10 ലക്ഷത്തിന് 7 പേർക്ക് സുഖമായി പോകാം; കഴിഞ്ഞ മാസം എംപിവികളിൽ ഹിറ്റ് അടിച്ചവരെ കണ്ടോ
2025 ഒക്ടോബറിൽ ഇന്ത്യയിൽ 10 ലക്ഷത്തിൽ താഴെ വിലവരുന്ന മൾട്ടി പർപ്പസ് വെഹിക്കിൾ കാറുകളുടെ വിൽപ്പനയിൽ മുന്നിൽ തന്നെ നിൽക്കുന്നത് മാരുതി സുസുക്കി എർട്ടിഗയാണ്. മഹീന്ദ്ര ബൊലേറോ (ബൊലേറോ നിയോ ഉൾപ്പെടെ), മാരുതി സുസുക്കി ഈക്കോ എന്നിവയും കഴിഞ്ഞ മാസം മികച്ച വിൽപ്പനയാണ് നേടിയത്. 10 ലക്ഷത്തിൽ താഴെ ലഭിക്കുന്ന എംപിവികളുടെ കൂട്ടത്തിൽ മാരുതി സുസുക്കി എർട്ടിഗ എന്നും മുന്നിൽ തന്നെയുണ്ട്. ബജറ്റ് ഫ്രണ്ട്ലി ഫാമിലി വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന ഓപ്ഷനാണ് എർട്ടിഗ. 2025 ഒക്ടോബറിൽ പുതിയ എർട്ടിഗയുടെ മെച്ചപ്പെടുത്തിയ പതിപ്പ് പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ മാസം 20,087 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. വിശാലമായ ഇന്റീരിയർ, ഏഴ് സീറ്റുകൾ, മികച്ച മൈലേജ്(CNG) എന്നിവ ഉപഭോക്താക്കൾക്കിടയിൽ വളരെയധികം സ്വീകാര്യത നേടിയിട്ടുണ്ട്. എർട്ടിഗ പെട്രോൾ മോഡലിന്റെ എക്സ്-ഷോറൂം വില ₹8.80 ലക്ഷം മുതലാണ്. അടുത്തത് മഹീന്ദ്രയുടെ രണ്ട് മോഡലുകളാണ്. ബൊലേറോയും ബോലേറോ നിയോയുമാണ് 10 ലക്ഷത്തിൽ താഴെ ലഭിക്കുന്ന മികച്ച എംപിവികൾ. വിപണിയിൽ എത്തിയപ്പോൾ മുതൽ ബൊലേറോയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.

മാരുതി സുസുക്കി ഈക്കോ ബ്രാൻഡിൻ്റെ ഒരു ജനപ്രിയ വാൻ ആണ്. ഇത് കൊമേഴ്ഷ്യൽ ആവശ്യങ്ങൾക്കും ഫാമിലി യൂസിനും ഒരുപോലെ ഉപയോഗിക്കുന്നു. 5, 6 സീറ്റ് ഓപ്ഷനുകളിൽ ലഭ്യമായ ഈക്കോ, പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളിലും ലഭിക്കുന്നുണ്ട്. 2025 ഒക്ടോബറിൽ 13,537 യൂണിറ്റുകൾ ആണ് വിറ്റഴിച്ചത്. യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും ഒരുപോലെ അനുയോജ്യമായ, സാമ്പത്തിക ലാഭമുള്ള ഒരു വാഹനമാണിതെന്നുളളത് കൊണ്ട് തന്നെ വിൽപ്പനയിൽ വലിയ വർധനവാണ് എന്നും ഉളളത്. ഇതിന്റെ പ്രാരംഭ വില ഏകദേശം 5.21 ലക്ഷം ആണ്.
നാല് മീറ്ററിൽ താഴെ നീളമുള്ള ഒരു കിടിലൻ എംപിവി ആണ് റെനോ ട്രൈബർ. ഏഴ് സീറ്റുകളുള്ള ഈ മോഡലിന് 4-സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗ് വരെ ലഭിച്ചിട്ടുണ്ട്. 5.76 ലക്ഷം എന്ന പ്രാരംഭ വിലയിൽ ഇത് മികച്ചൊരു തിരഞ്ഞെടുപ്പായി മാറുന്നുണ്ട്. 2025 ഒക്ടോബറിൽ 3,170 ട്രൈബർ കാറുകളാണ് റെനോ വിറ്റഴിച്ചത്. ഫെയ്സ്‌ലിഫ്റ്റ് കൂടി ഇറക്കിയതോടെ ഡിമാൻ്റ് കുത്തനെ വർധിക്കുകയും ചെയ്തിരുന്നു.

അടുത്തിടെ ജിഎസ്‌ടിയിലുണ്ടായ ഇളവും ട്രൈബറിന് ഗുണംചെയ്‌തിട്ടുണ്ട്. റെനോ ട്രൈബറിന്റെ ബേസ് ഒതന്റിക് വേരിയന്റിന്റെ വില 6,29,995 രൂപയായിരുന്നു. ജിഎസ്ടി ഇളവിലൂടെ പുതുക്കിയ വില വെറും 5,76,300 രൂപയായി മാറുകയും ചെയ്‌തു. അതേസമയം 7,24,995 രൂപയായിരുന്ന എവല്യൂഷന്‍ വേരിയന്റിന്റെ വില 6,63,200 രൂപയായി കുറഞ്ഞു. ടെക്‌നോ വേരിയന്റിന്റെ വില നേരത്തെ 7,99,995 രൂപയായിരുന്നു.
ഇപ്പോള്‍ റെനോ ട്രൈബറിർ ടെക്‌നോ 7,31,800 രൂപയുടെ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ വീട്ടിലെത്തിക്കാനാവും. മറുവശത്ത് എംപിവിയുടെ ഇമോഷന്‍ വേരിയന്റ് നേരത്തെ 8,64,995 രൂപയ്ക്കായിരുന്നു വിറ്റിരുന്നതെങ്കില്‍ ഇനി മുതല്‍ ഇത് 7,91,200 രൂപയ്ക്ക് വാങ്ങാം. നേരത്തെ 9,16,995 രൂപയായിരുന്നു ഇമോഷന്‍ എഎംടി വേരിയന്റിന്റെ വില 8,38,800 രൂപയായി കുറച്ചു. അതേസമയം, ഇമോഷന്‍ മാനുവല്‍ ഡ്യുവല്‍ ടോണ്‍ വേരിയന്റിന് മുമ്പ് 8,87,995 രൂപയായിരുന്നെങ്കില്‍ ഇനി 8,12,300 രൂപ നല്‍കിയാല്‍ മതി.

പെട്രോൾ കൂടാതെ സർക്കാർ അംഗീകൃത റിട്രോഫിറ്റ് സിഎൻജി കിറ്റുകളും പുതിയ മോഡലിനൊപ്പം ലഭ്യമാകും. റെനോയുടെ സെവൻ സീറ്റർ എംപിവി ഇന്ധനക്ഷമതയിലും ആരേയും നിരാശപ്പെടുത്തില്ല കേട്ടോ. പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഏകദേശം 18.2 കിലോമീറ്ററും മൈലേജ് തരുമെന്നാണ് കമ്പനി പറയുന്നത്. ഇത്രയും മികച്ച മൈലേജും വിലയും ലഭിക്കുമ്പോൾ ആരാണ് മറ്റ് മോഡലിലേക്ക് പോകുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








