ് എതിരാളികൾ.

Mahindra vehicles under 10 lakh

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 12, 2025, 19:18 [IST]
English summary
List of mahindra vehicles priced under 10 lakhs bolero to xuv 3xo all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X