വേലായുധേട്ടാ മഹീന്ദ്ര വില പ്രഖ്യാപിച്ചിട്ടുണ്ടേ; കൊതിപ്പിക്കുന്ന വിലയുമായി BE6, XEV 9e ഇവികൾ

മഹീന്ദ്ര ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് പുതിയ ഇവി ചുണക്കുട്ടൻമാരായ BE 6, XEV 9e ഇവികളുടെ വില പ്രഖ്യാപിച്ചിരിക്കുകയാണ്. വില മാത്രമല്ല രണ്ട് വേരിയൻ്റുകൾ കൂടുതലായി ചേർത്തിട്ടുമുണ്ട്. 2025 ഫെബ്രുവരി 14 മുതൽ ഇവി എസ്‌യുവികൾ വേണ്ടിയുളള ബുക്കിംഗ് ആരംഭിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ രീതിയിലുളള ഡിമാൻ്റ് പ്രതീക്ഷിക്കുന്നത് കൊണ്ട് തന്നെ നിർമാണം ഘട്ടം ഘട്ടമായിട്ടായിരിക്കും നടത്തുക. അവതരിപ്പിച്ച സമയത്ത് മൂന്ന് വേരിയൻ്റുകളിലായിരുന്നു വാഹനം ലഭ്യമായിരുന്നത്. പാക്ക് 1,2,3 എന്നായിരുന്നു അത്. എന്നാൽ അതിനൊപ്പം രണ്ട് ഓപ്ഷനുകൾ കൂടി ചേർത്തു.

രണ്ട് മോഡലുകളും ഒരുപാട് ഫീച്ചറുകളും ടെക്നോളജികളും നിറച്ചിട്ടുണ്ട്. രണ്ട് മോഡലുകളുടേയും വിലയും ബാറ്ററി പാക്കുകളിലേക്കും നോക്കിയാൽ 59 kWh ബാറ്ററി ശേഷി വരുന്ന BE 6 എസ്‌യുവിയുടെ എക്സ്-ഷോറൂം വില 18.90 ലക്ഷം മുതൽ ആണ് ആരംഭിക്കുന്നത്. റേഞ്ച്-ടോപ്പിംഗ് പാക്ക് ത്രീയുടെ 79 kWh പതിപ്പിന് 26.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

BE6 XEV 9e

പാക്ക് വൺ എബോവിന് 20.5 ലക്ഷവും, പാക്ക് ടുവിന് 21.90 ലക്ഷംവും, പാക്ക് ത്രീ സെലക്ടിന് 24.50 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. XEV 9e ലേക്ക് വന്നാൽ, പാക്ക് വണ്ണിന് 21.9 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പാക്ക് ടുവിന് 24.9 ലക്ഷം, പാക്ക് ത്രീ സെലക്ടിന് 27.90 ലക്ഷം, പാക്ക് ത്രീക്ക് 30.5 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലവരുന്നത്. XEV യ്ക്ക്, പാക്ക് വൺ എബൗ വേരിയൻ്റിനെ കുറിച്ച് മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല.

BE 6e-യുടെ ക്യാബിന്‍ 2-സ്പോക്ക് സ്റ്റിയറിംഗ് വീലില്‍ തുടങ്ങി ചില മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നു. റീജന്‍ ലെവലുകള്‍, ഒരു പെഡല്‍ ഡ്രൈവിംഗ്, ബൂസ്റ്റ് മോഡ് എന്നിവയ്ക്കുള്ള കണ്‍ട്രോളുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ എന്നിവയും നിങ്ങള്‍ക്ക് കാണാനാകും.

BE6 XEV 9e

ഡ്രൈവറുടെ കാല്‍മുട്ടുകള്‍ക്കുള്ള ഒന്ന് അടക്കം 7 എയര്‍ബാഗുകള്‍, ഡ്രൈവര്‍ അലേര്‍ട്ട്നെസ് സിസ്റ്റം, റഡാറും ക്യാമറകളും ഉള്ള ലെവല്‍ 2+ ADAS , ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോ പാര്‍ക്കിംഗ്, ഇബിഡിയുള്ള എബിഎസ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ഇവിയുടെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ കംഫര്‍ട്ടാക്കി വെക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പാവ്പാല്‍ എന്ന സവിശേഷ ഫീച്ചറും ഇത് വാഗ്ദാനം ചെയ്യുന്നു.

BE 6e ഇവികള്‍ക്കായുള്ള INGLO സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിക്ക് 2,775mm വീല്‍ബേസുണ്ട്. 4,371mm നീളവും 1,907mm വീതിയും 1,627mm ഉയരവുമുള്ള 6e 207mm ഗ്രൗണ്ട് ക്ലിയറന്‍സും 10 മീറ്റര്‍ ടേണിംഗ് സര്‍ക്കിളും വാഗ്ദാനം ചെയ്യുന്നു. 59kWh അല്ലെങ്കില്‍ 79kWh ഓപ്ഷന്‍ ബാറ്റി പായ്ക്ക് ഓപ്ഷനില്‍ മഹീന്ദ്ര BE 6e തെരഞ്ഞെടുക്കാം.

BE6 XEV 9e

ക്ലൈമറ്റ് കൺട്രോൾ സംവിധാനം, ഓഡിയോ, ഡ്രൈവ് മോഡുകൾ തുടങ്ങിയ ഫംഗ്‌ഷനുകൾക്കായി മിക്കവാറും എല്ലാ കൺട്രോളറുകളും ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിലേക്ക് മാറ്റാൻ മഹീന്ദ്ര തിരഞ്ഞെടുത്തിട്ടുണ്ട്. സീറ്റുകളിലേക്ക് വന്നാൽ മഹീന്ദ്ര XEV 9e-യിലെ സീറ്റുകൾ വളരെ വിശാലവും ഇരിക്കാൻ സൗകര്യപ്രദവുമാണ്. പവർഡ് ഡ്രൈവിംഗ് സീറ്റ് മികച്ച ഡ്രൈവിംഗ് പൊസിഷനിൽ എത്താൻ നിങ്ങളെ അനുവദിക്കുന്നവയാണ്.

59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ XEV 9e ലഭ്യമാണ്. രണ്ട് പായ്ക്കുകളും BYD-യുടെ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുകയും LFP കെമിസ്ട്രി ഉപയോഗിക്കുകയും ചെയ്യുന്നവയാണ്. വലിയ 79kWh യൂണിറ്റ് 656km എന്ന ക്ലെയിം പരിധി നൽകുന്നു, ചെറിയ 59kWh പായ്ക്ക് 542km റേഞ്ച് (MIDC) വാഗ്ദാനം ചെയ്യുന്നു.

BE6 XEV 9e

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 5, 2025, 20:04 [IST]
English summary
Mahindra announced prices and variant wise details of the be 6 and xev 9e
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X