ചൈനയുടെ മസ്തിഷ്കത്തിൽ തന്നെ അടിച്ചിട്ടുണ്ട്! അപൂർവ്വ ലോഹം നിർമിക്കാനൊരുങ്ങി മഹീന്ദ്രയും യുനോ മിൻഡയും

ഇലക്ട്രിക് വാഹന വിപണിയിൽ വലിയ പ്രതിസന്ധിയാണല്ലോ റെയർ എർത്ത് മെറ്റലിൻ്റെ ക്ഷാമം മൂലം സൃഷ്ടിച്ചത്. പല രാജ്യങ്ങളിലേക്കും അപൂർവ ലോഹം നൽകുന്നത് ചൈനയായത് കൊണ്ട് തന്നെ തങ്ങൾക്ക് കിട്ടിയ അവസരം ചൈന നന്നായി മുതലാക്കുന്നുണ്ട്. എന്നാൽ ചൈനയോട് നി പോ മോനെ ദിനേശാ എന്ന് പറഞ്ഞിരിക്കുകയാണ് മഹീന്ദ്രയും യുനോ മിൻഡയും. ക്ഷാമം നേരിട്ട സമയത്ത് തന്നെ പ്രധാനമന്ത്രി പറഞ്ഞിരുന്നു, റെയർ എർത്ത് മെറ്റൽ രാജ്യത്ത് തന്നെ നിർമിക്കാനുളള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് എന്ന്. ഇന്ത്യയിലെ ഇവി വിപണിക്ക് ഊർജ്ജം പകർന്നു കൊണ്ട് മഹീന്ദ്രയും യുനോ മിൻഡയും ചേർന്ന് തദ്ദേശിയമായി റെയർ എർത്ത് മെറ്റൽ നിർമിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്, ഈ വർഷം ഏപ്രിലിൽ യുഎസും ചൈന അപൂർവ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. യുഎസിലേക്കും യൂറോപ്പിലേക്കും ചൈന കയറ്റുമതി പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ കമ്പനികളുടെ കാര്യത്തിൽ ഇപ്പോഴും അനുമതിക്ക് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇനിയും ക്ഷാമം നേരിട്ടാൽ പല കമ്പനികളും അടച്ചുപൂട്ടലിൻ്റെ വക്കിൽ എത്തുമെന്നായിരുന്നു ആശങ്ക.

Mahindra and uno minda local production rare earth magnet

മഹീന്ദ്രയും ഓട്ടോ ഘടക നിർമ്മാതാക്കളായ യുനോ മിൻഡയും ഇന്ത്യയിൽ അപൂർവ എർത്ത് മാഗ്നറ്റുകളുടെ പ്രാദേശിക ഉൽപ്പാദനം ലക്ഷ്യമിടുന്നതിലൂടെ കേന്ദ്ര സർക്കാർ സഹായവും ലഭിക്കുന്നുണ്ട്. ഒരു പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വാഹനം നിര്‍മ്മിക്കാന്‍ ഏകദേശം 100 ഗ്രാം റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഏകദേശം 500 ഗ്രാം അപൂര്‍വ ധാതുക്കള്‍ ആവശ്യമാണ്. ഒരു ഇലക്ട്രിക് വാഹനം നിര്‍മ്മിക്കാനാണെങ്കില്‍ ഏകദേശം 800 ഗ്രാം അപൂര്‍വ ധാതുക്കള്‍ വേണ്ടിവരും.

അതായത്, പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇവി നിര്‍മാണത്തിന് ഏകദേശം എട്ട് മടങ്ങ് കൂടുതല്‍ അപൂര്‍വ ധാതുക്കള്‍ വേണം. 800 ഗ്രാം എന്നത് വലിയ അളവായി തോന്നുന്നില്ലെങ്കിലും, ഈ ധാതുക്കളുടെ ലഭ്യതയാണ് പ്രധാന പ്രശ്‌നം. ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയ കമ്പനികള്‍ക്ക് ഇത് വലിയ തിരിച്ചടിയായി. ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകളില്‍ കൂടുതല്‍ കാര്യക്ഷമത നല്‍കുന്ന കാന്തങ്ങള്‍ നിര്‍മ്മിക്കുന്നത് ഈ അപൂര്‍വ ധാതുക്കള്‍ ഉപയോഗിച്ചാണ്.

Mahindra and uno minda local production rare earth magnet

ഇത് കൂടാതെ, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, സെന്‍സറുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍, ടയറുകള്‍ എന്നിവയിലും ഈ ധാതുക്കള്‍ ഉപയോഗിക്കുന്നു. സാധാരണ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനായി സെറിയം (Cerium) പോലുള്ള ധാതുക്കള്‍ ഉപയോഗിക്കുന്നു.

ഈ വിശയത്തിൽ എംജി മോട്ടോർസിൻ്റെ എംഡിയുടെ പ്രസ്താവന ശ്രദ്ധ നേടിയിരുന്നു .ഞങ്ങളുടെ ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവുമില്ലെന്നും, റെയർ എർത്ത് മെറ്റലിൻ്റെ ക്ഷാമം ഞങ്ങളുടെ നിർമാണത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തില്ലെന്നുമാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോർ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹ്‌റോത്ര പറഞ്ഞത്.

മഹീന്ദ്രയും യുനോ മിൻഡയും കൈകോർക്കുന്നതോടെ ഇലക്ട്രിക് വാഹന വിപണിയുടെ കാര്യത്തിൽ രാജ്യം മറ്റാരെയും ആശ്രയിക്കാതെ സ്വയം പര്യാപ്തത കൈവരിക്കാൻ സാധിക്കും എന്നാണ് വിചാരിക്കുന്നത്. ഇവി വിപണി ഓരോ ദിവസം ചെല്ലുന്തോറും മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പുതിയമോഡലുകൾ കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റിൽ രേഖപ്പെടുത്താൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 14, 2025, 10:30 [IST]
English summary
Mahindra and uno minda planning for local production of rare earth magnet details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X