കൈപൊളളാതെ വാങ്ങാൻ പറ്റിയ വണ്ടികൾ; ഈ കാറുകൾ വാങ്ങിയാൽ സിഎൻജി ഫിറ്റ് ചെയ്യാൻ പുറത്ത് പോകണ്ട

കുതിച്ചുയരുന്ന ഇന്ധനവില കാരണം പലരു കാർ വാങ്ങണോ അല്ലെങ്കിൽ വീട്ടിൽ കിടക്കുന്ന കാറുമായി പുറത്തേക്കിറങ്ങണോ എന്നുളള ആശയക്കുഴപ്പത്തിലാണ്. എന്നാൽ നിങ്ങളുടെ പോക്കറ്റ് ചോരാതെ തന്നെ ഫാമിലിയുമായി കാറിൽ കറങ്ങാൻ പോകാം നിങ്ങളുടെ വാഹനത്തിൽ സിഎൻജി ഉണ്ടെങ്കിൽ. അതേ ഞെട്ടിക്കുന്ന മൈലേജാണ് സിഎൻജി മോഡലുകൾക്ക് ലഭിക്കുന്നത്. എന്നാൽ പലരും തങ്ങളുടെ വാഹനത്തിൽ ആഫ്റ്റർ മാർക്ക് സിഎൻജി ഘടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. എന്നാൽ അതിന് സേഫ്റ്റി എത്രത്തോളമെന്ന് നമ്മൾക്ക് ഉറപ്പ് പറയാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ ഏറ്റവും സുരക്ഷിതം ഫാക്റ്ററി ഫിറ്റഡ് ആയിട്ട് വരുന്ന സിഎൻഡി മോഡലുകളാണ്. അത് ഏതൊക്കെയാണ് എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.

തുടക്കം മാരുതിയിൽ നിന്ന് തന്നെ ആവാം. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാറയാണ് ലിസ്റ്റിൽ ആദ്യം. എര്‍ട്ടിഗ സിഎന്‍ജിയിലും XL6 സിഎന്‍ജിയിലും കാണപ്പെടുന്നതിന് സമാനമായ അതേ എഞ്ചിനായിരുന്നു ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയിലും പ്രവര്‍ത്തിച്ചിരുന്നത്. ഈ 1.5 ലിറ്റര്‍ K15C, ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ സിഎന്‍ജിയില്‍ 88 bhp കരുത്തും 121.5 Nm ടോര്‍ക്കും ആണ് നല്‍കിയിരുന്നത്. കിലോഗ്രാമിന് 26.6 കിലോമീറ്ററായിരുന്നു ഇന്ധനക്ഷമത അവകാശപ്പെട്ടിരുന്നത്.

affordable factory fitted cng suvs

അത് പോലെ തന്നെ മറ്റൊരു മോഡലാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ. 13.23 ലക്ഷം മുതൽ 15.29 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് ടൊയോട്ട ഹൈറൈഡർ സിഎൻജി വിപണിയിൽ എത്തിച്ചിരിക്കുന്നത്. S, G എന്നീ രണ്ട് വേരിയന്റുകളിലാവും അർബൻ ക്രൂയിസറിന്റെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പ് സ്വന്തമാക്കാനാവുക. തുല്യമായ പെട്രോൾ പതിപ്പിനെ അപേക്ഷിച്ച് ഹൈറൈഡർ സിഎൻജിക്ക് 95,000 രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരിക.

മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുള്ള ഹൈറൈഡർ E S, G, V വേരിയൻ്റുകളിലാണ് വിപണനം ചെയ്യുന്നത്. മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് ശേഷം ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ മിഡ്-സൈസ് എസ്‌യുവിയാണ് ഹൈറൈഡർ. ഇങ്ങനെ നിലവിൽ മൂന്ന് വ്യത്യസ്‌ത പെട്രോൾ പവർ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം വാങ്ങാനും ലഭിക്കും.

affordable factory fitted cng suvs

മാരുതിയുടെ മോഡല്‍ നിരയില്‍ CNG ഉടുപ്പ് അണിഞ്ഞത് ബ്രെസ എസ്‌യുവി യാണ്. ബ്രെസ CNG എല്ലാ ട്രിമ്മുകളിലും ലഭ്യമാണ്. ബ്രെസ CNG-യില്‍ കാണാന്‍ സാധ്യതയുള്ള മറ്റൊരു മാറ്റം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുടെ ലഭ്യതയാണ്. പരമ്പരാഗതമായി, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് സിഎന്‍ജി വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നത്.

K15C സ്മാര്‍ട്ട് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ ബ്രെസ CNG-ക്ക് കരുത്തേകുക. ഇതേ എഞ്ചിനാണ് മാരുതിയുടെ എര്‍ട്ടിഗയിലും XL6 CNG-യിലും ഉപയോഗിക്കുന്നത്. പെട്രോള്‍ മോഡില്‍ ഈ എഞ്ചിന്‍ 102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. അതേസമയം ഇത് XL6 CNG മോഡലില്‍ 88 bhp പവറും 121.5 Nm ടോര്‍ക്കും ആണ് നല്‍കുന്നത്.

affordable factory fitted cng suvs

ടാറ്റയുടെ ഏറ്റവും വിറ്റുപോകുന്ന മോഡലായ നെക്സോൺ മോഡലിൻ്റെ സിഎൻഡി വേരിയൻ്റും മികച്ച ഒരു ചോയിസാണ്. സ്മാര്‍ട് (O), സ്മാര്‍ട്+, സ്മാര്‍ട് +S, പ്യുവര്‍, പ്യുവര്‍ S, ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ഫിയര്‍ലെസ് +S എന്നിങ്ങനെ എട്ട് വേരിയന്റുകളിലായാണ് നെക്‌സോണ്‍ സിഎന്‍ജി (Tata Nexon CNG) വാഗ്ദാനം ചെയ്യുന്നത്. അഡീഷനായി 'iCNG' ബാഡ്ജിംഗ് ചേര്‍ത്തതല്ലാതെ പുത്തന്‍ മോഡലില്‍ സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ ഒന്നും ടാറ്റ വരുത്തിയിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ ടര്‍ബോചാര്‍ജ്ഡ് സിഎന്‍ജി എസ്‌യുവിയെന്ന പട്ടം കൂടി നെക്സോണ്‍ സിഎന്‍ജി സ്വന്തമാക്കിയിട്ടുണ്ട്. സിഎന്‍ജി മോഡില്‍ 99 bhp പവറും 170 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. കിലോഗ്രാമിന് 24 കിലോമീറ്ററാണ് നെക്‌സോണ്‍ സിഎന്‍ജിയുടെ ക്ലെിയിംഡ് മൈലേജ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

affordable factory fitted cng suvs

കൈനിറയെ ഫീച്ചറുകളും മികച്ച സേഫ്റ്റിയും വാഗ്ദാനം ചെയ്യുന്ന ടാറ്റ പഞ്ച് മികച്ച ഒരു വാല്യു ഫോര്‍ മണി വാഹനമാണെന്ന് വിലയിരുത്തപ്പെടാറുണ്ട്. അപ്ഡേറ്റ് ലഭിച്ചെങ്കിലും ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന സിഎന്‍ജി എസ്‌യുവിയാണ് ടാറ്റ പഞ്ച്. 8 ലക്ഷം രൂപയില്‍ താഴെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. താങ്ങാനാവുന്ന വിലയും മികച്ച ഫീച്ചറുകളും നിറഞ്ഞ വാഹനം തിരയുന്നവര്‍ക്ക് ഇതൊരു ആകര്‍ഷകമായ ഓപ്ഷനാണ്.

ടാറ്റ പഞ്ച് സിഎന്‍ജിയില്‍ നല്‍കിയിരിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 72.41 bhp പവറും 103 Nm ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് പഞ്ച് സിഎന്‍ജി ലഭ്യമാകുന്നത്. 60 ലിറ്ററാണ് പഞ്ചിന്റെ സിഎന്‍ജി ഫ്യുവല്‍ ടാങ്ക് ശേഡി. കിലോഗ്രാമിന് 26.99 കിലോമീറ്ററാണ് പഞ്ച് സിഎന്‍ജിയുടെ മൈലേജ് പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, May 14, 2025, 15:35 [IST]
English summary
List of most economical suvs having factory fitted cng tata to maruti all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X