ഇനി മഹീന്ദ്രയുടെ കാലം... ഇന്ത്യന്‍ ടെസ്‌ലകളുടെ ബുക്കിംഗ് തുടങ്ങി, വില 18.90 ലക്ഷം രൂപ മുതൽ

അടുത്തിടെയാണ് രണ്ട് ബോണ്‍ ഇലക്ട്രിക് എസ്‌യുവികള്‍ ചേര്‍ത്ത് മഹീന്ദ്ര തങ്ങളുടെ ഇവി പോര്‍ട്‌ഫോളിയോ വിപുലീകരിച്ചത്. ഇപ്പോള്‍ 'അണ്‍ലിമിറ്റഡ് ലവ്' എന്ന ബ്രാന്‍ഡ് തീമുമായി യോജിക്കുന്ന തരത്തില്‍ BE 6, XEV 9e ഇലക്ട്രിക് എസ്‌യുവികളുടെ ബുക്കിംഗ് വാലന്റൈൻസ് ദിനത്തില്‍ ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ നിന്നോ ഈ വാഹനങ്ങള്‍ റിസര്‍വ് ചെയ്യാവുന്നതാണ്. BE 6 മോഡലിന്റെ വില 18.90 ലക്ഷം രൂപ മുതലും അല്‍പ്പം വലിയ മോഡലായ XEV 9e ന്റെ വില 21.90 ലക്ഷം രൂപയിലും ആരംഭിക്കുന്നു.

വില പ്രഖ്യാപിച്ച് രണ്ട് മാസത്തിനുള്ളില്‍ ഈ രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികളുടെയും 1837 യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. രണ്ടിന്റെയും 2281 യൂണിറ്റുകള്‍ ഇത് ഉത്പാദിപ്പിച്ചു. വരും മാസങ്ങളില്‍ ഇതിന്റെ ഉത്പാദനം ത്വരിതപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ഡെലിവറി മാര്‍ച്ച് പകുതിയോടെ ആരംഭിക്കും. വേരിയന്റുകളെ ആശ്രയിച്ച് ഘട്ടംഘട്ടമായിട്ടായിരിക്കും ഡെലിവറി. തുടക്കത്തില്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടോപ് സ്‌പെക് വേരിയന്റുകളായിരിക്കും ഡെലിവറി ചെയ്യുക.

japanese korean visitors take pics be 6 xev 9e

BE 6, XEV 9e മോഡലുകള്‍ INGLO പ്ലാറ്റ്ഫോം, ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍, ഇലക്ട്രിക് മോട്ടോര്‍ എന്നിവ പങ്കിടുന്നു. BE 6 ന് പാക്ക് വണ്‍, പാക്ക് വണ്‍ എബോവ്, പാക്ക് ടു, പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ എന്നീ വേരിയന്റുകളിലായാണ് ഓഫര്‍ ചെയ്യുന്നത്. XEV 9e-ന് പാക്ക് വണ്‍, പാക്ക് ടു, പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ എന്നീ നാല് വേരിയന്റുകളുണ്ട്.

BE 6 ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈനിനെ കുറിച്ച് പറയുമ്പോള്‍ 'BE' ലോഗോ, ടാങ്കുലാര്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി കണക്റ്റഡ് ടെയില്‍ലൈറ്റുകള്‍, റാക്ക്ഡ് റൂഫ്ലൈന്‍ ഇന്റഗ്രേറ്റഡ് റിയര്‍ സ്പോയിലര്‍, ഫ്‌ലോട്ടിംഗ് ഫ്രണ്ട് സ്പോയിലര്‍, ഉയര്‍ന്ന ബെല്‍റ്റ്ലൈന്‍, പിയാനോ ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, എയ്റോ ഇന്‍സേര്‍ട്ടുകളുള്ള 20 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

mahindra be 6

ഡ്യുവല്‍ ഇന്റഗ്രേറ്റഡ് സ്‌ക്രീനുകള്‍, ഡ്യുവല്‍ സ്പോക്ക് സ്റ്റിയറിംഗ് വീല്‍, വലിയ ഗ്ലാസ് റൂഫ് എന്നിവ BE 6-ന്റെ സവിശേഷതകളാണ്. എയര്‍ക്രാഫ്റ്റ് ത്രസ്റ്റര്‍ പോലുള്ള ഡ്രൈവ് ഷിഫ്റ്ററും സെന്റര്‍ കണ്‍സോളിന് മുകളിലുള്ള ഒരു സെന്‍ട്രല്‍ സ്പാറും ചില ഹൈലൈറ്റുകളാണ്. വയര്‍ലെസ് ചാര്‍ജിംഗ്, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ലഭ്യമാണ്.

സുഖസൗകര്യങ്ങളും സവിശേഷതകളും വര്‍ധിപ്പിക്കുന്നതിനായി ഓട്ടോ പാര്‍ക്കിംഗ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), 16-സ്പീക്കര്‍ പ്രീമിയം ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ്, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വെഹിക്കിള്‍-ടു-ലോഡ് (V2L) സാങ്കേതികവിദ്യ, മള്‍ട്ടിപ്പിള്‍ ഡ്രൈവ് എന്നിവ നല്‍കിയിരിക്കുന്നു. യാത്രക്കാരുടെ സുരക്ഷക്കായി 7 എയര്‍ബാഗുകള്‍, എല്ലാ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, 360-ഡിഗ്രി ക്യാമറ, ലെവല്‍-2 ADAS എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

mahindra xev 9e

ഇലക്ട്രിക് എസ്‌യുവി 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യുന്നു. ഫുള്‍ ചാര്‍ജില്‍ 682 കിലോമീറ്റര്‍ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ഇത് 175kW DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. മഹീന്ദ്ര XEV 9e എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ ഇത് കുറച്ച് കൂടി വലുതാണ്. ഇവിക്ക് 4789mm നീളവും 1907mm വീതിയും 1694mm ഉയരവുമുണ്ട്. 2775mm വീല്‍ബേസും 207mm ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.

ഇവിക്ക് 663 ലിറ്റര്‍ ബൂട്ട് സ്‌പേസും 150 ലിറ്റര്‍ ഫ്രങ്ക് സ്‌പേസും ലഭിക്കുന്നു. ഇതിന് 59kWh ബാറ്ററി പായ്ക്കാണുള്ളത്. ഇതിന് 231hp/380Nm മോട്ടോര്‍ ലഭിക്കും. ഇത് RWD ഡ്രൈവുമായി വരുന്നു. ഇതിന്റെ MIDC റേഞ്ച് 542 കിലോമീറ്ററാണ്. 140kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ ഇത് ചാര്‍ജ് ചെയ്യാം. അതേസമയം 7.2kW ചാര്‍ജറാണ് പ്ലഗ് ചെയ്യുന്നതെങ്കില്‍ ചാര്‍ജാകാന്‍ 8.7 മണിക്കൂറും 11kW ചാര്‍ജറില്‍ 6 മണിക്കൂറുമാകും.

79kWh ബാറ്ററി പായ്ക്കിനൊപ്പം 286hp/380Nm ഇലക്ട്രിക് മോട്ടോര്‍ ആണ് വരുന്നത്. ഇത് 6.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും. RWD ഡ്രൈവുമായി വരുന്ന ഈ പതിപ്പിന്റെ MIDC റേഞ്ച് 656 കിലോമീറ്ററാണ്. 170kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ ഇത് ചാര്‍ജ് ചെയ്യാം. 7.2kW ചാര്‍ജറില്‍ 11.7 മണിക്കൂറും 11kW ചാര്‍ജറില്‍ 8 മണിക്കൂറും ചാര്‍ജ് ചെയ്യാന്‍ എടുക്കും. സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

More from DriveSpark

Article Published On: Friday, February 14, 2025, 11:10 [IST]
English summary
Mahindra be 6 and xev 9e electric suv bookings commenced today all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X