ഭാരതത്തിൽ താമരയ്ക്ക് പ്രിയമേറുന്നു; പുതിയ രണ്ട് മോഡലുകൾ കൂടി അവതരിപ്പിച്ച് ബ്രിട്ടീഷ് ബ്രാൻഡ്
രാജ്യത്ത് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലോട്ടസ് പുതിയ രണ്ട് മോഡലുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പൂർണ്ണമായും ഇലക്ട്രിക് ഗ്രാൻഡ് ടൂറർ മോഡലായ ലോട്ടസ് എമേയയും മിഡ് എഞ്ചിൻ സ്പോർട്സ് കാറായ ലോട്ടസ് എമിറയുമാണ് അവതരിപ്പിച്ചത്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് ഗ്രാൻഡ് ടൂററുകളിൽ ഒന്നാണ് ലോട്ടസ് എമേയ എന്ന മോഡൽ. വാഹനത്തിൻ്റെ ഡിസൈനാണ് ഏറ്റവും കൂടുതൽ ആകർഷകമാക്കുന്നത്. എയറോഡൈനാമിക് രൂപമാണ് വാഹനത്തിന് ലഭിക്കുന്നത്. അതോടൊപ്പം തന്നെ ആറ് നിറങ്ങളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ബോറിയൽ ഗ്രേ, ഫയർഗ്ലോ ഓറഞ്ച്, സോളാർ യെല്ലോ, അകോയ വൈറ്റ്, സ്റ്റെല്ലാർ ബ്ലാക്ക്, കൈമു ഗ്രേ എന്നിങ്ങനെയാണ് നിറങ്ങൾ. 102 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 610 കിലോമീറ്റർ റേഞ്ച് ആണ് നൽകുന്നത്. 400 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, 14 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് കമ്പനിയുടെ അവകാശവാദം.

വാഹനത്തിൻ്റെ പവർ വിശദാംശത്തിലേക്ക് നോക്കിയാൽ ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ 905 bhp ആണ് ഉത്പാദിപ്പിക്കുന്നു, ഇത് കാറിനെ 2.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ എത്തിക്കാൻ പ്രാപ്തമാക്കുന്നുണ്ട്. കാറിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 256 കിലോമീറ്ററാണ്. 2.33 കോടി രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറും വില. ലോട്ടസ് എമിറ എന്നത് പൂർണമായും ഒരു ഭാരം കുറഞ്ഞ സ്‌പോർട്‌സ്‌കാറാണ്, അത് വാഹനത്തിൻ്റെ കരുത്തിനും കംഫർട്ടിനും സുഖസൗകര്യത്തിനും പകരം കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്റ്റെബിളിറ്റിയിലും ഡ്രൈവിംഗ് സുഖത്തിലുമാണ്.
ഇത് എലീസ്, എക്സിഗെ, എസ്പ്രിറ്റ്, എലാൻ തുടങ്ങിയ പ്രശസ്ത ലോട്ടസ് മോഡലുകളുടെ പിൻഗാമിയാണ്. എമിറ അതിന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമാകുന്നത് ഫിറ്റ് ആന്റ് ഫിനിഷിലും കംഫർട്ട് ഫീച്ചറുകളിലും ആണ്. ഡോർ പോക്കറ്റുകളും കപ്പ് ഹോൾഡറുകളും, ഡിജിറ്റൽ ഇൻസ്ട്രുമെന്റുകളും സെൻട്രൽ ടച്ച്‌സ്‌ക്രീനും കമ്പനിയുടെ കാറുകളിൽ മുമ്പ് കണ്ടിട്ടില്ലാത്ത ആഡംബരത്തിന്റെ അളവ് കൂട്ടുന്നുണ്ട്.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് രണ്ട് പവർട്രെയിനുകളിലാണ് വാഹനം ലഭ്യമാകുക. 365 bhp, 2.0 ലിറ്റർ ഫോർ സിലിണ്ടർ എഎംജി എഞ്ചിൻ, ടൊയോട്ടയിൽ നിന്ന് ലഭിക്കുന്ന 406 bhp, 3.5 ലിറ്റർ V6. ആദ്യത്തേത് 8-സ്പീഡ് ഓട്ടോമാറ്റിക്കുമായി ജോടിയാക്കും, രണ്ടാമത്തേതിൽ 6-സ്പീഡ് ഗിയർബോക്‌സ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര വിപണികളിൽ V6-നൊപ്പം 6-സ്പീഡ് മാനുവലും കമ്പനി ഓഫർ ചെയ്യുന്നുണ്ട്.
ലോട്ടസ് എലെട്രാ എന്നത് അന്താരാഷ്ട്ര മാർക്കറ്റിൽ കമ്പനിയുടെ ഏറ്റവും കൂടുതൽ ആരാധകർ കാത്തിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി മോഡലാണ്. 47 ശതമാനം ഉയർന്ന കരുത്തുള്ള സ്റ്റീലും 43 ശതമാനം അലൂമിനിയവും ഉപയോഗിച്ചിട്ടുണ്ടെങ്കിലും, എലെട്രയുടെ ഭാരം 2,520 കിലോഗ്രാം ആണ്. എന്നിട്ടും, 5.1 മീറ്റർ നീളവും 1.6 മീറ്റർ ഉയരവുമുള്ള ഈ എസ്‌യുവി, 0.26 ഡ്രാഗ് കോഫിഫിഷ്യന്റുള്ള, ഒറ്റ ചാർജിൽ പരമാവധി 600 കിലോമീറ്റർ റേഞ്ച് നേടാൻ സഹായിക്കുന്നു.

ലോട്ടസ് ഓൾ-ഇലക്‌ട്രിക് എസ്‌യുവിയെ മൂന്ന് മോഡലുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. - എലെട്രെ, എലെട്രെ എസ്, എലെട്രെ ആർ - 911 bhp യാണ് ഇതിൻ്റെ കരുത്ത്. മറ്റ് രണ്ട് മോഡലുകൾക്കും 611 bhp -യാണ് കരുത്ത്. ഇവ മൂന്നിനും ഒരേ 109kWh ബാറ്ററിയാണ് നൽകുന്നത്. വാഹനത്തിൻ്റെ എക്‌സ് ഷോറൂം വില 2.5 കോടി മുതൽ 3.1 കോടി രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








