10 ലക്ഷമാണോ നിങ്ങളുടെ ബജറ്റ്; സ്കോഡയുടെ രണ്ട് കിടിലൻ മോഡൽ നിങ്ങൾക്കായി കാത്തിരിക്കുന്നു
ഓണക്കാലമിങ്ങ് എത്തിപ്പോയി, പുത്തൻ വാഹനം വാങ്ങാൻ പലരും ആഗ്രഹിക്കുന്നുണ്ടാകും, എന്നാൽ 10 ലക്ഷം രൂപയിൽ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന വാഹനങ്ങൾ ഏതൊക്കെ എന്ന് ആശയക്കുഴപ്പമുണ്ടോ, ഇനി കൺഫ്യൂഷൻ വേണ്ട ചെക്ക് റിപബ്ലിക്കൻ ബ്രാൻഡായ സ്കോഡ നിങ്ങളുടെ കൊക്കിലൊതുങ്ങുന്ന രണ്ട് മോഡലുകൾ അവതരിപ്പിക്കുന്നുണ്ട്. സെഡാൻ മോഡലാണോ അതോ എസ്‌യുവിയാണോ വേണ്ടതെന്ന് നിങ്ങളുടെ താൽപ്പര്യത്തിന് വിടുകയാണ്, ഏതെക്കെയാണ് രണ്ട് മോഡലുകളെന്നും അതിൻ്റെ വിശദമായ വിലയും ഫീച്ചറുകളും ഒന്ന് അറിയാൻ ആഗ്രഹം തോന്നുന്നില്ല. അത് കൊണ്ട് കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
10.34 ലക്ഷം രൂപയിലാണ് സ്കോഡ് സ്ലാവിയ എന്ന സെഡാൻ മോഡലിൻ്റെ വില ആരംഭിക്കുന്നത്. നിലവിൽ ക്ലാസിക്, സിഗ്നേച്ചർ, സ്പോർട്ട്ലൈൻ, മോണ്ടി കാർലോ, പ്രസ്റ്റീജ് എന്നിങ്ങനെ വ്യത്യസ്‌തമാർന്ന 5 വേരിയന്റുകളിലാണ് സെഡാൻ വാങ്ങാനാവുക. 10.34 ലക്ഷം മുതൽ ആരംഭിക്കുന്ന മോഡൽ മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ബന്ധിപ്പിക്കാനാവും.

1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമേ ഈ വേരിയന്റ് ലഭ്യമാകൂ. എൽഇഡി ഡിആർഎല്ലുള്ള ഹാലൊജൻ ഹെഡ്‌ലൈറ്റുകളും ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകളും റിയർ പാർക്കിംഗ് സെൻസറുകളുമാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. ചെലവ് കുറയ്ക്കാനായി വീൽ കവറുകളുള്ള സ്റ്റീൽ വീലുകളിലാണ് സ്കോഡ സ്ലാവിയ ക്ലാസിക് വിപണനത്തിന് എത്തുന്നത്.
ടിൽറ്റ്, ടെലിസ്കോപ്പിക് ക്രമീകരണത്തോടുകൂടിയ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർഡ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മാനുവൽ ക്രമീകരണങ്ങളുള്ള ഫാബ്രിക് സീറ്റുകൾ, 4 സ്പീക്കർ സജ്ജീകരണമുള്ള സൗണ്ട് സിസ്റ്റം എന്നിവയും ബേസ് വേരിയന്റിലുണ്ട്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഇതിന് ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പും കമ്പനി ഒരുക്കിയിട്ടുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ സ്ലാവിയ ക്ലാസിക് ബേസ് മോഡലിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), എമർജൻസി ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ട്രാക്ഷൻ കൺട്രോൾ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, 6 എയർബാഗുകൾ, ISOFIX എന്നിവയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നത്.
അടുത്തത് സ്കോഡയുടെ ജനപ്രിയ എസ്‌യുവി മോഡലായ കുഷാഖ് ആണ്. 10.99 ലക്ഷം രൂപയിലാണ് കുഷാഖിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍+, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. സ്‌കോഡ കുഷാഖിന്റെ നാല് വേരിയന്റുകളിലും 115 bhp കരുത്തും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ക്ലാസിക് ട്രിമ്മില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. എന്നാല്‍ മറ്റ് എല്ലാ മോഡലുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭ്യമാണ്.

സ്‌കോഡ കുഷാഖില്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, കീലെസ് എന്‍ട്രി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മുന്‍ സീറ്റ് വെന്റിലേഷന്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച കാര്‍ ആണ് കുഷാഖ്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ പരിശോധനകള്‍ക്ക് ഈ റേറ്റിംഗ് ബാധകമാണ്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ കുഷാഖിന്റെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








