13000 സർക്കാർ വാഹനങ്ങൾ കറിവേപ്പിലകളാകുമോ! മുഖ്യമന്ത്രിയുടെ നിർദേശത്തിൽ ഞെട്ടി സംസ്ഥാനം
15 വർഷത്തിൽ കൂടുതൽ പഴക്കം ചെന്ന വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുക എന്നതായിരുന്നു സ്ക്രാപ്പേജ് പോളിസി കൊണ്ട് സംസ്ഥാന സർക്കാരുകൾ ഉദ്ദേശിക്കുന്നത്. സ്വകാര്യ വാഹനങ്ങൾ മാത്രമല്ല സർക്കാർ വാഹനങ്ങളും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. പല സംസ്ഥാനങ്ങളും സ്ക്രാപ്പേജ് പോളിസിയെ പിന്തുണയ്ക്കുന്നുണ്ട്. പലയിടത്തും വാഹനം പൊളിക്കുന്നതിന് വേണ്ടി യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്. ചില കാര്യങ്ങളിൽ ഇളവ് ലഭിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന ഉത്തരവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുകയാണ്. കാലാവധി കഴിഞ്ഞ 13,000 സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്.
പഴക്കം ചെന്ന സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിലെ ബസുകളുൾപ്പടെയാണ് ഇ കണക്കുകൾ. റോഡ് സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്ക്രാപ്പേജ് പോളിസിയുടെ ഭാഗമായി പല സംസ്ഥാനങ്ങളിലും പഴക്കം ചെന്ന വാഹനങ്ങൾ ഉപേക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

വളരെപ്പെട്ടെന്ന് തന്നെ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതും ഇലക്ട്രിക്ക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ വായു മലിനീകരണത്തിനെതിരെ പോരാടുന്നതിന് വേണ്ടിയാണ്. 15 വർഷത്തില്‍ അധികം പഴക്കമുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും 2023 ഏപ്രില്‍ മാസത്തോടെ ഒഴിവാക്കിയിരുന്നു.
ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു.

വിലപിടിപ്പുള്ള ലോഹങ്ങൾ പുനരുപയോഗം ചെയ്യപ്പെടാത്തതിനാലും ഊർജ വീണ്ടെടുക്കൽ ശൂന്യമായതിനാലും ഇന്ത്യയിൽ എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ നിർത്തലാക്കുന്നത് നിലവിൽ ഉൽപ്പാദനക്ഷമമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിക്ക് (ആർവിഎസ്‌എഫ്) ആവശ്യമായ സൈബർ സുരക്ഷാ സർട്ടിഫിക്കേഷനുകൾ ആവശ്യമില്ലെന്നാണ് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വാഹന സ്‌ക്രാപ്പേജ് നയപ്രകാരം നിങ്ങള്‍ ഒരു പുതിയ വാഹനം വാങ്ങുന്നതിന് മുമ്പ് പഴയ വാഹനം പൊളിക്കാന്‍ നല്‍കുകയാണെങ്കില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും. അത് എന്തൊക്കെയാണെന്നാണ് ഇനി നിങ്ങളുമായി പങ്കുവെക്കാന്‍ പോകുന്നത്. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി പ്രകാരം വാഹനത്തിന്റെ എക്സ്‌ഷോറൂം വിലയുടെ ഏകദേശം 4 മുതല്‍ 6 ശതമാനം വരെ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങള്‍ക്ക് ഉടനടി നല്‍കും.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം വാങ്ങുന്നവര്‍ക്ക് ചില അധിക ആനുകൂല്യങ്ങള്‍ ഉണ്ട്. അവര്‍ പുതുതായി വാങ്ങുന്ന കാറിന് റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. വണ്ടി പൊളിച്ചാല്‍ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങളുടെ പഴയ കാര്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസില്‍ 100 ശതമാനം ഇളവ് നേടാം.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം വാങ്ങുന്നവര്‍ക്ക് ചില അധിക ആനുകൂല്യങ്ങള്‍ ഉണ്ട്. അവര്‍ പുതുതായി വാങ്ങുന്ന കാറിന് റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. വണ്ടി പൊളിച്ചാല്‍ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങളുടെ പഴയ കാര്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസില്‍ 100 ശതമാനം ഇളവ് നേടാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








