ഈ കാറുകൾ വാങ്ങിയാൽ നിങ്ങൾ സേഫാണ്; 5 സ്റ്റാർ റേറ്റിങ്ങാണ് സാറേ ഇവരുടെ മെയിൻ

പുതിയ വാഹനങ്ങളിൽ നിർമാതാക്കൾ സേഫ്റ്റിക്ക് മുൻഗണന നൽകി കൊണ്ട് വാഹനം കൂടുതൽ സുരക്ഷിതമാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ പല വാഹനങ്ങളും ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷ കരസ്ഥമാക്കുന്നുണ്ട്. സേഫ്റ്റിയുടെ പേരിൽ വലിയ കല്ലേറുകളും ട്രോളുകളും നേരിട്ടിരുന്ന മാരുതി സുസുക്കി വരെ ഇപ്പോൾ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ വാരുകയാണ്. അത് കൊണ്ട് തന്നെ സേഫ്റ്റിയാണ് നിങ്ങളുടെ മുൻഗണന എങ്കിൽ വാങ്ങാൻ പറ്റിയ കുറച്ച് മോഡലുകൾ നിങ്ങളെ പരിചയപ്പെടുത്താം. നാളെ മുതൽ എല്ലാ വാഹനങ്ങൾക്കും ജിഎസ്ടി ഇളവുകൾ പ്രാബല്യത്തിൽ വരികയാണ്. അത് കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട മോഡലുകൾക്ക് നിങ്ങൾ വിചാരിക്കുന്നതിലും വില കുറയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

സെഡാൻ കാറുകളിൽ എല്ലാവർക്കും പ്രിയപ്പെട്ട മോഡലായിരുന്നു ഡിസയർ. പുത്തൻ മോഡൽ അവതരിപ്പിച്ചതോടെ ജനപ്രീതി കൂടുകയേ ചെയ്തിട്ടുളളു. ഡിസയറിന്റെ ബേസ്-സ്‌പെക്ക് LXI 1.2L 5MT വേരിയന്റ് ആണ് ഭാരത് NCAP പരീക്ഷിച്ചത്. എന്നാല്‍ റേറ്റിംഗുകള്‍ ഡിസയറിന്റെ എല്ലാ വേരിയന്റുകള്‍ക്കും ബാധകമാണ്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണം വിലയിരുത്താനുള്ള പരീക്ഷണങ്ങളില്‍ ഡിസയറിന് 5 സ്റ്റാര്‍ ലഭിച്ചു. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ സബ് കോംപാക്റ്റ് സെഡാന്‍ 32-ല്‍ 29.46 പോയിന്റ് നേടിയപ്പോള്‍ കുട്ടികളുടെ സംരക്ഷണത്തില്‍ 49ല്‍ 41.57 പോയിന്റ് നേടി.

cars scored five star rating in bharat ncap

കുട്ടികളുടെ സുരക്ഷയ്ക്കായി ISOFIX ആങ്കറുകള്‍ക്കൊപ്പം, ഇന്റഗ്രേറ്റഡ് CRS, എയര്‍ബാഗ് കട്ട്-ഓഫ് സ്വിച്ച് തുടങ്ങിയ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും ചില അഡ്വാന്‍സ്ഡ് ചൈല്‍ഡ് സേഫ്റ്റി ഓപ്ഷനുകള്‍ ലഭ്യമല്ലായിരുന്നു. സേഫ്റ്റി അസിസ്റ്റ് ടെക്‌നോളജികളുടെ കാര്യത്തില്‍ ഡിസയറില്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും (ESC) UN GTR നമ്പര്‍ 8 / UNECE R140 / AIS-133 എന്നിവ പാലിക്കുന്ന മറ്റ് സിസ്റ്റങ്ങളും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.

ഇന്ത്യൻ ബ്രാൻഡായ മഹീന്ദ്രയിലേക്ക് വന്നാൽ വണ്ടിപ്രാന്തൻമാരുടെ പ്രിയപ്പെട്ട ഓഫ്റോഡറായ ഥാർ റോക്സ് ഓഫ്റോഡിൽ മാത്രമല്ല ക്രാഷ് ടെസ്റ്റിലും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തിരിക്കുന്നത്. ഭാരത് NCAP-ൽ ഥാർ റോക്‌സിൻ്റെ AX5L, MX3 വേരിയന്റുകളാണ് പരീക്ഷിക്കപ്പെട്ടത്.

cars scored five star rating in bharat ncap

മുതിർന്ന യാത്രക്കാരുടെ ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ഥാർ റോക്‌സ് 16-ൽ 15.09 സ്‌കോർ ചെയ്‌തുവെന്ന് ഭാരത് NCAP പറഞ്ഞു. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 16 പോയിന്റും നേടിയെടുക്കാൻ എസ്‌യുവിക്കായതും ശ്രദ്ധേയമാണ്. ഡ്രൈവറുടെ നെഞ്ചിനും താഴത്തെ കാലിനും മതിയായ സംരക്ഷണം നൽകിയതിന് പുറമെ എല്ലാ ശരീര ഭാഗങ്ങൾക്കും അപകട സമയത്ത് വാഹനം നല്ല സംരക്ഷണം നൽകുമെന്നും തെളിഞ്ഞിട്ടുണ്ട്.

4X2, 4X4 എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ഡ്രൈവ് ഓപ്ഷനിൽ വരുന്ന 5-ഡോർ എസ്‌യുവിക്ക് 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ്, ആറ് തരത്തിൽ ക്രമീകരിക്കാനാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ പോലുള്ള കിടിലൻ ഫീച്ചറുകളും വാഹനത്തിലുണ്ട്.

cars scored five star rating in bharat ncap

ചെക്ക് റിപബ്ലിക്ക് ബ്രാൻഡായ സ്കോഡയുടെ കൈയ്യിലുമുണ്ട് സേഫ്റ്റിയുടെ കാര്യത്തിൽ മുന്നിൽ തന്നെ നിൽക്കുന്ന കിടിലൻ മോഡൽ. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (BNCAP) സുരക്ഷാ പരിശോധനകളിൽ സ്കോഡ കൈലാക് മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗാണ് നേടിയിരിക്കുന്നത്. മുതിർന്നവരുടെ സേഫ്റ്റിയിൽ (AOP) 32 പോയിന്റിൽ 30.88 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് (COP) 49 പോയിന്റിൽ 45 പോയിന്റും വാഹനത്തിന് നേടാനായി.

മാനുവൽ ഗിയർബോക്‌സ് ഘടിപ്പിച്ച ടോപ്പ് എൻഡ് കൈലാക് പ്രസ്റ്റീജ് വേരിയന്റാണ് ഇടിപ്പരീക്ഷയിൽ പരിശോധിക്കപ്പെട്ടത്. പക്ഷേ ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ് വേരിയന്റുകൾ ഉൾപ്പെടുന്ന മുഴുവൻ കൈലാക് ലൈനപ്പിനും ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ ബാധകമാണെന്ന് കമ്പനി പറയുന്നു. എൻട്രി ലെവൽ ക്ലാസിക് ഒഴികെയുള്ള മറ്റെല്ലാ ട്രിമ്മുകൾക്കും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭിക്കും.

cars scored five star rating in bharat ncap

കൈലാക് AIS-100 പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ മാനദണ്ഡങ്ങളും പാലിക്കുന്നു. മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി കൈലാക് ഒരു ട്രിമിലും ADAS സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടില്ല. എങ്കിലും ക്രാഷ് ടെസ്റ്റിൽ കിടിലമാവാൻ സ്കോഡയുടെ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായിട്ടുണ്ടെന്ന് വേണം പറയാൻ. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് കൈലാക്കിന്റെ എക്സ്ഷോറൂം വില വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, September 21, 2025, 12:01 [IST]
English summary
List of popular cars having five star safety in bharat ncap dzire to thar roxx
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X