മലയാളികള്‍ക്കും 'ഇന്ത്യന്‍ ടെസ്‌ലകള്‍' ഓടിച്ച് നോക്കി വാങ്ങാം; ടെസ്റ്റ് ഡ്രൈവ് ആരംഭിച്ചത് ഈ നഗരത്തില്‍

ഐസി എഞ്ചിന്‍ വാഹനങ്ങളെ ഇലക്ട്രിക് കുപ്പായമണിയിക്കാതെ ഇലക്ട്രിക്കായി ജനിച്ച രണ്ട് മോഡലുകള്‍ അടുത്തിടെ മഹീന്ദ്ര പുറത്തിറക്കിയിരുന്നു. ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ സ്വന്തം INGLO പ്ലാറ്റ്‌ഫോമില്‍ പണിത BE 6, XEV 9e എന്നീ മോഡലുകള്‍ ഇതിനോടകം തന്നെ വിപണിയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഈ രണ്ട് ഇലക്ട്രിക് എസ്‌യുവികളും 59 kWh, 79 kWh എന്നീ ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവിയുടെ 59 kWh വേരിയന്റിന്റെ വില 18.90 ലക്ഷം രൂപയും വലിയ 79 kWh വേരിയന്റിന്റെ വില 26.90 ലക്ഷം രൂപയുമാണ്.

അതേസമയം XEV 9e മോഡലിന്റെ ചെറിയ ബാറ്ററി പായ്ക്ക് ഘടിപ്പിച്ച മോഡലിന്റെ വില 22.90 ലക്ഷം രൂപയ്ക്കും വലിയ ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് 30.50 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകള്‍ മാത്രമാണ് ഇത്. പായ്ക്ക് വണ്‍, പായ്ക്ക് ത്രീ വേരിയന്റുകളുടെ വില മാത്രമാണ് മഹീന്ദ്ര ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

mahindra be 6 and xev 9e

പായ്ക്ക് 3 വേരിയന്റുകളുടെ ഡെലിവറി മാര്‍ച്ച് ആദ്യത്തില്‍ തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. അപ്പോള്‍ തന്നെ മുഴുവന്‍ വേരിയന്റുകളുടെയും വില പ്രഖ്യാപിക്കും. ഫെബ്രുവരി 14 മുതലാണ് ഈ കാറുകളുടെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിക്കുന്നത്. രണ്ട് എസ്‌യുവികളുടെയും ടെസ്റ്റ് ഡ്രൈവുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, പൂനെ, ചെന്നൈ എന്നീ നഗരങ്ങളായിരുന്നു ഉള്‍പ്പെട്ടിട്ടുള്ളത്.

ഇപ്പോള്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ എസ്‌യുവികളുടെ രണ്ടാം ഘട്ട ടെസ്റ്റ് ഡ്രൈവുകള്‍ ജനുവരി 24 മുതല്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് കൊച്ചി ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കൊച്ചിയിലുള്ള മഹീന്ദ്ര BE 6, XEV 9e എന്നീ കാര്‍ മോഡല്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഷോറൂമില്‍ എത്തി വണ്ടി അടുത്തറിയുകയും അത് ഓടിച്ച് നോക്കുകയും ചെയ്യാം.

mahindra be 6 rear view

ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ആധുനിക സവിശേഷതകളുമായി വരുന്ന ഇലക്ട്രിക് എസ്‌യുവി അനുഭവിച്ചറിഞ്ഞ ശേഷം ബുക്ക് ചെയ്യാന്‍ അവസരമൊരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. കൊച്ചി കൂടാതെ ഭോപ്പാല്‍, കോയമ്പത്തൂര്‍, ഗോവ, ഹൗറ, ഇന്‍ഡോര്‍, ജയ്പൂര്‍, ജലന്ധര്‍ തുടങ്ങിയ നഗരങ്ങളില്‍ രണ്ടാം ഘട്ട ടെസ്റ്റ് ഡ്രൈവുകളും മഹീന്ദ്ര ആരംഭിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഘട്ടത്തിലും ഉള്‍പ്പെടാത്ത നഗരങ്ങളില്‍ ഉള്ളവര്‍ പാന്‍ ഇന്ത്യ ടെസ്റ്റ് ഡ്രൈവുകള്‍ ആരംഭിക്കുന്ന ഫെബ്രുവരി 7 വരെ കാത്തിരിക്കണം.

BE 6 രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. 221 bhp നല്‍കുന്ന ഒരു ചെറിയ 59 kWh LFP ബാറ്ററിയും 281 bhp ഉത്പാദിപ്പിക്കുന്ന ഒരു വലിയ 79 kWh ബാറ്ററിയും. രണ്ട് വേരിയന്റുകളും 380 Nm ടോര്‍ക്ക് ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു. വലിയ ബാറ്ററി പായ്ക്ക് 682 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.

കൂടാതെ ഈ പതിപ്പിന് 6.7 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.XEV 9e ഇലക്ട്രിക് എസ്‌യുവിയില്‍ 59 kWh ബാറ്ററി ഉപയോഗിച്ച് 228 bhp പവറും 79 kWh യൂണിറ്റ് ഉപയോഗിച്ച് 282 bhp പവറും ഉത്പാദിപ്പിക്കുന്നു.

XEV 9e എസ്‌യുവിക്ക് 656 കിലോമീറ്റര്‍ വരെ ARAI ക്ലെയിംഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുു. 6.8 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാനും എസ്‌യുവിക്ക് സാധിക്കും. 20 മിനിറ്റിനുള്ളില്‍ 20 മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന 175 kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ പിന്തുണയുമായാണ് രണ്ട് മോഡലുകളും വരുന്നത്.

mahindra xev 9e interior

ഇന്റീരിയറിലേക്ക് നോക്കിയാല്‍ BE 6-ന് 12.3-ഇഞ്ച് ഡബിള്‍ സ്‌ക്രീന്‍ സജ്ജീകരണവും XEV 9e-യ്ക്ക് ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണവും ലഭിക്കുന്നു. 1400 W 16-സ്പീക്കര്‍ ഹാര്‍മോണ്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റവും പോലുള്ള സവിശേഷതകളോടെയാണ് മഹീന്ദ്ര ഇവികള്‍ വരുന്നത്. സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി മള്‍ട്ടി-സോണ്‍ ഓട്ടോ എസി, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവയും അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ 6 എയര്‍ബാഗുകള്‍ (സ്റ്റാന്‍ഡേര്‍ഡ്), ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, 360-ഡിഗ്രി ക്യാമറ, ലെവല്‍ 2 ADAS എന്നിവ ഇവികളില്‍ ലോഡ് ചെയ്തിരിക്കുന്നു. മഹീന്ദ്ര BE 6 മാരുതി സുസുക്കി ഇ വിറ്റാര , എംജി ZS ഇവി, ഹ്യൂണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കും. XEV 9e വരാനിരിക്കുേന്ന ടാറ്റ സഫാരി ഇവി, ടാറ്റ ഹാരിയര്‍ ഇവി എന്നിവയുടെ എതിരാളിയാകും.

More from DriveSpark

Article Published On: Monday, January 27, 2025, 10:42 [IST]
English summary
Mahindra be 6 and xev 9e phase 2 test drives begins in 15 cities including kochi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X