കിയ സിറോസ് മുതൽ ഹ്യുണ്ടായി വെന്യു വരെ! വൻ ജിഎസ്ടി ഇളവിൽ വാങ്ങാൻ പറ്റിയ സബ് കോംപാക്ട് എസ്‌യുവികൾ

ജിഎസ്ടി ഇളവ് പ്രാബല്യത്തിൽ വന്നതോടെ പുതിയ വാഹനം വാങ്ങാൻ തീരുമാനിച്ചിരുന്നവർക്ക് ലോട്ടറി അടിച്ച ഫീലായിരുന്നു. ലക്ഷകണക്കിന് രൂപയുടെ വ്യത്യാസമാണ് പഴയ വിലയിൽ നിന്ന് വന്നിരിക്കുന്നത്. ഹാച്ച്ബാക്ക് മുതൽ അങ്ങ് എസ്‌യുവി വരെ കിടിലൻ വിലകുറവാണ് വന്നിരിക്കുന്നത്. സബ് കോംപാക്ട് എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ കിടിലൻ മോഡലുകളാണ് വിപണിയിലുളളത്. ലിസ്റ്റ് എടുത്താൽ കിയ സിറോസ് മുതൽ ഹ്യുണ്ടായി വെന്യു വരെയുണ്ട്. തുടക്കം കിയയുടെ സിറോസിൽ നിന്ന് തന്നെ ആരംഭിക്കാം. HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ ആറ് വകഭേദങ്ങളിലാണ് വണ്ടി വിപണിയിലെത്തുന്നത്.

സിറോസിന് 8.99 ലക്ഷം രൂപ മുതൽ 17.80 ലക്ഷം രൂപ വരെയാണ് കിയയുടെ ഈ കുഞ്ഞൻ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, പനോരമിക് സൺറൂഫ്, എസി കൺട്രോളുകൾക്കായി പ്രത്യേക സ്‌ക്രീൻ, പിൻ നിര സീറ്റുകൾക്കായി റീക്ലൈൻ, സ്ലൈഡ് ഫംഗ്ഷൻ എന്നിവ ഈ പുതിയ സബ്-ഫോർ-മീറ്റർ എസ്‌യുവിയുടെ ചില മികച്ച സവിശേഷതകളാണ്. ജിഎസ്ടി 18 ശതമാനമാക്കിയതോടെ സിറോസിന് 1,86,003 രൂപ വരെ വില കുറയും.

sub compact suv having biggest gst cut

1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. മൈലേജിന്റെ കാര്യത്തിലേക്ക് നോക്കിയാലും നിങ്ങൾക്ക് സന്തോഷിക്കാനുള വകയുണ്ടെന്ന് കിയ ഉറപ്പ് പറയുന്നുണ്ട്.

അടുത്തത് ജനപ്രിയ ബ്രാൻഡായ ടാറ്റയുടെ നെക്സോൺ ആണ്. എസ്‌യുവിക്ക് 1.55 ലക്ഷം രൂപ വരെ വിലക്കുറവ് ഉണ്ടാവുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. വോയ്സ് അസിസ്റ്റഡ് പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകള്‍, പുതിയ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, സബ്വൂഫറുള്ള 9 ജെബിഎല്‍ സ്പീക്കറുകള്‍, ഇ-ഷിഫ്റ്ററും പാഡില്‍ ഷിഫ്റ്ററുകളുള്ള 7-സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയെല്ലാം എസ്യുവിയിൽ ലഭിക്കുന്നുണ്ട്.

sub compact suv having biggest gst cut

കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി വെന്യുവിലേക്ക് നോക്കിയാൽ 1.39 ലക്ഷം രൂപയുടെ വരെ കുറവാണ് ജിഎസ്ടി ഇളവിലൂടെ ലഭിച്ചിരിക്കുന്നത് എന്നതാണ് സന്തോഷ വാർത്ത. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌തമായ എഞ്ചിൻ ഓപ്ഷനുകളോടെ വരുന്ന ഈ വിഭാഗത്തിലെ ചുരുക്കം ചില വാഹനങ്ങിൽ ഒന്നാണിത്. ഇന്നുകാണുന്ന എതിരാളികളിൽ പലരും രൂപമെടുക്കുന്നതിനു മുമ്പേ വിപണിയിൽ സാന്നിധ്യമറിയിച്ച സബ്-4 മീറ്റർ എസ്‌യുവിക്ക് 5.4 ലക്ഷത്തിലധികം സന്തുഷ്‌ടരായ ഉടമകളുമുണ്ട്.

2-സ്റ്റെപ്പ് റിയർ റിക്ലൈയിനിംഗ് സീറ്റ്, 4 തരത്തിൽ ക്രമീകരിക്കാനാവുന്ന പവർ ഡ്രൈവർ സീറ്റ്, പാഡിൽ ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, റിയർ പാഴ്‌സ ട്രേ, 343 ലിറ്റർ ലഗേജ് സ്പേസ്, എയർ പ്യൂരിഫയർ പോലുള്ള മികച്ച സവിശേഷതകളാണ് ഹ്യുണ്ടായി വെന്യുവിന് സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ പ്രീമിയം ഫീൽ ഉയർത്താനായി ക്രോം ഡോർ ഹാൻഡിലുകൾ, കോർണറിംഗ് ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, ആംബിയന്റ് നേച്ചർ സൗണ്ടുകൾ പോലുള്ള ഫീച്ചറുകളും ടർബോ SX (O) മാനുവൽ വേരിയന്റിൽ കൊടുത്തിട്ടുണ്ട്.

sub compact suv having biggest gst cut

ഇനി മഹീന്ദ്രയിലേക്ക് നോക്കിയാൽ XUV 3X0 എന്ന മോഡലിപ്പോൾ പിടിച്ചാൽ കിട്ടാത്ത രീതിയിലാണ് ജനപ്രീതി ഏറുന്നത്. . ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് XUV 3XO ഡീസല്‍ വേരിയന്റുകള്‍ക്കാണ്. കോംപാക്ട് എസ്‌യുവിയുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് 1.56 ലക്ഷം രൂപയാണ് കുറവ് വരുന്നത്. അതേസമയം ഇതേ കാറിന്റെ പെട്രോള്‍ വേരിയന്റുകള്‍ വാങ്ങുമ്പോള്‍ ഇനി 1.40 ലക്ഷം രൂപ കുറച്ച് കൊടുത്താല്‍ മതി.

sub compact suv having biggest gst cut

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 27, 2025, 19:35 [IST]
English summary
List of sub compact suvs having biggest price cut in gst syros to venue
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X