ഹൈബ്രിഡിലേക്ക് വഴിതിരിച്ച് ലോട്ടസ്! 2026-ൽ എലെട്രെയമായി പുതിയ അധ്യായം തുറക്കും

സ്പോർട്സ് കാറുകളുടെ ലോകം അടക്കി വാഴുന്ന ഒരു ജനപ്രിയ ബ്രാൻഡാണ് ലോട്ടസ്. കുറഞ്ഞ ഭാരവും കിടിലൻ പെർഫോമൻസും മികച്ച ഹാൻഡ്ലിംഗുമെല്ലാമാണ് ലോട്ടസ് കാറുകളുടെ ഏറ്റവും വലിയ പ്രത്യേകത. എലിസ്, എക്സിജ്, പോലുള്ള മോഡലുകൾ ഇറക്കികൊണ്ട് വാഹനപ്രേമികളുടെ ഹൃദയത്തിൽ ഒരു സൂപ്പർ ബ്രാൻഡായി വളരാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ കാലം മാറുന്നതിനനുസരിച്ച് തങ്ങളുടെ ദിശയും വിപുലമാക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. അതിനാൽ 2026-ൽ അവതരിപ്പിക്കാൻ പോകുന്ന പുതിയ എലെട്രെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി ബ്രാൻഡിന്റെ ചരിത്രത്തിലെ ഒരു വലിയ വഴിത്തിരിവായിരിക്കും.

ഒരുകാലത്ത് കുറഞ്ഞ ഭാരമുള്ള സ്പോർട്സ് കാറുകൾക്കാണ് ലോട്ടസ് കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നത്. എന്നാൽ ഉപഭോക്തൃ മുൻഗണകൾ മാറുന്നതനുസരിച്ച് കമ്പനിയും തൻ്റെ അടുത്ത വലിയ ചുവടുവെപ്പിന് തയ്യാറാകുകയാണ്. എലെട്രെ പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) എന്ന പുതിയ മോഡൽ പുറത്തിറക്കുന്നതിലൂടെ മറ്റൊരു അധ്യായത്തിന് തുടക്കം കുറിക്കും. ഇതിലൂടെ ഇനി സ്പോർട്സ് കാറുകളിൽ ഒതുങ്ങിക്കിടക്കാതെ കൂടുതൽ സാങ്കേതികവിദ്യയുള്ളതും ശക്തവുമായ ലക്ഷ്വറി എസ്‌യുവിയുമായി വിപണിയിലേക്ക് ആത്മവിശ്വാസത്തോടെ പ്രവേശിക്കാൻ പോകുകയാണ്.

Lotus Eletre Plug-In Hybrid SUV

ഈ മോഡൽ പൂർണ്ണ ഇലക്ട്രിക് എലെട്രെയിലെ വലിയ 108 kWh ബാറ്ററി ഉപയോഗിക്കുന്നില്ല. അതിന് പകരം ലോട്ടസിന്റെ മാതൃകമ്പനിയായ ഗീലിയുടെ മോഡലായ Zeekr 9X-ൽ ഉപയോഗിക്കുന്ന 70 kWh ശേഷിയുള്ള ചെറിയ ബാറ്ററിയാണ് ഈ ഹൈബ്രിഡിൽ നൽകിയിരിക്കുന്നത്. ബാറ്ററിയുടെ ശേഷി കുറവായിരുന്നാലും ഏകദേശം 350-360 കിലോമീറ്റർ റേഞ്ച് കൈവരിക്കുമെന്ന് കമ്പനി അനകാശപെടുന്നുണ്ട്. ഈ കണക്കുകൾ ചൈനയുടെ CLTC ടെസ്റ്റ് സൈക്കിൾ ഉപയോഗിച്ചാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത് യഥാർത്ഥ റേഞ്ചിനെ അപേക്ഷിച്ച് സാധാരണയായി കുറച്ച് കൂടുതലായി കാണിക്കാറുള്ള ഒരു ടെസ്റ്റ് രീതിയാണ്. അതിനാൽ പ്രായോഗികമായി WLTP അല്ലെങ്കിൽ യഥാർത്ഥ ഡ്രൈവിംഗിൽ റേഞ്ച് ഇതിലും കുറയാം. എന്നിരുന്നാലും 70 kWh ബാറ്ററിയോടെ ഇത്രയും വലിയ റേഞ്ച് ലഭിക്കുന്നത് എലെട്രെയിനെ വിപണിയിലെ ഏറ്റവും ദൈർഘ്യമേറിയ ഇലക്ട്രിക് റേഞ്ചുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളിൽ ഒന്നാക്കി മാറ്റും.

Lotus Eletre Plug-In Hybrid SUV

ചെറിയ ബാറ്ററി ഉപയോഗിച്ചത് വാഹനത്തിന്റെ ഭാരം കുറയ്ക്കാനും ഹൈബ്രിഡ് സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കാനും ദിനംപ്രതി കൂടുതൽ ദൂരം സുഖമായി യാത്ര ചെയ്യാൻ സഹായിക്കുന്നതായിരിക്കും. മാത്രവുമല്ല ഈ ബാറ്ററി പായ്ക്കിന് Zeekr 9X-ൽ കാണുന്ന അതേ സാങ്കേതികതയുള്ളതിനാൽ 20 ശതമാനം മുതൽ 80 ശതമാനം വരെ വെറും 8 മിനിറ്റിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് പറയപ്പെടുന്നു.

അങ്ങനെയെങ്കിൽ പുതിയ എലെട്രെ പുറത്തിറക്കി കഴിഞ്ഞാൽ യുകെയിൽ ലഭ്യമാകുന്ന ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി ആകുമിത്. പവർട്രെയിൻ കാര്യത്തിൽ ഒരു 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും നൽകുന്നത്. കൂടാതെ പുറത്തുനിന്ന് നോക്കുമ്പോൾ ഈ മോഡൽ പൂർണ്ണമായും ഇലക്ട്രിക് എലെട്രെയുമായി സാമ്യമുള്ളതായി തോന്നിപ്പിക്കുന്നുണ്ട്. ഡിസൈനിൽ വലിയ മാറ്റങ്ങൾ ഒന്നും കൊണ്ടുവരാതെ തന്നെ ആകർഷകമായ എസ്‌യുവി ലുക്ക് നിലനിർത്തുന്നു.

Lotus Eletre Plug-In Hybrid SUV

5.1 മീറ്ററിലധികം നീളവും, 3 മീറ്ററിലധികം വീൽബേസുമുള്ളതിനാൽ ഈ എസ്‌യുവി ഒരു വലിയ പ്രീമിയം മോഡലായി തന്നെയാണ് തോന്നിക്കുന്നത്. അതിനാൽ റോഡ് പ്രെസൻസിൻ്റെ കാര്യത്തിൽ മുന്നിൽ നിൽക്കാൻ ഇവന് സാധിക്കും. മാത്രവുമല്ല ഈ മോഡലിൻ്റെ പൂർണ്ണ ആഗോള അവതരണം 2026 ജനുവരിയിൽ നടക്കും. ആദ്യം ചൈനയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ലോട്ടസിന്റെ നിലവിലെ പ്രധാന വിപണിയാണ് ചൈന. അതിന് ശേഷം യൂറോപ്പ്, യുകെ തുടങ്ങിയ മറ്റ് വിപണികളിലും ഘട്ടംഘട്ടമായി എത്തും.

ലോട്ടസ് മുമ്പ് പൂർണ്ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും യാഥാർത്ഥ്യത്തിൽ പല ഉപഭോക്താക്കൾക്കും ഇപ്പോഴും റേഞ്ച്പരമായി പ്രശ്നങ്ങൾ നോരിടുന്നുണ്ടെന്ന് കമ്പനി മനസ്സിലാക്കി. പ്രത്യേകിച്ച് ദൈർഘ്യമേറിയ യാത്രകൾ നടത്തുന്നവർക്ക് ചാർജിംഗ് ആശങ്കകൾ ഇപ്പോഴും വലിയ വിഷയമാണ്. ഇതാണ് ലോട്ടസിനെ അവരുടെ തന്ത്രം മാറ്റാൻ പ്രേരിപ്പിച്ചത്. അതുകൊണ്ടാണ് ഇതുപോലൊരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ കമ്പനി തീരുമാനിച്ചത്.

More from DriveSpark

Article Published On: Thursday, December 11, 2025, 13:03 [IST]
English summary
Lotus first eletre plug in hybrid suv launched in 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X